Search
  • Follow NativePlanet
Share
» » ഇനി ആശ്വസിക്കാം; കാത്തിരിക്കുന്നത് സുഖയാത്ര, ഈരാറ്റുപേട്ട – വാഗമൺ റോഡ് തുറന്നു

ഇനി ആശ്വസിക്കാം; കാത്തിരിക്കുന്നത് സുഖയാത്ര, ഈരാറ്റുപേട്ട – വാഗമൺ റോഡ് തുറന്നു

ഒടുവിൽ ഈരാറ്റുപേട്ട- വാഗമൺ റോഡിനും ശാപമോക്ഷമായി. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം യാത്രകൾ പോലും ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരിച്ച് ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റൂട്ട് വിനോദസഞ്ചാരമേഖലയിൽ ഏറെ പ്രാധാന്യമുള്ള പാത കൂടിയാണ്.

23 കിലോമീറ്റർ ദൂരത്തിൽ ഏറ്റവും മികച്ച നിലവാരത്തോടെയുള്ള റോഡ് നവീകരണം 35 ദിവസങ്ങൾകൊണ്ടാണ് പൂർത്തിയാക്കിയത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല പ്രതിസന്ധികളും നേരിട്ടിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച നവീകരണ പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ പൂർത്തിയാക്കിയത്.

Erattupetta Vagamon Road Completed

PC: Video Capture/PA Muhamamd Riyas Facebook Page

രണ്ടുഘട്ടമായാണ് റോഡ് പുനർനിർമ്മാണം നടത്തിയത്. തീക്കോയി മുതൽ വാഗമൺ വരെ ഏമോശമായി കിടന്ന റോഡ് ഡബ്ല്യുഎംഎം ജിഎസ്ബി ഉപയോഗിച്ച് പുനർനിർമിച്ചതായിരുന്നു ആദ്യഘട്ടം. വാഗമൺ വരെയുള്ള ബാക്കിയുള്ള ഭാഗത്ത് പുതുപാതയിയിൽ ഒന്നാംഘട്ട ബിഎം ടാറിങ്ങും തുടർന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും പൂർത്തീകരിച്ചു. ഉപരിതല ഓടകളും റോഡിൽ നിർമ്മിച്ചിട്ടുണ്ട്. മഴവെള്ളപ്പാച്ചിയിൽ റോഡ് തകരുവാൻ സാധ്യതയുള്ള സ്ഥലത്ത് രണ്ടുവശങ്ങളിലും മറ്റിടങ്ങളിൽ ഒരു വശത്തുമായാണ് ഉപരിതല ഓടകൾ നിർമ്മിച്ചിട്ടുള്ളത്. ഇത് കൂടാതെ തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിങ്, റോഡ് സ്റ്റഡ്സ്, ദിശാബോർഡുകൾ, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവയും ഉണ്ട്. ഇത് കൂടാതെ വീതി കുറഞ്ഞ ഇടങ്ങളിൽ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്.

വാഗമൺ

അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ലക്ഷ്യസ്ഥാനമാണ് വാഗമൺ. കോട്ടയം- ഇടുക്കി ജില്ലാ അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന ഇവിടം നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഇവിടെ മൊട്ടക്കുന്ന്, പുൽമേട്, വാഗമൺ തടാകം, പൈൻ ഫോറസ്റ്റ്, തങ്ങള്‍പാറ, കുരിശുമല തുടങ്ങി ഇഷ്ടംപോലെ കാഴ്ചകൾ കാണാനുണ്ട്.

ഒരു ദിവസത്തെ യാത്രയാണെങ്കിലും രണ്ടു ദിവസത്തെ യാത്രയാണെങ്കിലും വാഗമൺ ഒട്ടും നിരാശപ്പെടുത്താത്ത സ്ഥലമാണ്. ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്ണിലേക്കുള്ള വഴി യാത്രയിലെ പ്രധാന ആകർഷണമാണ്. ഒരു വശത്തെ കൊക്കയും മറുവശത്തെ കരിങ്കൽകൂട്ടവും അത് ചെത്തിയുണ്ടാക്കിയ വഴിയും കോടമഞ്ഞു യാത്രയിലെ രസങ്ങളാണ്.

ഒറ്റദിവസത്തെ യാത്രയ്ക്കായാണ് വാഗമണ്ണിലെത്തുന്നതെങ്കിൽ രാവിലെയെത്തി മൊട്ടക്കുന്നും പൈൻ ഫോറസ്റ്റും കാണാം. തുടർന്ന് തങ്ങൾപാറയിൽ പോയി പ്രദേശത്തിന്റെ മൊത്തത്തിലുള്ള സൗന്ദര്യം ആസ്വദിക്കാം. കുരിശുമലയിലേക്കുള്ള യാത്രയും ഇവിടെ ഒഴിവാക്കരുതാത്തതാണ്. വൈകുന്നേരങ്ങളാണ് വാഗമണ്ണിന്റെ ആംബിയൻസ് അനുഭവിച്ചറിയുവാൻ പറ്റിയ സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+