Search
  • Follow NativePlanet
Share
» »ചെന്നൈയിൽ വ്യാഴാഴ്ച വൈദ്യുതി മുടക്കം, അത്തിപ്പട്ട് പുതുനഗർ, പൂനമല്ലി പ്രദേശങ്ങളെ ബാധിക്കും, പട്ടിക

ചെന്നൈയിൽ വ്യാഴാഴ്ച വൈദ്യുതി മുടക്കം, അത്തിപ്പട്ട് പുതുനഗർ, പൂനമല്ലി പ്രദേശങ്ങളെ ബാധിക്കും, പട്ടിക

ചെന്നൈ നിവാസികളുടെ ശ്രദ്ധയ്ക്ക്, നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ജനുവരി 23 വ്യാഴാഴ്ചയാണ് വിവിധ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങുന്നത്. രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 2:00 വരെ ചെന്നൈയിലെ പല പ്രദേശങ്ങളിലും മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പ്രകാരം വൈദ്യുതി മുടങ്ങും.

അതേസമയം, നിശ്ചിത സമയത്തിന് മുമ്പ് പണി പൂർത്തിയാക്കിയാൽ വൈദ്യുതി വിതരണം നേരത്തെ പുനഃസ്ഥാപിക്കുമെന്ന് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ) അറിയിച്ചു. അത്തിപ്പട്ട് പുതുനഗർ, പൂനമല്ലി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.

Chennai Power Cut On January 23 Thursday

അത്തിപ്പട്ട് പുതുനഗർ ഭാഗത്ത് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അത്തിപ്പട്ട് പുതുനഗർ ഭാഗത്ത് ജനുവരി 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അത്തിപ്പട്ട് പുതു നഗർ, ചേപ്പാക്കം, മൗതമേട്, കെ.ആർ.പാളയം, കാട്ടുപള്ളി, കാട്ടുപള്ളി ഇൻഡസ്ട്രിയൽ, തമിഴ് കുറഞ്ചിയൂർ, നന്ദിയമ്പാക്കം, കാളാഞ്ഞി, കരിയൻമേട്.

പൂനമല്ലി ഭാഗത്ത് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പൂനമല്ലി മുനിസിപ്പാലിറ്റി മുഴുവൻ, സെനീർകുപ്പം മുഴുവൻ, കരയഞ്ചാവടി മുഴുവൻ, തുളസിദാസ് നഗർ, ചിന്ന മങ്ങാട്, കുമനഞ്ചാവടി മുഴുവൻ.

ഇത് കൂടാതെ, പല്ലാവരം മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിൽ ജലവിതരണത്തില്‍ തടസ്സമുണ്ടാകും. തേനാംപേട്ട്, കോടമ്പാക്കം, വളസരവാക്കം, ആലന്തൂർ, അഡയാർ, പൊഴിച്ചലൂർ, കൗൾ ബസാർ എന്നിവിടങ്ങളിലാണ് ജലവിതരണത്തില്‍ തടസ്സം നേരിടുക, 2024 ജനുവരി 22 ന് രാത്രി 9 മണി മുതൽ 2024 ജനുവരി 24 ന് രാത്രി 9 മണി വരെ ഇത് തുടരും. ആലന്തൂരിലെ പോൾ വെൽസ് റോഡിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ പ്രാപ്തമാക്കുന്നതിനാലാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+