Search
  • Follow NativePlanet
Share
» »ഗോത്രനൃത്തങ്ങളുടെ കാഴ്ചകളിലേക്ക് ചെല്ലാം...പങ്കെടുക്കുന്നത് 28 സംസ്ഥാനങ്ങളിലെ 1500 കലാകാരന്മാർ

ഗോത്രനൃത്തങ്ങളുടെ കാഴ്ചകളിലേക്ക് ചെല്ലാം...പങ്കെടുക്കുന്നത് 28 സംസ്ഥാനങ്ങളിലെ 1500 കലാകാരന്മാർ

നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ അഥവാ ദേശീയ ഗോത്ര നൃത്തോത്സവം നവംബർ 1 മുതൽ മൂന്നു വരെ റായ്പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഇനി ഗോത്രനൃത്തങ്ങളുടെ ആരവമുയരുന്ന സമയമാണ്. ലോകത്തിനധികം പരിചിതമല്ലാത്ത പ്രാദേശിക നൃത്തച്ചുവടുകളും ആഘോഷങ്ങളുമായി ഛത്തീസ്ഗഡ് ഒരുങ്ങുകയാണ്. നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ അഥവാ ദേശീയ ഗോത്ര നൃത്തോത്സവം നവംബർ 1 മുതൽ മൂന്നു വരെ റായ്പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

Chhattisgarh National Tribal Dance Festival

ഗോത്രവർഗ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഛത്തീസ്ഗഡ് ടൂറിസം ബോർഡിന്റെ നേതൃത്വത്തിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500-ലധികം കലാകാരന്മാർ മേളയിൽ പങ്കെടുക്കുന്നുണ്ട് എന്നതുതന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതോടൊപ്പം തന്നെ വിദേശകലാകാരന്മാരുടെ സാന്നിധ്യവും മേളയെ കൂടുതൽ ആകർഷകമാക്കും. മൊസാംബിക്ക്, മംഗോളിയ, ടോംഗോ, റഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, സെർബിയ, ന്യൂസിലാൻഡ്, ഈജിപ്ത് എന്നീ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഇതിൽ പങ്കെടുക്കും.

ലോകത്തെ പരിചയപ്പെടുത്താം

ഛത്തീസ്ഗഡിൽ നിന്നുള്ള ഗോത്രവിഭാഗങ്ങൾക്ക് അവരുടെ ഭക്ഷണം, കലകൾ, രീതികൾ പാരമ്പര്യങ്ങൾ തുടങ്ങിയവ ലോകത്തിനു മുന്നിലെത്തിക്കുവാനുള്ള അവസരമാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഗോത്രവർഗക്കാരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് ദേശീയ ഗോത്ര നൃത്തോത്സവം. വളർച്ച, വിശ്വാസം, സുരക്ഷ എന്നീ മൂന്നു ഘടകങ്ങളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ബാഗൽ പറഞ്ഞു. ആദിവാസികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമമാണ് ഗോത്രനൃത്തോത്സവം. ഇപ്പോൾ ഈ വർഷം അതിന്റെ മൂന്നാം വർഷമാണ്. ലോകത്തിലെ ഗോത്രവർഗ്ഗക്കാരെ പരസ്പരം ബന്ധിപ്പിക്കാനും അവരുടെ സംസ്കാരത്തെ വിലമതിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും എൻടിഡിഎഫ് ലക്ഷ്യമിടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chhattisgarh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+