Search
  • Follow NativePlanet
Share
» »കൊച്ചി-വിയറ്റ്നാം യാത്ര പ്ലാൻ ചെയ്യാം.. ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് വെറും പൂജ്യത്തിൽ! വമ്പൻ ഓഫര്‍

കൊച്ചി-വിയറ്റ്നാം യാത്ര പ്ലാൻ ചെയ്യാം.. ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് വെറും പൂജ്യത്തിൽ! വമ്പൻ ഓഫര്‍

ഈ ദീപാവലി പ്ലാനുകൾ എന്തായി? യാത്രകൾ പ്ലാൻ ചെയ്തോ.. നീണ്ട വാരാന്ത്യങ്ങൾ എങ്ങനെ ചെലവഴിക്കണം എന്നു പ്ലാൻ ചെയ്തോ? നിലവിൽ യാത്രകളൊന്നും പ്ലാൻ ചെയ്തില്ലെങ്കിൽ ഇത്തവണത്തെ ദീപാവലി വിയറ്റ്നാമിൽ ആക്കിയാലോ? ഏഷ്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നായ വിയറ്റ്നാമിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോകുവാനുള്ള അവസരം വന്നിരിക്കുകയാണ്.

ഈ വർഷത്തെ ദീപാവലി വിയറ്റ്നാമിൽ ചെലവഴിക്കാനുള്ള വമ്പൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് വിയറ്റ്ജെറ്റ്. ഇന്ത്യയിൽ നിന്ന് വിയറ്റ്ജെറ്റിൽ വിയറ്റ്നാമിലേക്ക് യാത്ര നടത്തുന്നവർക്ക് പ്രയോജനപ്പെടുക്കാവുന്ന ഈ പാക്കേജിന്റെ പ്രത്യേകത ഇതിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് പൂജ്യം രൂപയില്‍ നിന്നാണ് എന്നതാണ്. കേട്ടത് സത്യമാണോ എന്നല്ലേ. അതേ.. പൂജ്യം രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റിൽ യാത്രക്കാർ ആകെ നല്കേണ്ടത് നികുതികളും സർച്ചാർജും മാത്രമാണ്.

vietnam-tour-package-with-special-offer-ticket-prize

അടുത്ത മാസം 1-ാം തിയതിക്കും 31നും ഇടയിൽ ഇന്ത്യയിൽ നിന്ന് വിയറ്റ്‍ജെറ്റിന് സർവീസുള്ള കൊച്ചി, ദില്ലി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുവാന്‌ ഈ മാസം 20 നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ ഓഫര്‍ വേണ്ടവർക്ക് വിയറ്റ് ജെറ്റിന്‍റെ മൊബൈൽ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്കിലെ ആനുകൂല്യം കൂടാതെ സ്കൈ കെയര്‍ നല്കുന്ന ഇൻഷുറൻസ് പാക്കേജും യാത്രക്കാർക്കായി വിയറ്റ്ജെറ്റ് നല്കുന്നുണ്ടെന്നാണ് വാർത്താക്കുറിപ്പ് വിശദമാക്കുന്നത്. വിയറ്റ്നാമിലേക്ക് നീണ്ട വാരാന്ത്യത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ബുക്ക് ചെയ്യുവാൻ പറ്റിയ സമയമാണ് ഇതെന്ന് കാര്യത്തിൽ സംശയം വേണ്ട.

ഇന്ത്യയിൽ നിന്നു പോകാന്‍ സാധിക്കുന്ന ബജറ്റ് ഫ്രണ്ട്ലി വിദേശരാജ്യം ആയതിനാൽ നീണ്ട വാരാന്ത്യ യാത്രകളിലും അവധി യാത്രകളിലും കുടുംബവുമൊത്തുള്ള യാത്രകളിലുമെല്ലാം വിയറ്റ്നാമിലെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. വിയറ്റ്നാമിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും തിരിച്ചും വിയറ്റ്ജെറ്റ് സര്‍വീസ് നടത്തുന്നു. നിലവിൽ ആഴ്ചയിൽ 32 സർവീസുകളാണ് വിയറ്റ്ജെറ്റ് നടത്തുന്നത്.

ഹോചിമിൻ സിറ്റി, ഹാനോയി എന്നീ രണ്ടു നഗരങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും വിയറ്റ്‍ജെറ്റ് സര്‍വീസ് നടത്തുന്നത്. കൊച്ചിയിൽ നിന്ന് വിയറ്റ് ജെറ്റ് ഹോചിമിൻ സിറ്റി കൂടാതെ സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും വിയറ്റ്ജെറ്റ് സർവീസ് നടത്തുന്നു. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളും ആഴ്‌ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസും, ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകളുമാണ് ഉള്ളത്.

കൊച്ചിയിൽ നിന്ന് ആഴ്ചയിൽ നാല് സര്‍വീസ് ആണ് കൊച്ചി- ഹോചിമിൻ സിറ്റി റൂട്ടിലുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോൾ വിയറ്റ്ജറ്റ് സർവീസുകൾ നടത്തുന്നത്. VJ1811 വിമാനം ഹോചിമിൻ സിറ്റിയിൽ നിന്ന് 19.20 ന് പുറപ്പെട്ട് 22.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. മടക്ക വിമാനം VJ1812 രാത്രി 23.50 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.40 ന് ഹോചിമിൻ സിറ്റിയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+