ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കിലെ അറ്റുകുറ്റപ്പണികളുടെ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളുൾപ്പെടെയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരും. തിരുച്ചിറപ്പള്ളി - ഡിണ്ടിഗൽ സെക്ഷനിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കായി ലൈൻ ബ്ലോക്ക്/പവർ ബ്ലോക്ക് നടപ്പിലാക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ. ഡിസംബർ 11 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ തിരഞ്ഞെടുത്ത തിയതികളിലാണ് ചില ട്രെയിൻ സർവീസുകൾക്ക് മാത്രം വ്യത്യാസം വരുന്നത്.
ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്, നാഗർകോവിൽ - മുംബൈ സിഎസ്ടി എക്സ്പ്രസ്, കന്യാകുമാരി -ഹൗറാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മയ്യിലാടുതുറൈ- ചെങ്കോട്ട എക്സ്പ്രസ്, കാച്ചെഗുഡ- നാഗർകോവിൽ എക്സ്പ്രസ് തുടങ്ങിയ സർവീസുകളിലാണ് മാറ്റം. കൂടാതെ ഒരു ട്രെയിന്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്യും.
1. ചെങ്കോട്ടെ-മയിലാടുതുറൈ എക്സ്പ്രസ്
ചെങ്കോട്ടെയിൽ നിന്ന് രാവിലെ 07.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16848 ചെങ്കോട്ടെ-മയിലാടുതുറൈ എക്സ്പ്രസ് ഡിസംബർ 12, 14, 17, 28, 31 തീയതികളിൽ വിരുദുനഗർ, മാനാമദുറൈ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: കല്ലിഗുടി, തിരുമംഗലം, തിരുപറങ്കുന്ദ്രം, മധുരൈ, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, വടമദുറൈ, വയ്യംപട്ടി, മനപ്പാറൈ.
പുതിയ സ്റ്റോപ്പുകൾ: മാനാമദുറൈ, കാരൈക്കുടി.
2. നാഗർകോവിൽ - മുംബൈ സിഎസ്ടി എക്സ്പ്രസ്
ട്രെയിൻ നമ്പർ 16352 നാഗർകോവിൽ - മുംബൈ സിഎസ്ടി എക്സ്പ്രസ് ഡിസംബർ 12 തീയതി നാഗർകോവിൽ നിന്ന് രാവിലെ 06.15 ന് പുറപ്പെട്ട് വിരുദുനഗർ, മാനാമദുറൈ, കരൈക്കുടി, പുതുക്കോട്ടൈ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മധുരൈ, ഡിണ്ടിഗൽ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
3. ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് ഡിസംബർ 11, 13, 16, 27, 30 തീയതികളിൽ ഗുരുവായൂരിൽ നിന്ന് രാത്രി 11.15 ന് പുറപ്പെട്ട് വിരുദുനഗർ, മാനാമദുറൈ, കരൈക്കുടി, പുതുക്കോട്ടൈ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മധുരൈ, ശോളവന്ദാൻ, കോടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, മനപ്പാറൈ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
4. കന്യാകുമാരി - ഹൗറാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ട്രെയിൻ നമ്പർ 12666 കന്യാകുമാരി-ഹൗറാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 14, 28 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടുന്ന ട്രെയിൻ വിരുദുനഗർ, മാനാമദുറൈ, കാരൈക്കുടി, പുതുക്കോട്ടൈ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മധുരൈ, ഡിണ്ടിഗൽ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
5. നാഗർകോവിൽ - കാച്ചിഗുഡ എക്സ്പ്രസ്
നാഗർകോവിലിൽ നിന്ന് രാവിലെ 09.15 ന് പുറപ്പെടുന്ന നാഗർകോവിൽ - കാച്ചിഗുഡ എക്സ്പ്രസ്
ഡിസംബർ 14, 28 തീയതികളിൽ ഡിണ്ടിഗൽ, കരൂർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പ്: തിരുച്ചിറപ്പള്ളി.
6. മയിലാടുതുറൈ -ചെങ്കോട്ടൈ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16847 മയ്യിലാടുതുറൈ - ചെങ്ങോട്ടൈ എക്സ്പ്രസ് ഡിസംബർ 14 ന് മയ്യിലാടുതുറയിൽ നിന്ന് ഉച്ചയ്ക്ക് 12.00 ന് പുറപ്പെട്ട് തിരുറപ്പള്ളി, പുതുക്കോട്ടൈ, കരൈക്കുടി, മാനാമദുറൈ, വിരുദുനഗർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മനപ്പാറൈ, വയ്യംപട്ടി, വടമദുറൈ, ഡിണ്ടിഗൽ, കോടൈക്കനാൽ റോഡ്, മധുരൈ, തിരുപറങ്കുന്ദ്രം, തിരുമംഗലം, കല്ലിഗുടി.
പുതിയ സ്റ്റോപ്പുകൾ: കരൈക്കുടി, മാനാമദുറൈ.
7. കാച്ചിഗുഡ് - നാഗർകോവിൽ എക്സ്പ്രസ്
ട്രെയിൻ നമ്പർ 07435 കാച്ചിഗുഡ് - നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 13-നു കാച്ചിഗുഡയിൽ നിന്ന് രാത്രി 7.45 ന് പുറപ്പെടുന്ന ട്രെയിൻ തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ, കാരൈക്കുടി, മാനാമദുറൈ, വിരുദുനഗർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: ഡിണ്ടിഗൽ, മധുരൈ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ
8. ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് ഡിസംബർ 14-നു ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 09.45 ന് പുറപ്പെട്ട് തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ, കാരൈക്കുടി, മാനാമദുറൈ, വിരുദുനഗർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മനപ്പാറൈ, ഡിണ്ടിഗൽ, കോടൈക്കനാൽ റോഡ്, ശോളവന്ദാൻ, മധുരൈ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
9. നാഗർകോവിൽ - കോയമ്പത്തൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16321 നാഗർകോവിൽ - കോയമ്പത്തൂർ എക്സ്പ്രസ് നാഗർകോവിൽയിൽ നിന്ന് ഡിസംബർ 28, 31 തിയതികളിൽ രാവിലെ 07.50 ന് പുറപ്പെട്ട് വിരുദുനഗർ, മാനാമദുറൈ, കാരൈക്കുടി, തിരുച്ചിറപ്പള്ളി, കരൂർ, ഇറോഡ് വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: തിരുമംഗലം, തിരുപറങ്കുന്ദ്രം, മധുരൈ, ശോളവന്ദാൻ, കോടൈക്കനാൽ റോഡ്, അമ്പത്തുറൈ, ഡിണ്ടിഗൽ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
9. കോയമ്പത്തൂർ- നാഗർകോവിൽ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ - നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 28, 31 തിയതികളിൽ കോയമ്പത്തൂരിൽ നിന്ന് രാവിലെ 08.00 ന് പുറപ്പെട്ട് ഇറോഡ്, കരൂർ, തിരുച്ചിറപ്പള്ളി, മാനാമദുറൈ, വിരുദുനഗർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: ഡിണ്ടിഗൽ, അമ്പത്തുറൈ, കോടൈക്കനാൽ റോഡ്, ശോളവന്ദാൻ, മധുരൈ, തിരുപറങ്കുന്ദ്രം, തിരുമംഗലം.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
10 നാഗർകോവിൽ-മുംബൈ CST എക്സ്പ്രസ്
ട്രെയിൻ നമ്പർ 16340 നാഗർകോവിൽ - മുംബൈ CST എക്സ്പ്രസ് ഡിസംബർ 31ന് നാഗർകോവിലിൽ നിന്ന് രാവിലെ 06.15 ന് പുറപ്പെട്ട് വിരുദുനഗർ, മാനാമദുറൈ, കരൈക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, കരൂർ വഴി സഞ്ചരിക്കും. .
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: മധുരൈ, കോടൈക്കനാൽ റോഡ്, ഡിണ്ടിഗൽ.
പുതിയ സ്റ്റോപ്പുകൾ: മാനാമദുറൈ, തൃശ്ചിറപ്പള്ളി.
11. ബനാറസ് - കന്യാകുമാരി കാശി തമിഴ് എക്സ്പ്രസ്
ട്രെയിൻ നമ്പർ 16368 ബനാറസ് - കന്യാകുമാരി കാശി തമിഴ് എക്സ്പ്രസ് ഡിസംബർ 29 ന് ബനാറസിൽ നിന്ന് വൈകിട്ട് 16.20 ന് പുറപ്പെട്ട് തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ, മാനാമദുറൈ, വിരുദുനഗർ വഴി സഞ്ചരിക്കും.
ഒഴിവാക്കുന്ന സ്റ്റോപ്പുകൾ: ഡിണ്ടിഗൽ, മധുരൈ.
പുതിയ സ്റ്റോപ്പ്: മാനാമദുറൈ.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ
ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 06.00 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22671 ചെന്നൈ എഗ്മോർ - മധുരൈ തേജസ് എക്സ്പ്രസ് ഡിസംബർ 28, 31 തീയതികളിൽ തിരുച്ചിറപ്പള്ളി മുതൽ മധുരൈ വരെയുള്ള ഭാഗത്ത് ഭാഗികമായി റദ്ദാക്കുകയും ട്രെയിൻ തിരുച്ചിറപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.
ഈറോഡ് നിന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16845
ഈറോഡ്- ചെങ്കോട്ടെ എക്സ്പ്രസ് ഡിസംബർ 27, 30 തിയതികളിൽ കരൂരിനും സെങ്കോട്ടയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി കരൂരിൽ സർവീസ് അവസാനിപ്പിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












