Search
  • Follow NativePlanet
Share
» »പത്ത് കിലോമീറ്റർ കടക്കാന്‍ അരമണിക്കൂർ! ഇഴ‍ഞ്ഞു നീങ്ങുന്ന ബാംഗ്ലൂർ, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങൾ

പത്ത് കിലോമീറ്റർ കടക്കാന്‍ അരമണിക്കൂർ! ഇഴ‍ഞ്ഞു നീങ്ങുന്ന ബാംഗ്ലൂർ, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങൾ

ബെംഗളുരു നിവാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതത്തിന്‍റെ ഭാഗമായി ഈ തിരക്കും ബ്ലോക്കും മാറിയിട്ടുണ്ട്

ബാംഗ്ലൂർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഒരു മഹാനഗരം തന്നെയാണ്. ആകാശംമുട്ടുന്ന കെട്ടിടങ്ങളും തിരക്കിട്ടു നീങ്ങുന്ന ആളുകളും പിന്നെ രാത്രി ജീവിതവും ആഘോഷങ്ങളും ഷോപ്പിങ്ങും എല്ലാം നിറഞ്ഞ തിരക്കിട്ട ജീവിതം. എന്നാൽ ബാംഗ്ലൂരിൽ ജീവിക്കുന്ന, ഒരാളോട് ഈ ചോദ്യം ചോദിച്ചാൽ ആദ്യം പറയുന്നത് ഇവിടുത്തെ ബ്ലോക്കിനെക്കുറിച്ചായിരിക്കും. സാധാരണഗതിയില് പത്ത് മിനിറ്റ് മാത്രമെടുക്കുന്ന ദൂരം ബാംഗ്ലൂരിലാണെങ്കില്‍ കുറഞ്ഞത് അരമണിക്കൂർ മുതൽ മുകളിലോട്ട് പോകും. വൈകുന്നേരങ്ങളിലോ അവധി ദിവസങ്ങളിലോ ആണെങ്കിൽ പറയുകയും വേണ്ട! നിരവധി ട്രോളുകൾക്കും ചർച്ചകൾക്കുമെല്ലാം ബാംഗ്ലൂരിലെ ഈ ഗതാഗതക്കുരുക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ, ഈ ഗതാഗത കുപ്രസിദ്ധിയിലേക്ക് പുതിയൊരു പേരുകൂടി ബാംഗ്ലൂരിന് വീണിരിക്കുകയാണ്!

ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരം

ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരം

വാഹനമോടിക്കുവാന്‍ ഏറ്റവും വേഗത കുറഞ്ഞ അഥവാ ഏറ്റവും തിരക്കേറിയ ലോക നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് ബാംഗ്ലൂർ നേടിയിരിക്കുന്നത്. കർ‌ണ്ണാടകയുടെ തലസ്ഥാനമായ ബെംഗളുരു നഗരത്തിൽ പത്ത് കിലോമീറ്റർ പോകണമെങ്കിൽ 29 മിനിറ്റും 10 സെക്കൻഡും വേണം. ബെംഗളുരു നിവാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതത്തിന്‍റെ ഭാഗമായി ഈ തിരക്കും ബ്ലോക്കും മാറിയിട്ടുണ്ട്! തിരക്കുള്ള സമയങ്ങളിൽ ബാംഗ്ലൂരിൽ 18 kmph ആണ് സഞ്ചരിക്കുവാൻ കഴിയുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ
2021 ൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ ബാംഗ്ലൂരിൽ 29 മിനിറ്റും ഒമ്പത് സെക്കൻഡും സമയമായിരുന്നു വേണ്ടിയിരുന്നത്.

ഒന്നാം സ്ഥാനത്ത്

ഒന്നാം സ്ഥാനത്ത്

ഡച്ച് ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക് ഇൻഡക്സിലാണ് പട്ടികയുള്ളത്. ഇതിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ലണ്ടൻ ആണ്. 36 മിനിറ്റും 20 സെക്കൻഡുമാണ് ലണ്ടനിൽ പത്ത് കിലോമീറ്റർ ദൂരം പിന്നിടുവാൻ വേണ്ടിവരുന്ന സമയം. തിരക്കുള്ള സമയങ്ങളിൽ ലണ്ടനിൽ 14 kmph ആണ് സഞ്ചരിക്കുവാൻ കഴിയുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടോംടോം ട്രാഫിക് ഇൻഡക്സ് പട്ടിക ബുധനാഴ്ചയാണ് പുറത്തു വന്നത്.

ആദ്യ അഞ്ചിൽ

ആദ്യ അഞ്ചിൽ

പട്ടികയിൽ മൂന്നാം സ്ഥാനത്ത് അയർലൻഡിലെ ഡബ്ലിനുണ്ട്. 28 മിനിറ്റ് 30 സെക്കൻഡാണ് ഇവിടെ പത്ത് കിലോമീറ്റർ കടന്നുപോകുവാൻ എടുക്കുന്ന സമയം. റഷ് അവര്‍ സ്പീഡ് 17 കിലോമീറ്ററാണ്.
നാലാം സ്ഥാനത്ത് ജപ്പാനിലെ സപ്പോറോ ആണ്. 27 മിനിറ്റ് 40 സെക്കൻഡാണ് ഇവിടെ പത്ത് കിലോമീറ്റർ കടന്നുപോകുവാൻ എടുക്കുന്ന സമയം. റഷ് അവര്‍ സ്പീഡ് 19 കിലോമീറ്ററാണ്.
ഇറ്റലിയിലെ മിലൻ അഞ്ചാം സ്ഥാനത്തെത്തി. 27 മിനിറ്റ് 30 സെക്കൻഡാണ് ഇവിടെ പത്ത് കിലോമീറ്റർ കടന്നുപോകുവാൻ എടുക്കുന്ന സമയം. റഷ് അവര്‍ സ്പീഡ് 18 കിലോമീറ്ററാണ്.

വീണ്ടും ഇന്ത്യൻ നഗരം!

വീണ്ടും ഇന്ത്യൻ നഗരം!

ആറാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നും പൂനെയാണ് വന്നിരിക്കുന്നത്. 27 മിനിറ്റ് 20 സെക്കൻഡാണ് ഇവിടെ പത്ത് കിലോമീറ്റർ കടന്നുപോകുവാൻ എടുക്കുന്ന സമയം. റഷ് അവര്‍ സ്പീഡ് 19 കിലോമീറ്ററാണ്.
34-ാം സ്ഥാനത്ത് ഡല്‍ഹിയും 47-ാം സ്ഥാനത്ത് മുംബൈയും വന്നിട്ടുണ്ട്. ഡൽഹിയിൽ 22 മിനിറ്റ് 10 സെക്കൻഡും പത്ത് കിലോമീറ്റർ കടന്നുപോകുവാൻ എടുക്കുമ്പോൾ മുംബൈയിൽ അത് 21 മിനിറ്റും 10 സെക്കൻഡുമാണ്.

 മുൻവർഷങ്ങളിലെ ബെംഗളുരു

മുൻവർഷങ്ങളിലെ ബെംഗളുരു

കണക്കുകൾ പറയുന്നതനുസരിച്ച് 2021-ൽ ബെംഗളൂരുവിലെ യാത്രാ സമയം 40 സെക്കൻഡ് ആണ് വർധിച്ചത്. 2022-ൽ ബെംഗളൂരുവിലൂടെ സഞ്ചരിക്കാനുള്ള ഏറ്റവും മോശം ദിവസം ഒക്ടോബർ 15, ശനിയാഴ്ചയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. അന്ന് 10 കിലോമീറ്റർ ദൂരം വണ്ടി മുന്നോട്ടു പോകുവാൻ 33 മിനിറ്റും 50 സെക്കൻഡും എടുത്തു. 2019-ൽ ബാംഗ്ലൂർ ആയിരുന്നു ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കുള്ള നഗരം ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+