ധനുഷ്കോടിയിലേക്കുള്ള സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.. ഊട്ടിയിലും കൊടൈക്കനാലിലും ഏർപ്പെടുത്തിയ രീതിയിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ധനുഷ്കോടിയിൽ ഇ-പാസ് സംവിധാനം കൊണ്ടുവരുവാൻ അധികൃതർ. ഇവിടേക്ക് എത്തിച്ചേരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തുവാൻ അധികൃതരെ പ്രേരിപ്പിച്ചത്.

അരിച്ചാൽ മുനയിലേക്ക് വാഹനങ്ങൾ എത്തുന്നതിന് പകരം ദേശീയപാതയിൽ വാഹനങ്ങൾ നിർത്താൻ പ്രത്യേക ട്രാൻസിറ്റ് പ്ലാസ ആരംഭിക്കാനും അധികൃതർ ആലോചിക്കുന്നു. അരിച്ചൽ മുനയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലയെയായിരിക്കും പ്ലാസ നിർമ്മിക്കുക . വിനോദസഞ്ചാരികൾ ഇവിടെ വാഹനങ്ങൾ പ്ലാസയിൽ നിർത്തിയിടണം. തുടർന്ന്, അരിച്ചൽ മുനയിലേക്ക് പോകുവാനായി പ്രത്യേക ബസ് സര്‍വീസ് ഏർപ്പെടുത്തുവാനാണ് അധികൃതരുടെ തീരുമാനം.
തിരക്കേറിയ സീസണുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ NH-87-ൽ സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാലാണ് ഇവിടെ ട്രാൻസിറ്റ് പ്ലാസ എന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. മലിനീകരണവും തിരക്കും ഒഴിവാക്കാൻ, സിഎൻജി ട്രാൻസിറ്റ് ബസുകൾ പ്ലാസയ്ക്കും അരിച്ചൽ മുനയ്ക്കും ഇടയിൽ സർവീസ് നടത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












