സ്വാതന്ത്ര്യ ദിനത്തിന്‍റെ ആഘോഷങ്ങളിൽ നീണ്ട വാരാന്ത്യ അവധിയിലേക്ക് രാജ്യം കടന്നു കഴിഞ്ഞു. യാത്രകളും കൂടിച്ചേരലുകളും ഒക്കെയായി തിരക്കിലാണ് എല്ലാവരും.
എന്നാൽ നിങ്ങൾ ഇനിയും ഒരു യാത്ര പ്ലാൻ ചെയ്തിട്ടില്ലങ്കിൽ അതിനു സമയം വൈകിയിട്ടില്ലെന്നു മാത്രമല്ല, പറ്റിയ സമയം കൂടിയാണിത്. ചെലവു പോലും അറിയാതെ കിടിലൻ യാത്രകൾ പ്ലാന്‍ ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
അതെ, വെറും ഒരു രൂപയ്ക്ക് രാജ്യത്തെ ഏറ്റവും ജനപ്രിയ റൂട്ടുകളിൽ യാത്ര ചെയ്യാനുള്ള അവസരം വന്നിരിക്കുകയാണ്. ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് സേവനമായ ന്യൂഗോ ആണ് ഡൽഹി-ആഗ്രാ , ഡൽഹി- ഡെറാഡൂൺ തുടങ്ങിയവയിൽരൂപയ്ക്ക് യാത്ര ഒരുക്കുകയാണ്. കമ്പനിയുടെ സ്വാതന്ത്ര്യദിന ഓഫറിന്‍റെ ഭാഗമായാണ് യാത്രാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഈ യാത്ര പുറത്തിറക്കിയിരിക്കുന്നത്.

വളരെ വേഗത്തിൽ വിറ്റഴിയുന്ന ടിക്കറ്റുകൾ സ്വന്തമാക്കാനായി യാത്രക്കാർ ഉടൻതന്നെ ബുക്ക് ചെയ്യണമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10ന് ആരംഭിച്ച് ഒരു രൂപാ ടിക്കറ്റ് ബുക്കിങ് ഓഗസ്റ്റ് 15 വരെയോ അല്ലെങ്കിൽ ടിക്കറ്റ് തീരുന്നതു വരെയെ ആയിരിക്കും ഉണ്ടാവുക. കമ്പനി സർവീസ് നടത്തുന്ന റൂട്ടുകളിൽ ഈ സമയപരിധിയില്‍ നടത്തുന്ന യാത്രകൾക്ക് വെറും ഒരു രൂപ മതിയാവും.
രാജ്യത്തെ പ്രമുഖ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ന്യൂഗോ ഇന്‍റർസിറ്റി സർവീസുകൾ നടത്തുന്നു. ഡല്‍ഹി-ആഗ്രാ, ഡല്‍ഹി-ഡെറാഡൂൺ, ഡല്‍ഹി-ജയ്പൂർ, ആഗ്രാ-ജയ്പൂർ, ചെന്നെ-പുതുച്ചേരി, ചെന്നൈ-തിരുപ്പതി, ബാംഗ്ലൂർ-തിരുപ്പതി, ഹൈദരാബാദ്-വിജയവാഡ എന്നീ റൂട്ടുകളിലും ന്യൂഗോ ഇന്‍റർസിറ്റി സർവീസുകൾ ഉണ്ട്. ന്യൂ ഗോയുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ന്യൂ ഗോയുടെ ഇലക്ട്രിക് സർവീസുകൾ ആളുകൾക്ക് കൂടുതൽ പരിചയപ്പെടുത്തുവാനും യാത്ര ചെയ്യിപ്പിക്കുവാനും ഒപ്പം രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായാണ് ഒരു രൂപാ ടിക്കഫറ്റ് യാത്രാ ഓഫർ ഒരുക്കിയതെന്ന് ഗ്രീൻ മൊബിലിറ്റി എംഡിയും സിഇഒയുമായ ദേവേന്ദ്ര ചാവ്ല പറഞ്ഞു.
ഒരു രൂപാ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാൻ
greencellmobility.com എന്ന വെബ്സൈറ്റ് തുറന്ന് അതിൽ ന്യൂഗോ ഇന്‍റർസിറ്റി യാത്ര തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്ഥലം, ഇറങ്ങുന്ന സ്ഥലം എന്നിവ തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണവും നല്കുക. തുടർന്ന് #Bus1RupeeMein എന്നത് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഗസ്റ്റ് 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിലും ടിക്കറ്റ് തീരുന്നതിനു മുൻപായി ബുക്ക് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











