Search
  • Follow NativePlanet
Share
» »ടൂറിസം റാങ്കിങ്ങിൽ അഞ്ച് സ്ഥാനം ചാടിക്കടന്ന് രാജസ്ഥാൻ, സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം

ടൂറിസം റാങ്കിങ്ങിൽ അഞ്ച് സ്ഥാനം ചാടിക്കടന്ന് രാജസ്ഥാൻ, സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഏവരും തിരിച്ചറിയപ്പെടുന്ന ഒരു സ്ഥാനത്തേയ്ക്കുള്ള യാത്രയിലാണ് രാജസ്ഥാൻ. മരുഭൂമിയും കൊട്ടാരങ്ങളും ചരിത്രകഥകളും ഒക്കെയായി സഞ്ചാരികളെ എന്നും ആകർഷിക്കുന്ന രാജസ്ഥാന് ആരാധകർ ഒരുപാടുണ്ട്. അതിൽ കൂടുതലാണ് രാജസ്ഥാനെ തങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആളുകളുടെ എണ്ണം.

ഇപ്പോഴിതാ, ഏറ്റവും പുതിയ ടൂറിസം റാങ്കിങ്ങിൽ രാജസ്ഥാൻ ഏഴാം സ്ഥാനം നേടി മുന്നോട്ടു വന്നിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 11-ാം റാങ്കിങ്ങിൽ നിന്നാണ് രാജസ്ഥാൻ ഏഴാം സ്ഥാനം നേടിയത് എന്നത് ആഭ്യന്തര അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് രാജസ്ഥാനുണ്ടായ മാറ്റങ്ങളും വളർച്ചയുമാണ് സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ സന്ദർശകരുടെ എണ്ണം 100 ​​ദശലക്ഷം കവിഞ്ഞതായാണ് കണക്ക്.

Rajasthan Tourism

മികച്ച ടൂറിസം നയങ്ങളും പ്രവർത്തനങ്ങളും കൊണ്ട് രാജസ്ഥാൻ നേടിയ ഈ നേട്ടം 2023-ൽ ദേശീയ അന്തർദേശീയ തലങ്ങളിൽ രാജസ്ഥാന്റെ ടൂറിസം റാങ്കിംഗ് 11-ൽ നിന്ന് 7-ാം സ്ഥാനത്തേക്ക് എത്തിക്കാൻ സഹായിച്ചു. എയർപോർട്ട് ബ്രാൻഡിങ് ആണ് ഇതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, രാജസ്ഥാൻ ടൂറിസം, ജയ്പൂർ, ഡൽഹി, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 18 വിമാനത്താവളങ്ങളിലായി 289 സ്ഥലങ്ങളിൽ എയർപോർട്ട് ബ്രാൻഡിംഗ് നടത്തി.

ഇത് കൂടാതെ, കൂടാതെ, കൊൽക്കത്ത, ലഖ്‌നൗ, ചെന്നൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള വിനോജസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുവാനും ടൂറിസം വകുപ്പ് ശ്രദ്ധിക്കുന്നു. ഇത് കൂടാതെ, വിവിധ ട്രെയിൻ റൂട്ടുകളിലും ഇത്തരത്തിൽ പ്രചാരണം നടത്തി. അഹമ്മദാബാദ്-മുംബൈ, ജയ്പൂർ-ഡൽഹി, ശതാബ്ദി സെക്കന്തരാബാദ്-പൂനെ തുടങ്ങിയ റൂട്ടുകളിലെ ട്രെയിനുകളിലാണ് വകുപ്പ് ട്രെയിൻ പ്രചരണം നടത്തിയത്.

ഇത് കൂടാതെ രാജ്യത്തെ 24 പ്രധാന നഗരങ്ങളിലെ സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലെക്സുകളിലും പ്രമോഷണൽ വീഡിയോ പ്രദർശിപ്പിച്ചും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുവാൻ ഇത് സഹായിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+