77-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. രാജ്യതലസ്ഥാനം ചെങ്കോട്ടയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളുടെ അവസാനവട്ട ഒരുക്കത്തിന്‍റെ തിരക്കുകളിലാണ്. ദേശീയ പതാക ഉയർത്തുന്നതു മുതൽ വിശിഷ്ടാടിഥികളും വർണ്ണശബളമായ പരേഡും അടക്കം നിരവധി കൗതുകകരമായ കാഴ്ചകളുടെയും ചടങ്ങുകളെയും വേദി കൂടിയാണ് ചെങ്കോട്ട.
ഓരോ വർഷവും സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ക്ക് ക്ഷണിക്കപ്പെടുന്ന വിശിഷ്ടാതിഥികൾ പലരാണ്. ഈ വർഷം കർഷകരും നഴ്സുമാരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1800 പേരാണ് ഓഗസ്റ്റ് 15 ന്റെ അതിഥികൾ. ഇതാ 2023 ലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളെക്കുറിച്ചും ചെങ്കോട്ടയിലെ ചടങ്ങുകളെക്കുറിച്ചും വിശദമായി വായിക്കാം.

ചെങ്കോട്ടയിലെ ചടങ്ങുകൾ
സ്വാതന്ത്ര്യ ദിനത്തിലെ ചടങ്ങുകളുടെ ശ്രദ്ധാ കേന്ദ്രം ചെങ്കോട്ടയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു ചെങ്കോട്ടയിലാണ് ആദ്യമായി പതാക ഉയർത്തിയത്.
ഓഗസ്റ്റ് 15ന് ചടങ്ങുകൾക്കായി ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോജിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തിൽ രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമനെ എന്നിവർ ചേർന്ന് സ്വീകരിക്കും. പ്രതിരോധ സെക്രട്ടറി, ജനറൽ ഓഫീസർ കമാൻഡിംഗ് ഡൽഹി ഏരിയ - ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും.

തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയെ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിക്കും. അവിടെ വിവിധ സേന വിഭാഗങ്ങളും ഡൽഹി പോലീസ് ഗാർഡും സംയുക്തമായി പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫീസറും 25 ഉദ്യോഗസ്ഥർ വീതവും, നാവികസേനയിൽ നിന്നുള്ള ഒരു ഓഫീസറും 24 ഉദ്യോഗസ്ഥരും ഉൾപ്പെടും. മേജർ വികാസ് സാങ്‌വാനാണ് ഗാർഡ് ഓഫ് ഓണർ നയിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ഇന്ദ്രജീത് സച്ചിനും നാവിക സംഘത്തെ ലഫ്റ്റനന്റ് കമാൻഡർ എംവി രാഹുൽ രാമനും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ആകാശ് ഗംഗാസും നയിക്കും. അഡീഷണൽ ഡിസിപി സന്ധ്യ സ്വാമിയുടെ നേതൃത്വത്തിലായിരിക്കും ഡൽഹി പൊലീസ് സംഘം.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിലേക്ക് പോകും. അവിടെ അദ്ദേഹത്തെ രാജ്‌നാഥ് സിംഗ്, ശ്രീ അജയ് ഭട്ട്, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവർ അഭിവാദ്യം ചെയ്യും. ദേശീയ പതാക ഉയർത്തുന്നതിനായി, ഡൽഹി ഏരിയ ജി ഓ സി, പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.
തുടർന്ന് പതാക ഉയർത്തിയ ശേഷം, ത്രിവർണപതാകയ്ക്ക് 'രാഷ്ട്രീയ സല്യൂട്ട്' നൽകും. നായിബ് സുബേദാർ ജതീന്ദർ സിംഗ് ബാൻഡ് നയിക്കും . മേജർ നികിത നായരും മേജർ ജാസ്മിൻ കൗറും ദേശീയ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. എലൈറ്റ് 8711 ഫീൽഡ് ബാറ്ററിയുടെ സംഘം ഇതിന് 21 ഗൺ സല്യൂട്ട് നൽകും. ഈ സെറിമോണിയൽ ബാറ്ററി കമാൻഡ് ചെയ്യുന്നത് ലെഫ്റ്റനന്റ് കേണൽ വികാസ് കുമാറിനും, ഗൺ പൊസിഷൻ ഓഫീസർ നായിബ് സുബേദാർ (എഐജി) അനൂപ് സിംഗും ആയിരിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന വേളയിൽ കര, നാവിക, വ്യോമസേന , ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഓഫീസർമാരും മറ്റു റാങ്കിലുള്ള 128 പേരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് സംഘം രാഷ്ട്രീയ സല്യൂട്ട് നൽകും. കരസേനയിൽ നിന്നുള്ള മേജർ അഭിനവ് ദേതയാണ് ഈ സംയുക്ത സേന ഗാർഡിന്റെയും പോലീസ് ഗാർഡിന്റെയും കമാൻഡർ.
ദേശീയ പതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ മുകേഷ് കുമാർ സിംഗ്, നാവിക സേന വിഭാഗത്തെ ലെഫ്റ്റനന്റ് കമാൻഡർ ഹർപ്രീത് മാൻ, വ്യോമസേന വിഭാഗത്തെ സ്ക്വാഡ്രൺ ലീഡർ ശ്രേയ് ചൗധരി എന്നിവർ നയിക്കുക. അഡീഷണൽ ഡിസിപി ശശാങ്ക് ജയ്‌സ്വാളിന്റെ നേതൃത്വത്തിലായിരിക്കും ഡൽഹി പൊലീസ് സംഘം.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ, ലൈൻ ആസ്റ്റേൺ ഫോർമേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അത്യാധുനിക മാർക്ക്-III ധ്രുവ് ലൈറ്റ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പദളങ്ങൾ വർഷിക്കും. വിങ് കമാൻഡർ ആംബർ അഗർവാളും സ്ക്വാഡ്രൺ ലീഡർ ഹിമാൻഷു ശർമ്മയുമായിരിക്കും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റൻമാർ.
പുഷ്പദളങ്ങൾ വർഷിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം സമാപിക്കുമ്പോൾ എൻസിസി കേഡറ്റുകൾ ദേശീയ ഗാനം ആലപിക്കും.

1800 വിശിഷ്ടാതിഥികൾ
വിവിധ തൊഴിൽ മേഖലകളില്‍ നിന്നുള്ള 1800 പേരാണ് ഇത്തവണത്തെ ചടങ്ങിന്‍റെ പ്രത്യേകാതിഥികൾ. 660ലധികം ഗ്രാമങ്ങളിലെ 400ലധികം സർപഞ്ചുമാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലെയും 50 പേർ വീതം, 50 വീതം ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണ തോഴികളികൾ, അമൃത് സരോവർ തൊഴിലാളികൾ, ഹർഘർ ജൽ യോജന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും ചേരുന്നതാണ് ഈ വർഷത്തെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ വിശിഷ്ടാതിഥികൾ.
വിവരങ്ങൾക്ക് കടപ്പാട്- PIB പത്രക്കുറിപ്പ്
ചിത്രങ്ങൾക്ക് കടപ്പാട്- PTI Images
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











