ചെന്നൈ പവർ കട്ട്: ചെന്നൈയിൽ വൈദ്യുതി മുടക്കം വീണ്ടും തുടരുകയാണ്. ജനുവരി അവസാനം മുതൽ ആരംഭിച്ച അറ്റുകുറ്റപ്പണികൾ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചെന്നൈയിൽ പലയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
ഇന്ന് ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ ചെന്നൈയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ തടസ്സം നേരിടും.
രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പവർകട്ട് ഉച്ചകഴിഞ്ഞ് 2.00 മണി വരെ അഞ്ച് മണിക്കൂർ നേരം തുടരും. നിശ്ചിത സമയത്തിനുമുമ്പ് പണി പൂർത്തിയാക്കിയാൽ വൈദ്യുതി നേരത്തേ പുനഃസ്ഥാപിച്ചേക്കും.

തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മങ്ങാട്, മാത്തൂർ, മൊഗപ്പയർ ഭാഗങ്ങളിൽ ഏകദേശം 68 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ഇന്ന് ചെന്നൈയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ചെന്നൈ പവർ കട്ട് ഫെബ്രുവരി 3
മങ്ങാട്
മാങ്ങാട് ടൗൺ പഞ്ചായത്ത്, കൊല്ലുമണിവാക്കം, ശിവന്തങ്ങൾ, രഘുനാഥപുരം, സിക്കരായപുരം, പാട്ടൂർ, ബത്തിരിമേട്, നെല്ലിത്തോപ്പ്, മഹാലക്ഷ്മി നഗർ, തേൻ കോളനി, ശ്രീനിവാസ നഗർ, ചക്ര നഗർ, കാമാച്ചി നഗർ, സാധിക് നഗർ, മേൽമ നഗർ, അഡിസൺ നഗർ, ശക്തി നഗർ, കെ കെ നഗർ എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
മാത്തൂർ
മാത്തൂർ എംഎംഡിഎ ഭാഗം, ചിന്ന മാത്തൂർ, ആവിൻ ക്വാർടേഴ്സ്, പെരിയ മാത്തൂർ, സിപിസിഎൽ നഗർ, എച്ച്ടി സർവീസ്, ചിന്ന സാമി നഗർ, കാമരാജർ സാലൈ, എംസിജി അവന്യൂ, മഞ്ഞമ്പാക്കം, അസീസി നഗർ, വെസ്റ്റ് ഗാർഡൻ, കാതക്കുഴി, തിദിർ നഗർ, അഗർസെൻ കോളേജ് റോഡ്, ഭായ് നഗർ എന്നിവിടങ്ങളിലും
സംഗീത നഗർ, തിരുപ്പതി നഗർ, ജയരാജ് നഗർ, ശക്തി അമ്മൻ നഗർ, കുമാര രാജൻ നഗർ, സുബാഷ് നഗർ, കെവിടി ടൗൺഷിപ്പ്, സന്തോഷ് കോളനി, ബാനു നഗർ, ലക്ഷ്മി നഗർ, അണ്ണൈ നഗർ, പായസംപാക്കം, കരുമാരി നഗർ, ജയ നഗർ, മൂകാംബിഗൈ നഗർ, കൊസപ്പൂർ ഏരിയ, പെരിയാർ നഗർ, തീയപാക്കം, സെൻട്രബാക്കം, വിളനക്കടുപാക്കം, കണ്ണമ്പപ്പാളയം എന്നീ പ്രദേശങ്ങളിലും ഇന്ന് 9.00 മുതൽ അഞ്ച് മണിക്കൂർ വൈദ്യുതി മുടങ്ങും
മൊഗപ്പയർ
ടിവിഎസ് കോളനി, റൗണ്ട് ബിൽഡിംഗ്, എൽഐസി കോളനി, ടിവിഎസ് അവന്യൂ, ചെന്നൈ പബ്ലിക് സ്കൂൾ റോഡ്, വളയപതി ശാലൈ, പുഗസെന്തി സാലൈ, ഈസ്റ്റ് മുഗപെയർ 1 മുതൽ 6 വരെ ബ്ലോക്ക് , പരി സലായ് എന്നിവിടങ്ങളിലാണ് മൊഗപ്പയർ പ്രദേശത്ത് ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












