സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം കയറിവരുന്ന പേരുകളിലൊന്ന് ഗോവയാണ്. രാവും പകലും ഒരുപോലെ അർമ്മാദിക്കാൻ അനുവദിക്കുന്ന ഗോവ സഞ്ചാരികളുടെ സ്വപ്ന ഭൂമി കൂടിയാണ്. ബീച്ചുകളും തീരങ്ങളും കാടും പാർട്ടികളും എന്നിങ്ങനെ മനസ്സിൽ ആഗ്രഹിക്കുന്നതെല്ലാം ഗോവ കൺമുന്നിലെത്തിക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാമതൊന്നാലോചിക്കാതെ ഗോവയിലേക്ക് വണ്ടി തിരിക്കുകയും ചെയ്യും.
വളരെ എളുപ്പമാണ് ഗോവയിലെത്തിയാൽ. ഒരു താമസസ്ഥലം കണ്ടുപിടിക്കുന്നു, ഒരു വണ്ടി വാടകയ്ക്കെടുക്കുന്നു, ബീച്ചായ ബീച്ചുകളെല്ലാം കറങ്ങുന്നു, രാത്രി ജീവിതം ആസ്വദിക്കുന്നു. മിക്കവരുടെയും ഗോവ പ്ലാൻ ഇങ്ങനെതന്നെയായിരിക്കും. എന്നാൽ ഗോവയിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുകൂട്ടം കാര്യങ്ങളുണ്ട്. നേരത്തെ നിലനിന്നിരുന്ന പല നിർദ്ദേശങ്ങളും അധികൃതർ ഒന്നുകൂടി പരിഷ്കരിച്ചിട്ടുണ്ട്.

ഉത്തരവാദിത്വ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഗോവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ കേരി ബീച്ചിലുണ്ടായ അപകടത്തിൽ നാല് ജീവനുകൾ നഷ്ടപ്പെട്ട സാഹര്യമാണ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കടുപ്പിക്കുവാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ആരെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അവർക്ക് അയ്യായിരം രൂപ മുതൽ 50,000 രൂപ വരെ പിഴയും ചുമത്തും. മാത്രമല്ല, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 18 അനുസരിച്ചുള്ള നിയമനടപടികളും നേരിടേണ്ടി വരും വ്യക്തികൾ, സംഘടനകൾ, കമ്പനികൾ, ഓർഗനൈസേഷനുകൾ തുടങ്ങി ആരും നടപടികൾക്കു മുകളിലല്ല.
ഗോവയിലെ താമസം
ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് ഗോവയിലെ താമസമാണ്. എവിടെയെങ്കിലും ടെന്‍റ് അടിച്ചോ ഏതെങ്കിലും ഷാക്കിലോ ഹോം സ്റ്റേയിലോ താമസിക്കാമെന്നു കരുതേണ്ട. ഗോവ ടൂറിസം ഡിപ്പാർട്മെന്‍റിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, നിയമപരമായി അംഗീകാരമുള്ള ഹോട്ടൽ / റിസോർട്ട്/ ഹോം സ്റ്റേ തുടങ്ങിയവയിൽ മാത്രമേ താമസിക്കാവൂ. ബുക്ക് ചെയ്യുമ്പോൾ നിയമപരമായി അംഗീകാരമുള്ളവയാണോ അതെന്ന് ഉറപ്പു വരുത്തേണ്ടത് സഞ്ചാരികളാണ്.

പൊതുസ്ഥലങ്ങളിലെ മദ്യപാനം
സുലഭമായി മദ്യമൊഴുകുന്ന ഗോവയിൽ പലരുടെയും സന്ദർശനോദ്ദേശം തന്നെ നിയന്ത്രണമില്ലാതെ മദ്യപിക്കുക എന്നതായിരിക്കും. എന്നാൽ ഇതിനും പല നിയന്ത്രണങ്ങളും നിലനിൽക്കുന്നു. തുറസ്സായ ഇടങ്ങളിൽ മദ്യപിക്കുന്നത് ഗോവയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ലൈസൻസുള്ള ഹോട്ടലുകൾ, ഷാക്കകള്‍, റസ്റ്റോറന്‍റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നിന് വിലക്കില്ല. മയക്കു മരുന്ന് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനും നിയമപരമായ വിലക്കുണ്ട്. മയക്കു മരുന്നുപയോഗം ഗോവയിൽ ജയിൽശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അംഗീകാരമില്ലാത്തവർ
ഇവിടെ എന്തുകാര്യങ്ങളിൽ ഏർപ്പെടണമെങ്കിലും അംഗീകൃതമായ, സർക്കാർ ലൈസൻസുള്ളരുമായി മാതിരം വേണം ബന്ധപ്പെടുവാൻ. റിവർ ക്രൂസ്, വാട്ടർ സ്പോർട് തുടങ്ങി ഗോവയിലെ ഏറ്റവും സജീവമായ മേഖലകളിൽ അംഗീകാരമില്ലാതെ ഒരുപാടാളുകള്‍ പ്രവർത്തിക്കുന്നു. ഗോവൻ ടൂറിസം ഡിപ്പാർട്മെന്‍റ് നല്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാണിക്കുവാൻ നിങ്ങൾക്ക് ആവശ്യപ്പെടുകയും ചെയ്യാം. ഓൺലൈൻ പോർട്ടലുകൾക്കും ട്രാവൽ ഏജന്‍റുമാർക്കും ഈ അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
വാഹനം വാടകയ്ക്കെടുക്കുന്നത്
റെന്‍റൽ വെഹിക്കിൾ ബിസിനസ് ഗോവയിലെ ഏറ്റവും വലിയ ബിസിനസുകളിലൊന്നാണ്. ഇവിടെയു അംഗീകാരമില്ലാതെ നൂറുകണക്കിനിടങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുക്കാതിരിക്കുക. ഗതാഗത വകുപ്പിന്റെ അംഗീകാരം ഉണ്ടെന്നുറപ്പു വരുത്തി മാത്രമേ വാഹനങ്ങൾ വാടകയ്ക്കെടുക്കാവൂ. ടാക്സികൾ വാടകയ്ക്ക് വിളിക്കുമ്പോൾ അവ മീറ്റർ ഇടുന്നുണ്ടെന്നും കൂടുകൽ ചാർജ് ഈടാക്കുന്നില്ല എന്നും ഉറപ്പുവരുത്തുക. മാത്രമല്ല, ബീച്ചിലൂടെ ഏതു വാഹനങ്ങൾ ഓടിക്കുന്നതിനും കർശന വിലക്കുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിക്കാതിരിക്കുക.

സംരക്ഷിക്കാം ചരിത്രസ്മാരകങ്ങൾ
ഗോവയിൽ സഞ്ചരിക്കുമ്പോൾ ഉത്തരവാദിത്വമുള്ള വിനോദസഞ്ചാരിയാകാം. പൈതൃക കെട്ടിടങ്ങൾ കാണുക മാത്രം ചെയ്യുക. അതിൽ എഴുതുക, കുത്തിവരക്കുക തുടങ്ങിയ കാര്യങ്ങള് ചെയ്യരുത്. ഇത് സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ചുമതലയാണെന്ന് ഓർക്കുക.
ഭിക്ഷാടനം നടത്തുന്നതും ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കുന്നതും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്കിയിരിക്കുന്നു. പൊതുഇടങ്ങളിലുമ തുറസ്സായ ഇടങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നതിനും വിലക്കുണ്ട്. ആളുകളുടെ സ്വകാര്യതയെ മാനിക്കാതെ സെൽഫികൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്. മാത്രമലല്, അപകടകരമായ ഇടങ്ങളിൽ പോയി സെൽഫി എടുക്കാതിരിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












