പുതുച്ചേരി അഥവാ പോണ്ടിച്ചേരി ഇന്ത്യയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ബീച്ചുകൾ, ഷോപ്പിങ്, ഫ്രഞ്ച് ഓർമ്മകളുണർത്തുന്ന നിർമ്മിതികൾ, പുരാതന ക്ഷേത്രങ്ങൾ, ഓറോവില്‍ എന്നിങ്ങനെ ഇവിടേക്ക് യാത്രക്കാരെ ആകർഷിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. പലപ്പോഴും ചെന്നൈയിൽ എത്തി അവിടുന്ന് ടാക്സിക്കോ അല്ലെങ്കിൽ ട്രെയിനിനോ പോണ്ടിച്ചേരിയിലേക്ക് പോകുന്ന വിധത്തിലാണ് മിക്കവരും യാത്രകൾ പ്ലാൻ ചെയ്യുന്നത്.
ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമെല്ലാം വാരാന്ത്യവും അവധിയും ആഘോഷിഷിക്കാൻ പോണ്ടിച്ചേരി തിരഞ്ഞെടുക്കുന്നവർ നിരവധിയുണ്ട്. എളുപ്പത്തിൽ എത്തിച്ചേരാം എന്നതും രാവും പകലും ഒരുപോലെ അടിച്ച് പൊളിക്കാൻ സാധിക്കുന്ന ഇവിടം ഒരു പ്രായക്കാരെയും നിരാശരാക്കില്ല എന്നതുമാണ് കാരണം.

മിനി ഗോവ എന്നറിയപ്പെടുന്ന പോണ്ടിച്ചേരിയിലേക്ക് ചെന്നൈയിൽ നിന്ന് ഇനി ബസിലോ ടാക്സിയിലോ ഉള്ള നീണ്ട യാത്രയോ ട്രെയിനിനു വേണ്ടിയുള്ള കാത്തിരിപ്പോ വേണ്ട. കുറഞ്ഞ ചെലവിൽ ചെന്നൈയില്‍ നിന്നും വിമാനത്തിൽ പോണ്ടിച്ചേരിയിലേത്താം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പുതുച്ചേരി വളർന്നുവരുന്നതിനാൽ ഈ ടൂറിസത്തില് ധാരാളം സാധ്യതകളാണ് പോണ്ടിച്ചേരിയെ കാത്തിരിക്കുന്നത്.
ചെന്നൈയിൽ നിന്നും പോണ്ടിച്ചേരിയിലേക്കും തിരികെയും വിമാന സർവീസ് ആരംഭിക്കുകയാണ്. എയർ സഫ കമ്പനി പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ യാത്രക്കാർക്കായി പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ ഈ റൂട്ടിലുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. 19 പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വിമാന സർവീസ് ഒക്ടോബറിൽ പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്കും ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലേക്കും ആരംഭിക്കുന്നു എന്നാണ് റിപ്പോർട്ട്.
പോണ്ടിച്ചേരിയെന്ന ഹോട്ട് ഡെസ്റ്റിനേഷനിലേക്ക് വലിയ ചെലവാകില്ലേ പോകാൻ എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. ഇല്ല, ഇവിടെയാണ് നിങ്ങൾ അത്ഭുതപ്പെടുന്നത്, റിപ്പോർട്ടുകളനുസരിച്ച് ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലേക്ക് തന്നെ ദിവസവും അഞ്ച് തവണ സർവീസ് നടത്തുന്ന ഈ വിമാന സർവീസിന് 1500 രൂപയിൽ താഴെയാണ് നിരക്ക് . കുറഞ്ഞ ചെലവിൽ പോണ്ടിച്ചേരി കാണാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിൽ കയറുവാൻ താല്പര്യമുള്ളവർക്കും ഒരു മികച്ച ചാൻസായിരിക്കും എയർ സഫയിൽ ചെന്നൈ- പുതുച്ചേരി വിമാന യാത്ര,
ചെന്നൈയിലേക്ക് മാത്രമല്ല, പുതുച്ചേരിയിൽ നിന്ന് തമിഴ്‌നാട്ടിലെ മറ്റ് നഗരങ്ങളിലേക്ക് 19 സീറ്റുകളുള്ള പുതിയ വിമാന സർവീസ് എയർ സഫ ഉടനെ ആരംഭിക്കാൻ പോവുകയാണ്.
ചെന്നൈ- പോണ്ടിച്ചേരി വിമാന സർവീസ്
. ചെന്നൈ- പോണ്ടിച്ചേരി വിമാന സർവീസ് ഒക്ടോബർ മുതൽ ആരംഭിക്കും
. എയർ സഫ കമ്പനിയാണ് സർവീസ് നടത്തുക.
. ഇരു നഗരങ്ങൾക്കുമിടയിൽ ദിവസവും അഞ്ച് തവണ വിമാനം സർവീസ് നടത്തും.
. വിമാനക്കൂലിയായി 1500 രൂപയിൽ താഴെ മാത്രമേ ആവുകയുള്ളൂ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













