ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ തീവണ്ടിയുടെ സമയക്രമത്തിൽ മാറ്റം. മുൻപത്തേ സമയത്തിൽ നിന്നും നേരത്തെ യാത്ര ആരംഭിക്കുന്ന വിധത്തിലാണ് മാറ്റങ്ങൾ.
ഇതോടെ വിവിധ സ്റ്റേഷനുകളിൽ എത്തുകയും യാത്ര പുനരാരംഭിക്കുകയും ചെയ്യുന്ന സമയത്തിൽ മാറ്റം വരും. ജൂലൈ 15 തിങ്കളാഴ്ച മുതൽ പുതിയ സമയക്രം നിലവിൽ വന്നു.
ഇതുവരെ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ (12623) ചെന്നൈയിൽ നിന്ന് രാത്രി 7.45നായിരുന്നു യാത്ര തുടങ്ങിയിരുന്നത്. പുതിയ സമയക്രമത്തിൽ 15 മിനിറ്റ് നേരത്തെ യാത്ര ആരംഭിക്കും, അതായത് ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ ജൂലൈ 15 മുതൽ 7.30 ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. പാലക്കാട് പുലര്‍ച്ച 3.52ന് എത്തിയിരുന്ന് ട്രെയിൻ ഇന്ന് മുതല്‍ 3.37ന് എത്തും. മറ്റു സ്റ്റേഷനുകളിൽ എത്തുന്ന പുതുക്കിയ സമയക്രമം നോക്കാം.

കോയമ്പത്തൂര്‍ ജംങ്ഷനിൽ നേരത്തെ പുലർച്ചെ 2.27ന് എത്തിയിരുന്ന ട്രെയിൻ ഇനിമുതൽ 2.22 നും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ രാവിലെ 6.35 ന് എത്തിയിരുന്ന ട്രെയിൻ 6.20നും എത്തും. കോട്ടയെ സമയം 7.52 ന് പകരം 7.40 ആകും. തിരുവനന്തപുരത്ത് രാവിലെ 11.30ന് പകരം ഇനിമുതൽ 11.20ന് എത്തിച്ചേരും. യാത്രക്കാർ പുതിയ സമയക്രമം അനുസരിച്ച് യാത്ര ക്രമികരിക്കണം. സേലം റെയിൽവേ ഡിവിഷനാണ് ഇത് സംബന്ധിച്ച വിവരം നല്കിയത്.
ട്രെയിൻ നം. 12623 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം മെയിൽ
| റെയിൽവേ സ്റ്റേഷൻ | നിലവിലെ സമയം | പുതുക്കിയ സമയം |
|---|---|---|
| ചെന്നൈ സെൻട്രൽ | 19:45 | 19:30 |
| കാട്ടുപടി ജങ്ഷൻ | 21:28 / 21:30 | 21:13 / 21:15 |
| സേലം ജങ്ഷൻ | 00:07 / 00:10 | 23:53 / 23:55 |
| ഇറോഡ് ജങ്ഷൻ | 01:05 / 01:10 | 00:50 / 00:55 |
| കോയമ്പത്തൂർ ജങ്ഷൻ | 02:27 / 02:30 | 02:22 / 02:25 |
| പാലക്കാട് ജങ്ഷൻ | 03:52 / 03:55 | 03:37 / 03:40 |
| തൃശ്ശൂർ | 04:56 / 05:00 | 04:30 / 04:35 |
| അങ്കമാലി | 05:45 / 05:50 | 05:37 / 05:41 |
| ആലുവ | 05:56 / 06:00 | 05:47 / 05:51 |
| എറണാകുളം ടൗൺ | 06:35 / 06:40 | 06:20 / 06:25 |
| തൃപ്പൂണിത്തുറ | 06:53 / 06:55 | 06:42 / 06:45 |
| കോട്ടയം | 07:52 / 07:55 | 07:40 / 07:45 |
| ചങ്ങനാശേരി | 08:18 / 08:20 | 08:03 / 08:05 |
| തിരുവല്ല | 08:23 / 08:25 | 08:13 / 08:15 |
| ചെങ്ങന്നൂർ | 08:42 / 08:45 | 08:28 / 08:30 |
| മാവേലിക്കര | 08:53 / 08:55 | 08:40 / 08:42 |
| കായംകുളം ജങ്ഷൻ | 09:02 / 09:05 | 08:50 / 08:52 |
| കൊല്ലം | 09:52 / 09:56 | 09:45 / 09:48 |
| വർക്കല | 10:19 / 10:21 | 10:09 / 10:11 |
| തിരുവനന്തപുരം പെറ്റ | 10:49 / 10:50 | 10:44 / 10:45 |
| തിരുവനന്തപുരം | 11:30 | 11:20 |
പുതുക്കിയ സമയം 2024 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













