ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ അവസാന വട്ട ഒരുക്കത്തിലാണ് എല്ലാവരും. ക്രിസ്മസ് വീട്ടിൽ ആഘോഷിച്ച് ബാക്കി ദിവസങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്നതും ബന്ധുവീട് സന്ദർശനവും ഒക്കെ പലരും പ്ലാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവും എളുപ്പത്തിൽ യാത്രകൾ സാധ്യമാകുന്ന ട്രെയിനിൽ തിരക്കാവും എന്നത് പലരെയും ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ക്രിസ്മസ്, ന്യൂ ഇയർ സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ.
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കോഴിക്കോട്- തിരുവനന്തപുരം- ജനശതാബ്ദി, തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, കാരക്കൽ- എറണാകുളം എക്സ്പ്രസ് തുടങ്ങിയ ഉൾപ്പെടെ ആറ് ട്രെയിനുകളിലാണ് ചെയർ കാർ, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് തുടങ്ങി അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ദിവസങ്ങളിലാണ് ഈ അധിക കോച്ചുകൾ ഉണ്ടായിരിക്കുക.

1. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി
ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് ഡിസംബർ 21, 13, 26, 30 തിയതികളിൽ ഒരു അധിക ചെയർകാർ കോച്ച് അനുവദിക്കും.
2. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി
ട്രെയിൻ നമ്പർ 12075 കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് ഡിസംബർ 21, 13, 26, 30 തിയതികളിൽ ഒരു അധിക ചെയർകാർ കോച്ച് അനുവദിക്കും.
3. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്
ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ -മംഗളൂരു സെൻട്രൽ എക്സ്പ്രസിന് ഡിസംബർ 21, 23, 26, 30 തിയതികളിൽ ഒരു അധിക സ്ലീപ്പർ കാര്‍ കോച്ച് അനുവദിക്കും.
4. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ഡിസംബർ 22, 24, 27, 31 തിയതികളിൽ ഒരു അധിക സ്ലീപ്പർ കാര്‍ കോച്ച് അനുവദിക്കും.
5. കാരക്കൽ- എറണാകുളം എക്സ്പ്രസ്
ട്രെയിൻ നമ്പര്‍ 16187 കാരക്കൽ- എറണാകുളം എക്സ്പ്രസിന് ഡിസംബർ 24, 27, 28, 31 തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും.
6. എറണാകുളം- കാരക്കൽ എക്സ്പ്രസ്
ട്രെയിൻ നമ്പര്‍ 16188 എറണാകുളം- കാരക്കൽഎക്സ്പ്രസിന് ഡിസംബർ 25, 28, 29, 2025 ജനുവരി 1 തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












