Search
  • Follow NativePlanet
Share
» »എവറസ്റ്റിൽ തിരക്കേറുമോ? ഈ വർഷത്തെ പർവ്വതാരോഹണം എളുപ്പമാകുമോ..കാരണം

എവറസ്റ്റിൽ തിരക്കേറുമോ? ഈ വർഷത്തെ പർവ്വതാരോഹണം എളുപ്പമാകുമോ..കാരണം

സാഹസിക സഞ്ചാരികളുടെ യാത്രാ മോഹങ്ങളിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ലക്ഷ്യസ്ഥാനമാണ് എവറസ്റ്റ്. ഇതിന്‍റെ ഉയരങ്ങളിലേക്കുള്ള യാത്ര സാഹസികം മാത്രമല്ല, ജീവൻ പണയംവെച്ചുള്ളതും കൂടിയാണ്. എത്ര മുന്‍കരുതലുകളെടുത്തും തയ്യാറെടുപ്പുകളോടെയും പോയാലും അപ്രതീക്ഷിതമാ ഒരു ചെറിയ കാലാവസ്ഥാ മാറ്റം മാത്രം മതി യാത്രയെ തകർക്കുവാൻ. എന്നിരുന്നാലും തങ്ങളുടെ ഭാഗ്യവും ധൈര്യവും പരീക്ഷിക്കുവാൻ നൂറുകണക്കിനാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വരുന്നു.

Everest Trek,

ഇത്തവണത്തെ എവറസ്റ്റ് യാത്ര സീസൺ ആരംഭിക്കുവാനിരിക്കെ, പർവ്വതാരോഹണത്തിന് വരാനിരിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന അന്വേഷണങ്ങളും ബുക്കിങ്ങുകളും സൂചിപ്പിക്കുന്നത് ഇത്തവണ കുറഞ്ഞത് 500 പേരെങ്കിലും പർവ്വതാരോഹണത്തിന് എത്തുമാണ്. മേയ് മാസം രണ്ടാമത്തെ ആഴ്ചയോടെ പർവ്വതാരോഹണ സീസൺ ആരംഭിക്കും. ഏപ്രിൽ മാസം അവസാനം വരെയാണ് എവറസ്റ്റ് ക്ലൈംബിങ്ങിന് അപേക്ഷിക്കുവാൻ സാധിക്കുന്നത്. തുടര്‍ന്ന് ഇതിനായുള്ള പെർമിറ്റ് നല്കും. എവറസ്റ്റ് ക്ലൈംപിങ് സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന് ഏകദേശം നൂറോളം പേരിൽ നിന്നും ഇതുവരെ ക്ലൈംബിങ് കൺഫോം ചെയ്കുകൊണ്ടുള്ള ബുക്കിങ് ലഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് എവറസ്റ്റ് ക്ലൈംബ് ചെയ്യുവാനും പെർമിറ്റിനുമായി ആളുകൾ ചിലവഴിക്കുന്നത്.

Everest Trek

2021 ൽ നേപ്പാളിലെ ടൂറിസം വകുപ്പ് 409 എവറസ്റ്റ് ക്ലൈംബിങ് പെർമിറ്റുകൾ നൽകിയിരുന്നു. ആ സമയത്ത് ഇത് റെക്കോർഡ് നമ്പറായിരുന്നു. തുടർന്നും ഇതേ ട്രെൻഡ് പ്രതീക്ഷിച്ചെങ്കിലും 2022 ല് റഷ്യ-യുക്രെയ്ൻ യുദ്ധം കാര്യങ്ങൾ വഷളാക്കി. എവറസ്റ്റ് കയറുവാൻ റഷ്യ, യുക്രെയ്ൻ , പോളണ്ട്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വരുവാൻ സാധിച്ചില്ല. അതുകൊണ്ട് നേപ്പാൾ കഴിഞ്ഞ വര്‌ഷം പെർമിറ്റ് നല്കിയത് വെറും 325 പേർക്ക് ആയിരുന്നു.

Everest Trek

എവറസ്റ്റിലേക്കുള്ള മറ്റൊരു റൂട്ട് തുടങ്ങുന്നത് ചൈനയിൽ നിന്നാണെങ്കിലും അവിടേക്ക് പ്രവേശനം വളരെ നിയന്ത്രിതമാണ്. മാർച്ച് മാസത്തിൽ മൂന്നു വർഷമായി ഏർപ്പെടുത്തിയിരുന്ന എവറസ്റ്റ് യാത്രാ നിയന്ത്രണം എടുത്തുകളെഞ്ഞങ്കിലു വിദേശ പൗരന്മാർക്കുള്ള നിയന്ത്രണം തുടരുകയാണ്. ചൈനീസ് പൗരന്മാർക്ക് എവറസ്റ്റ് കയറുവാൻ അനുമതി നല്കിയെങ്കിലും അതിനു മുന്നോടിയായി 8,000 മീറ്റർ കൊടുമുടി കയറിയിരിക്കണമെന്നാണ് നിയമം. അതിനാൽ ചൈന വഴി എവറസ്റ്റ് കയറുന്നതിനു പകരം ചൈനയിൽ നിന്നുള്ള പർവ്വതാരോഹകര്‍ നേപ്പാൾ വഴി ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കയറുവാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 100 ചൈനീസ് പർവ്വതാരോഹകരെ നേപ്പാൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+