ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. ബദരീനാഥ് ധാം, കേദാർനാഥ് ധാം, ഗംഗോത്രി ധാം, യമുനാ ധാം എന്നീ നാലു ക്ഷേത്രങ്ങളം ദർശിച്ചുള്ള ചാർ ധാംതീർത്ഥ യാത്രയില്‍ മതവിശ്വാസം പരിഗണിക്കാതെ ആളുകൾ പങ്കെടുക്കുന്നു.വളരെ ബുദ്ധിമുട്ടു നിറഞ്ഞ വഴിയിലൂടെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തുള്ള ഈ യാത്ര വര്‌ഷത്തിൽ ആറു മാസക്കാലം മാത്രമാണ് പോകാൻ സാധിക്കുക.
അക്ഷയ ത്രീതീയ നാളിൽ കേദാർനാഥ് ധാം ക്ഷേത്രം തുറക്കുന്നതോടെ ഓരോ വര്‍ഷത്തെയം ചാർ ധാം തീര്‍ത്ഥാടന്തിന് തുടക്കമാകും. തുടർന്ന് ഗംഗോത്രി ധാം, തുറക്കും. ബദരീനാഥ്, യമുനോചത്രി എന്ന ക്രമത്തിൽ തുറക്കും. ചാർധാം തീർത്ഥാടനത്തിന് ഓൺലൈൻ / ഓഫ്ലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ചാർധാം ഓഫ്ലൈൻ രജിസ്ട്രേഷന് ഇപ്പോൾ തുടക്കമായതേയുള്ളൂ.

നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം, നടപടിക്രമങ്ങളിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ മുമ്പ് ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നിർത്തിവച്ചിരുന്നു.
ചാർ ധാം യാത്രയുടെ ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.
ഇതുവരെ 14.3 ലക്ഷം തീർഥാടകർ ചാർ ധാം യാത്ര സന്ദർശിച്ചു. തിരക്ക് ഇപ്പോൾ നിയ്ത്രണ വിധേയമാണെന്നും ആവശ്യമെങ്കിൽ രണ്ട് കേന്ദ്രങ്ങളിലും അനുവദിച്ച ക്വാട്ട വർധിപ്പിച്ചേക്കാം എന്നും ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു.
ഓഫ്‌ലൈൻ സെൻ്ററുകളിൽ ആംബുലൻസുമായി മെഡിക്കൽ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും തീർഥാടകരുടെ മെഡിക്കൽ പരിശോധനകൾ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നടത്തുന്നുണ്ടെന്നും ഡിഎം ഹരിദ്വാർ ധീരജ് സിംഗ് ഗാർബിയൽ പറഞ്ഞു.
മെസേജ് അയച്ച് ബുക്ക് ചെയ്യാം
8394833833 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ 'യാത്ര' എന്ന് ടൈപ്പ് ചെയ്‌തും അല്ലെങ്കിൽ 01351364 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ചാർധാം യാത്രയ്ക്ക് ഓൺലൈൻ ആയി രജിസ്റ്റര്‍ ചെയ്യുവാൻ
www.registrationandtouristcare.uk.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ക്ലിക്ക് ചെയ്ത് ഇ നിങ്ങളുടെ പേര്, വയസ്, വിലാസം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക. തുടർന്ന് നിങ്ങൾ നല്കിയ മൊബൈൽ നമ്പറിലും ഇമെയിലിലും വരുന്ന ഒടിപി നല്കുക. ഇത്രയും കഴിഞ്ഞാൽ സൈൻ ഇൻ കഴിഞ്ഞ് നിങ്ങളുടെ പേരിലുള്ള ഡാഷ് ബോർഡ് കാണാൻ സാധിക്കും. തുടർന്നു വരുന്ന ക്രിയേറ്റ്/ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യാം. ഇതിനായി യാത്രയുടെ സ്വഭാവം, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, സഹയാത്രികരുടെ വിവരങ്ങൾ, തീയതികൾ തുടങ്ങിയവ നൽകണം.
തിരിച്ചറിയൽ രേഖയായി വോട്ടർ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുവായ ഫോട്ടോ ഐഡി പ്രൂഫുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. രജിസ്ട്രേഷൻ കഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്ന എ്എംഎസ് മെസേദ് വഴി വഴി നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ നമ്പർ (URN) ലഭിക്കും. നിങ്ങളുടെ യാത്രയ്ക്കിടെ ആവശ്യമായ ചാർധാം യാത്രയ്ക്കുള്ള യാത്രി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














