ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു ഐഎസ്ആർഒ. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ലാൻഡർ ഇമേജർ ക്യാമറകളിലൊന്ന് പകർത്തിയ, ചന്ദ്രോപരിതലം തൊടുന്നതിന് മുൻപു വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തു വിട്ടത്.
ലാൻഡർ ചന്ദ്രനിലിറങ്ങുന്നതിനു മുൻപ് പകർത്തിയ ദൃശ്യങ്ങളിൽ ചന്ദ്രനിലെ ചെറുതും വലുതുമായ ഗർത്തങ്ങളും കുഴികളും കൃത്യമായി കാണാം. ചന്ദ്രനിൽ ചന്ദ്രയാൻ ലാൻഡ് ചെയ്ത, പരന്നു കിടക്കുന്ന സ്ഥലവും വീഡിയോയിൽ വ്യക്തമായി കാണാം.

രണ്ട് മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നതാണ് കാണിക്കുന്നത്. അതേസമയം തന്നെ അതിന്റെ ക്യാമറ ചന്ദ്രനിലെ ദക്ഷിണ ധ്രുവ ഉപരിതലത്തിന്റെ ചിത്രങ്ങൾ ക്ലിക്കുചെയ്യുകയും ചെയ്തു.
അതോടൊപ്പം ലാൻഡർ മൊഡ്യൂളിലെ പേലോഡുകളായ ഇൽസ രംഭ, ചാസ്റ്റ് എന്നിവ പ്രവർത്തനം തുടങ്ങിയതായും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട് .അതേസമയം പൊപ്പൽഷൻ മോഡ്യൂളിലെ പേലോഡായ ഷെയ്പ്പ് ഞായറാഴ്ച തന്നെ ഓൺ ചെയ്തിരുന്നു. പ്രതീക്ഷിച്ച നിലയിൽ സാധാരണ പോലെതന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഐഎസ്ആർഒ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും മുൻ നിശ്ചയിച്ച പ്രകരാം തന്നെ നടക്കുന്നുണ്ടെന്നാണ് വ്യക്തമാക്കിയിക്കുന്നത്.
അതേസമയം ചന്ദ്രയാൻ 3 ന്റെ പ്രഗ്യാൻ റോവർ വ്യാഴാഴ്ച രാവിലെ ലാൻഡറിൽ നിന്ന് ഇറങ്ങി ചന്ദ്രനിൽ നടത്തം ആരംഭിച്ചു. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് നാല് മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പേടകത്തിൽ നിന്ന് പുറത്തേക്ക് വന്നത്.
അതോടൊപ്പം ലാൻഡർ മൊഡ്യൂളിലെ പേലോഡുകളായ ഇൽസ (ILSA), രംഭ (RAMBHA), ചാസ്റ്റ് (ChaSTE) എന്നിവ പ്രവർത്തനം തുടങ്ങിയതായും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട് .അതേസമയം പൊപ്പൽഷൻ മോഡ്യൂളിലെ പേലോഡായ ഷെയ്പ്പ് ഞായറാഴ്ച തന്നെ ഓൺ ചെയ്തിരുന്നു. പ്രതീക്ഷിച്ച നിലയിൽ സാധാരണ പോലെതന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












