Search
  • Follow NativePlanet
Share
» »ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രത്യേക പദ്ധതിയുമായി മാലദ്വീപ് ജൂലൈ 15ന് ശേഷം പ്രത്യേക വിമാന സര്‍വ്വീസ്

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രത്യേക പദ്ധതിയുമായി മാലദ്വീപ് ജൂലൈ 15ന് ശേഷം പ്രത്യേക വിമാന സര്‍വ്വീസ്

വിനോദ സഞ്ചാരം പുനരാരംഭിക്കുന്നതോടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രത്യേക പാക്കേജുമായി മാലദ്വീപ്. നാലു മാസത്തെ ലോക്ഡൗണിനു ശേഷം ജൂലൈ 15നാണ് രാജ്യം സഞ്ചാരികള്‍ക്കായി തുറക്കുന്നത്. മാലി ദ്വീപിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് പദ്ധതി ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മാലിദ്വീപ് പ്രത്യേകം അപേക്ഷ നല്കിയിട്ടുണ്ട്. ജൂണ്‍ 23 നാണ് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രസിഡന്റ് ഇബ്രാഹം സോലി പ്രഖ്യാപനം നടത്തിയത്. ജൂലൈ 14 ഓടെ രാജ്യത്തെ പ്രമുഖ ഹോട്ടലുകളും ഐലന്റുകളിലെ റിസേര്‍ട്ടുകളും തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. മാത്രമല്ല, വിദേശികള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗജന്യമാണ്. നിര്‍ബന്ധിത നിരീക്ഷണവും ഉണ്ടായിരിക്കില്ല. ജൂലൈ 11 വരെ രാജ്യത്ത് 2681 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. അതില്‍ 2238 പേര്‍ ഇതിനോടം രോഗമുക്തി നേടിയിട്ടുണ്ട്. 11 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ജൂണ്‍ 2ന് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ കുത്തനെ കുറവ് രേഖപ്പെടുത്തി. നിലവില്‍ ദിനംപ്രതി 80 ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

malidives

അന്താരാഷ്ട്ര വിമാന സര്‍വ്വീസൂകള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട എയര്പോര്‍ട്ടുകളില്‍ നിന്നും മാലിദ്വീപിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പദ്ധതി പ്രകാരം ഉണ്ടാകും. പതിനാറ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ മാലിദ്വീപിലേക്ക് ജൂലൈ 15ന് ശേഷം സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
നിലവിലെ സാഹചക്യത്തില്‍
എത്ര ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലിദ്വീപ് സന്ദര്‍ശിക്കുനെവന്ന് വ്യക്തമല്ല, അതേ സമയം പദ്ധതിക്ക് കീഴില്‍ മാലി ദ്വീപിലെ ആരോഗ്യ വിദ്യാഭ്യാസ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന ആറായിരത്തിലധികം ഇന്ത്യക്കാരെ മടക്കിയെത്തിക്കുവാന്‍ സാധിക്കും.
രകോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ എയര്‍പോര്‍ട്ടുകളില്‍ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കില്ല. രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇവിടുത്തെ തന്നെ റിസോര്‍ട്ടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുവാനുള്ള അവസരം ഉണ്ടാകും.
2019 ലെ കണക്കുകള്‍ അനുസരിച്ച് 65000 ഇന്ത്യന്‍ സഡ്താരികളാണ് മാലി ദ്വീപ് സന്ദര്‍ശിച്ചത്. ഏറ്റവും അധികം സ‌ഞ്ചാരികള്‍ ഇവിടെയെത്തുന്നത് ചൈനയില്‍ നിന്നാണ്.
മാലി ദ്വീപില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരെ, മടക്കയാത്രയുടെ ഒരു ദിവസം മുന്‍പ് കോവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയരാക്കും. രോഗമുള്ളവരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+