Search
  • Follow NativePlanet
Share
» »പൗർണ്ണമി കാണാം.. ആകാശത്തെ നക്ഷത്രലോകത്തെ പരിചയപ്പെടാം.. ഫുൾ മൂൺ ടൂറിസവുമായി രാജസ്ഥാൻ

പൗർണ്ണമി കാണാം.. ആകാശത്തെ നക്ഷത്രലോകത്തെ പരിചയപ്പെടാം.. ഫുൾ മൂൺ ടൂറിസവുമായി രാജസ്ഥാൻ

പൗർണ്ണമി നാളിൽ ഉദിച്ചുയർന്നു നിൽക്കുന്ന ചന്ദ്രനെ കാണുവാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ് രാജസ്ഥാൻ.

യാത്രയിലെ ട്രെൻഡുകൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ യാത്രകളിലെ പുതിയ താരം ഇപ്പോൾ പൂർണ്ണ ചന്ദ്രനാണ്! പൗർണ്ണമി നാളിൽ ഉദിച്ചുയർന്നു നിൽക്കുന്ന ചന്ദ്രനെ കാണുവാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ് രാജസ്ഥാൻ. രാജ്യത്തെ ആദ്യത്തെ പുൾ മൂണ്‍ ടൂറിസം സാധ്യതകൾ സഞ്ചാരികൾക്കു ലഭ്യമാക്കി, നക്ഷത്രനിബിഢമായ ആകാശത്തെ നിരീക്ഷിക്കുവാനുള്ള വ്യത്യസ്തമായ അനുഭവമാണ് ഇതുവഴി ലഭിക്കുന്നത്.

PC:Ganapathy Kumar

Full moon Tourism Rajashan

നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശത്തിനു താഴെ, പൂർണ്ണചന്ദ്രന്‍റെ പാൽവെളിച്ചത്തിൽ നിറഞ്ഞുനിൽക്കുന്ന വിദൂരപ്രദേശങ്ങളിലേക്ക് പോയി, അവിടെ ആകാശക്കാഴ്ചകൾ മതിവരുവോളം സഞ്ചാരികൾക്ക് ആസ്വദിക്കാം. ആസ്ട്രോ ടൂറിസം പോലെ തന്നെ രാജസ്ഥാനാണ് ഫുൾ മൂൺ ടൂറിസം അനുഭവങ്ങളും സഞ്ചാരികൾക്ക് നല്കുന്നത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ആളുകൾക്ക് നഷ്ടപ്പെടുന്ന നക്ഷത്രാക്കാഴ്ചകൾ കാണുവാനുള്ള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് രാജസ്ഥാൻ സർക്കാരിന്‍റെ സയന്സ് ആന്‍ഡ് ടെക്നോളജി വിഭാഗം വിനോദസഞ്ചാര വകുപ്പിന് ഒരു കത്ത് എഴുതിയിട്ടുണ്ട്.

രാജസ്ഥാൻ നേരത്തെ തന്നെ ആസ്ട്രോ-സ്കൈ ടൂറിസം ആരംഭിച്ചിരുന്നു. ഈ ഉദ്യമത്തിന്റെ ഭാഗമായി രാജസ്ഥാൻ സംസ്ഥാന സർക്കാർ രാജസ്ഥാനിലെ 33 ജില്ലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിഎസ്ടി) ആസ്ട്രോ സ്കൈ ടൂറിസത്തിന് കീഴിൽ 38 ടെലിസ്കോപ്പുകൾ ഉണ്ടാകും. നേരത്തെ റിപ്പോർട്ട് ചെയ്തതു പോലെ ജയ്പൂരിലെ ജന്തർമന്തർ, ആംബർ ഫോർട്ട്, ജവഹർ കലാകേന്ദ്രം, മഹാരാജ സർവകലാശാല എന്നിവിടങ്ങളിൽ ഈ ദൂരദർശിനി സ്ഥാപിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+