സ്ഥിരം ആളുകൾ പോയി കണ്ടു മടുത്ത ഇടങ്ങളില്‍ നിന്നുമാറി അധികമാരും കാണാത്ത സ്ഥലങ്ങൾ കാണണമെന്ന് ആഗ്രഹമുണ്ടോ? അതും മലിനമാകാത്ത, പ്രകൃതി സൗന്ദര്യത്തിന് ഒരു കുറവുമില്ലാത്ത കിടിലൻ സ്ഥലങ്ങളാണെങ്കിലോ.. ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്യാം എന്നല്ലേ.. എങ്കിലിതാ ഒരുങ്ങിക്കോളൂ. നിങ്ങൾക്കുള്ള സ്ഥലം ഹിമാചൽ പ്രദേശാണ്.
സംസ്ഥാനത്തെ പ്രത്യേകം തിരഞ്ഞെടുത്ത ഇടങ്ങളെ എക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ഹിമാചൽ പ്രദേശ് സർക്കാർ. ഇതിനായി കാടിനോട് ചേർന്നു കിടക്കുന്ന 11 ഇടങ്ങൾ സർക്കാർ കണ്ടെത്തിക്കഴിഞ്ഞു, ന്യൂഗൽ പാർക്ക്, സ്വാർ, ബിർ ബില്ലിംഗ്, ഖീർഗംഗ, കസോൾ, ഷോഗി തുടങ്ങിയ സ്ഥലങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാലംപൂർ ഫോറസ്റ്റ് ഡിവിഷനിലെ ന്യൂഗൽ പാർക്ക്, സ്വാർ, ബിർ ബില്ലിംഗ്, സൗരഭ് വാൻ വിഹാർ, ന്യൂഗൽ പാർക്ക് എന്നിവ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇവയ്‌ക്കൊപ്പം പാർവതി ഫോറസ്റ്റ് ഡിവിഷനിലെ ഖീർഗംഗ, കസോൾ, സുമരൂപ, ഷോഗി ക്യാമ്പിംഗ് സൈറ്റ്, കോട്ഗറിലെ നർക്കണ്ട, സെരാജിലെ സോജ, ഷിംല ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള പോട്ടർ ഹിൽ ക്യാമ്പിംഗ് സൈറ്റ് എന്നിവയെയാണ് വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുത്ത ഓരോ കേന്ദ്രങ്ങളുടെയും സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കാൻ ഈ ഇക്കോ-ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഓരോന്നിനും ഓരോ ഹെക്ടർ സ്ഥലം വീതം അനുവദിച്ചിട്ടുമുണ്ട്. സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ ശ്രമങ്ങളുടെ ഭാഗമായി, 16.67 കോടി രൂപ വിലമതിക്കുന്ന രണ്ട് ഇക്കോ ടൂറിസം പദ്ധതികൾക്ക് ഹിമാചൽ പ്രദേശ് സർക്കാർ അടുത്തിടെ അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്തെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിധത്തിൽ പ്രകൃതി ഭംഗിയുള്ള ഇടമാണ് ഹിമാചൽ പ്രദേശ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നതിന് പ്രധാന കാരണം ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ഭംഗിയും തന്നെയാണ്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ വരുമാനവും വർധിപ്പിക്കുവാൻ കരാണമാകുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












