നീണ്ട കാത്തിരിപ്പിനു ശേഷം ചാർധാം തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു. പതിനൊന്നാം ജ്യോതിർലിംഗ സ്ഥാനമായ കേദാർനാഥിന്‍റെ കവാടങ്ങൾ രാവിലെ 6.20നാണ് പ്രത്യേക പ്രാർത്ഥനകളോടും പൂജകളോടും കൂടി തുറന്നത്. ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി സമർപ്പിച്ചു. കനത്ത മഞ്ഞുവീഴ്ചയുൾപ്പെടെയുള്ല പ്രതികൂല സാഹചര്യത്തിലും ഏകദേശം പതിനായിരത്തോളം തീര്‍ത്ഥാടകർ ആദ്യ ദിവസത്തെ ചടങ്ങുകൾക്കായി ക്ഷേത്രത്തിൽ എത്തിയിരുന്നു. ജയ് ശ്രീ കേദാർ
റാവൽ ഭീമാശങ്കർ ലിംഗ, പൂജാരി ശിവലിംഗ്, ധർമ്മാചാര്യര് എന്നിവർ ആരാധനകൾക്കും പൂജകൾക്കും നേതൃത്വം നല്കി. ആർമി ബാൻഡ്, ഭജനുകൾ, ജയ് കേദാർ മന്ത്രങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് പൂജകൾ പൂർത്തിയാക്കിയത്. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ തീർത്ഥാടകരെ ഈ വർഷം ചാർ ധാം തീർത്ഥാടനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം പ്രദേശത്തെ മോശം കാലാവസ്ഥയെയും മഞ്ഞുവീഴ്ചയെയും തുടർന്ന് തീർത്ഥയാത്രയും രജിസ്ട്രേഷനും ഞായറാഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്.

ഗംഗോത്രി, യമുനോത്രി ധാമുകൾ അക്ഷത തൃതീയ ദിവസമായ ഏപ്രിൽ 22ന് തുറന്നതോടെ ചാർ ധാം തീർത്ഥാടനത്തിന് തുടക്കമായിരുന്നു. ഏപ്രിൽ 27 വ്യാഴാഴ്ച ബദരിനാഥ് ക്ഷേത്രവും വിശ്വാസികൾക്കായി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ചാർ ധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്ര ആരംഭിക്കും.
കേദാര്‍നാഥ് യാത്ര 2023: പ്രധാന തിയതികൾ
കേദാര്‍നാഥ് യാത്ര ആരംഭിക്കുന്നത്: 2023 ഏപ്രിൽ 25
കേദാര്‍നാഥ് ക്ഷേത്രം അടയ്ക്കുന്ന തീയതി - 2023 നവംബര്‍ 14.
ദീപാവലിക്ക് ശേഷം 2 ദിവസം കഴിഞ്ഞ് വരുന്ന ഭായ് ദൂജ് ദിനത്തിലാണ് കേദാർനാഥ് ക്ഷേത്രം ശൈത്യകാലത്ത് അടയ്ക്കുന്നത്. തുടർന്ന് വിഗ്രഹം ശൈത്യകാലത്ത് പ്രതിഷ്ഠ നടത്തി പൂജിക്കുന്ന ശൈത്യകാലത്തെ കേന്ദ്രമായ ഓഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

പിന്നീട് അടുത്ത വർഷം ചാർധാം തീർത്ഥടാനം ആരംഭിക്കുന്നതു വരെ കേധദാർനാഥ വിഗ്രഹം ഇവിടെവെച്ചാണ് പൂജിക്കുന്നത്. അതായത് നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് കേദാർനാഥ ക്ഷേത്രം അടഞ്ഞു കിടക്കുകയും ഈ സമയത്ത് ഓംകാരേശ്വര്‍ ക്ഷേത്രത്തിൽ കേദാർനാഥിനെ ചടങ്ങുകളും പൂജകളും നടക്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













