കാത്തിരിപ്പുകൾക്കവസാനമിട്ട് ചെറി മരങ്ങൾ പൂത്തിരിക്കുകയാണ്. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കാണുന്നിടത്തെല്ലാം പിങ്ക് നിറമാണ്.മരങ്ങളുടെ ചില്ലകൾ നിറഞ്ഞു നിൽക്കുന്ന പിങ്ക് നിറം. അതെ, വസന്തകാലത്തെ വരവേൽക്കുവാൻ ജപ്പാനും ഒരുങ്ങിക്കഴിഞ്ഞു. വസന്തകാലം ഉവിടേക്കു വരുവാൻ സഞ്ചാരികൾക്കും പ്രിയപ്പെട്ട സമയമാണ്.

നേരത്തെ എത്തിയ സകുര
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അല്പം നേരത്തെയാണ് ജപ്പാനിലെ ചെറിപ്പൂക്കാലം. മാർച്ച് അവസാനത്തോടെയെ അല്ലെങ്കിൽ ഏപ്രിൽ ആദ്യത്തോടെയോ ആണ് സാധാരണ ഇവിടെ ചെറിമരങ്ങൾ പൂവിടുന്നത്. സകുര എന്നാണ് ചെറിപ്പൂക്കാലം അഥവാ ചെറി ബ്ലോസം ഇവിടെ അറിയപ്പെടുന്നത്. ഈ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും ചെറിമരങ്ങൾ പൂവിട്ടു കഴിഞ്ഞു. ഇതിന്റെ ഭാഗമായി നേരത്തെതന്നെ ജപ്പാൻ ചെറി ബ്ലോസം സീസണിന്റെ ഔദ്യോഗിക തുടക്കം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കാത്തിരിക്കുന്ന സമയം
ജപ്പാനിൽ ആളുകൾ ഏറ്റവുമധികം കാത്തിരിക്കുന്ന സീസണുകളിലൊന്നാണ് ഈ ചെറിമരങ്ങളുടെ പൂവിടൽ. മരങ്ങൾ നിറയെ, ചിലപ്പോൾ ചെറിമരങ്ങൾക്കിടയിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ ആകാശം പോലും കാണുവാൻ സാധിക്കാത്ത തരത്തില്‍ പൂക്കളുടെ കടലാണ് ഈ സമയത്തെ ഇവിടുത്തെ കാഴ്ച. ലോകമെമ്പാടു നിന്നും നിരവധി സഞ്ചാരികൾ ഈ സീസണിനായി കാത്തിരിക്കുകയാണ്.
ഹനാമി
ചെറി ബ്ലോസത്തിനൊപ്പം തന്നെ അറിയപ്പെടുന്ന മറ്റൊരു സംഭവമാണ്
ഹനാമി. ജപ്പാൻകാരെ സംബന്ധിച്ചെടുത്തോളം പരമ്പരാഗത ആചാരങ്ങളിലൊന്നാണിത്. മറ്റൊന്നുമല്ല, പൂത്തു തളിർത്തു നിൽക്കുന്ന ചെറിപ്പൂക്കൾ കാണുവാനായി കുടുംബമൊത്തും കൂട്ടുകാരൊത്തുമെല്ലാം പാർക്കുകളിലോ മറ്റിടങ്ങളിലോ പോകുന്നതിനെയാണ് ഹനാമി എന്നു പറയുന്നത്.
ഈ സമയം വളരെ പ്രശാന്തമായ കാലാവസ്ഥയാണ്. എന്നിരുന്നാലും അപ്രതീക്ഷിതമായി മഴ പെയ്യുന്നത് പുതുമയുള്ള കാര്യമല്ല ഇവർക്ക്.
എന്തുകൊണ്ട് കാണണം
ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ചകളിൽ ഒന്നാണ് ചെറി ബ്ലോസം എന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രകൃതിയെയും അതിനോട് ചേർന്നു നിൽക്കുന്ന സംസ്കാരങ്ങളെയുംം ജീവിതത്തെും സ്നേഹിക്കുന്നവർക്ക് ജപ്പാനിലെ ഈ പൂക്കളുടെ കാഴ്ച മറക്കാനാവാത്ത ഒന്നായിരിക്കും. പ്രത്യേകിച്ച് ഒരിടം ലക്ഷ്യം വയ്ക്കാതെ പോയാൽ പോലും ഈ ചെറിപ്പൂക്കളുടെ കാഴ്ച നിങ്ങൾക്കു കാണാം. എന്നിരുന്നാലും ഷിൻജുകു ഗ്യോൻ നാഷണൽ ഗാർഡൻ, ടോക്കിയോയിലെ യുനോ പാർക്ക്, അമോറി പ്രിഫെക്‌ചറിലെ ഹിരോസാക്കി കാസിൽ, ക്യോട്ടോയിലെ ഫിലോസഫേഴ്സ് പാത്ത് എന്നിവിടങ്ങൾ ആണ് ചെറിപ്പൂക്കളുടെ കാഴ്ചകൾക്ക് പേരുകേട്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











