കോവിഡ് ഭീതിയിലാണെങ്കിലും വിനോദ സഞ്ചാരത്തിനായി വാതിലുകള്‍ തുറന്നു കൊടുക്കുകയാണ് ലോകരാജ്യങ്ങള്‍. കൃത്യമായ മുന്‍കരുതലുകളെടുത്തും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയുമെല്ലാം സഞ്ചാരികളെ സ്വീകരിക്കുവാനുള്ള ഒരുക്കമാണ് എങ്ങും. മിക്കയിടങ്ങളിലും രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ സഞ്ചാരികള്‍ക്ക് കോവിഡ് ബാധയില്ലെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടെന്ന നിയമവുമായി വന്നിരിക്കുകയാണ് ഹവായ്. കൂടുതലറിയാം...
രോഗമില്ലേ, ക്വാറന്‍റൈന്‍ വേണ്ട
നേരത്തേ ഇങ്ങനെ
വേണ്ടത് പരിശോധനാ ഫലം മാത്രം
എയര്‍പോര്‍ട്ടില്‍
പരിശോധനാഫലത്തിനൊപ്പം വിമാനത്താവളങ്ങളില്‍ ടെംപറേച്ചര്‍ പരിശോധനയ്ക്കും യാത്രക്കാര്‍ വിധേയരാവേണ്ടി വരും. 100.4 ഡിഗ്രിയിലധികം ഉഷ്മാവ് ശരീരത്തിലുണ്ടാവുകയും അവര്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്താല്‍ പിന്നീട് മറ്റ് ടെസ്റ്റുകള്‍ക്ക് അവര്‍ വിധേയരാവേണ്ടി വരും.
ഉത്തരവ് ഇങ്ങനെ
ഹവായ് ഗവര്‍ണറായ ഡേവിഡ് ഐജ് ഔദ്യോഗിക പ്രസ്ഥാവനയില്‍ ഇവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണനയെന്ന് സൂചിപ്പിക്കുയുണ്ടായി. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയും സ്ക്രീനിങ്ങും പരിശോധനാഫലങ്ങളും 14 ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കി സഞ്ചരിക്കുവാന്‍ സഞ്ചാരികളെ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദ്വീപുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഹവായില്‍ ഇതുവരെ 816 പോസിറ്റീവ് കൊറോണ വൈറസ് കേസുകളും 17 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



Click it and Unblock the Notifications












