ജോലിക്കിടെ അവധിയെടുത്ത് ഇടയ്ക്കിടെ കറങ്ങാൻ ഗോവയിലേക്ക് പോകാറുണ്ടോ? ജോലിക്കിടയിലെ ആഘോഷങ്ങൾക്ക് ഗോവ ബെസ്റ്റ് ആണെങ്കിലും അവധി കിട്ടുക എന്നതാണ് പ്രശ്നം. എന്നാൽ ഇനി അതൊരു പ്രശ്നമായേക്കില്ല. ജോലിക്കാരായ സഞ്ചാരികളെ ഗോവ ക്ഷണിക്കുന്നത് വെറുതേയല്ല. വർക്ക് ചെയ്യാനും ഗോവ കാണാനും ഒരേ സമയം അവസരമൊരുക്കുന്ന കോ-വർക്കിങ് സ്പേസ് ഗോവയിലെ ബീച്ചുകളിൽ വരികയാണ്.
ഗോവയിലെ മോർജിം, അശ്വേം എന്നീ രണ്ടു ബീച്ചുകളിൽ കോ-വർക്കിംഗ് സ്പേസുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. വൈകാതെ എത്തും. ഇതോടെ ജോലിയും വിനോദവും ഒരുപോലെ കൊണ്ടുപോകാന്‍ പറ്റുന്ന ലക്ഷ്യസ്ഥാനമായി ഗോവ മാറും.

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഗോവയെ ബീച്ചുകൾക്കും അപ്പുറമുള്ള ഒരു ലക്ഷ്യസ്ഥാനമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണിത്. വിനോദസഞ്ചാരത്തിനായി കൂടുതൽ തുക ചെലവഴിക്കുന്ന സഞ്ചാരികളെയും യൂറോപ്യൻ സഞ്ചാരികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണിത്. ഗോവയിലേക്ക് ഒരു യാത്ര നടത്തുവാൻ കൂടുതൽ കാരണങ്ങൾ സഞ്ചാരികൾക്ക് നല്കുകയും ഇതിന്‍റെ ഉദ്ദേശമാണ്.
ഗോവ ബീച്ചിലെ കോ-വർക്കിങ് സ്പേസ്
അവധിയാകാൻ കാക്കാതെ ജോലിക്കാരായ ആളുകള്‍ക്കും ഗോവയിൽ വരാനും സ്ഥലങ്ങൾ കാണാനും ഒപ്പം ജോലി തുടരാനും സാധിക്കുന്ന വിധത്തിലാണ് കോ-വർക്കിങ് സ്പേസ് സെറ്റപ്പ് സഹായിക്കുക. കൂടാതെ തീരദേശ അന്തരീക്ഷം ആസ്വദിച്ച് ജോലി ചെയ്യാൻ കഴിയുന്ന വ്യക്തികൾക്ക് നോമാഡ് വിസ അനുവദിക്കുവാനും ലക്ഷ്യമുണ്ട്.
ബീച്ചുകൾ കൂടാതെ, സംസ്ഥാനത്തിന്‍റെ സമ്പന്നമായ വൈവിധ്യ കാഴ്ചകളും സംസ്കാരവും പാചകരീതികളും ഉത്സവങ്ങളും ഇതിലേക്ക് ഉൾപ്പെടുത്തുവാൻ കഴിയുന്ന വിധത്തില്‍ മാറ്റിയെടുക്കുവാനാണ് ലക്ഷ്യം, പുനരുൽപ്പാദന ടൂറിസം എന്ന ആശയം ആണ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് സംസ്ഥാന ടൂറിസം സെക്രട്ടറി സജ്ജീവ് അഹൂജ വിശദീകരിച്ചിരിക്കുന്നത്. ബീച്ച് ടൂറിസം കൂടാതെ റീജെനറേറ്റീവ് ടൂറിസം വഴി സംസ്ഥാനം ആത്മീയ വിനോദസഞ്ചാരത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
കൂടാതെ സന്ദര്‍ശകര്‍ക്ക് സുഗന്ധവ്യഞ്ജന, കശുവണ്ടി തോട്ടങ്ങൾ നേരിട്ട് പരിചയപ്പെടാനും അതിന്റെ രീതികൾ അറിഞ്ഞ് അവർക്ക് ഫാം-ഫ്രഷ് ഭക്ഷണം ആസ്വദിക്കാനുള്ള അവസരവും നൽകും. ഇത് മാത്രമല്ല, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക രീതികളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന വിധത്തിൽ ആണ് പരിപാടികൾ ഒരുക്കുക. കൂടാതെ ഹൈക്കിംഗ് പോലുള്ള പ്രവർത്തനങ്ങളും ടൂറിസം വകുപ്പ് ഒരുക്കും.
സ്പെയിനിലെ ടൊമാറ്റിന ഉത്സവത്തിന് സമാനമായ ചിഖൽ കലോ പോലുള്ള പ്രത്യേക പരിപാടികൾ എന്നിവയും ഒരുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












