ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ സർവീസുകൾ റദ്ദാക്കി. വാരാന്ത്യ യാത്രകളിലെ തിരകക് പരിഗണിച്ച് നീട്ടിയ താംബരത്തുനിന്ന് കൊച്ചുവേളിയിലേക്കും തിരികെയുമുള്ള പ്രതിവാര പ്രത്യേക തീവണ്ടി അടക്കമുള്ള സർവീസുകളാണ് റെയില്‍ പൂർണ്ണമായും റദ്ദാക്കിയത്. പ്രവർത്തന കാരണങ്ങളാൽ സർവീസ് റദ്ദാക്കിയെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.
നാഗർകോവിൽ- താംബരം സൂപ്പർഫാസ്റ്റ്, താംബരം- നാഗർകോവിൽ സൂപ്പർ ഫാസ്റ്റ്, താംബരം- കൊച്ചുവേളി എസി സ്പെഷ്യൽ, കൊച്ചുവേളി - താംബരം എസി സ്പെഷ്യൽ എന്നീ സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ ചെന്നൈ താംബരത്തു നിന്നും നാഗർകോവില്, കൊച്ചുവേളി എന്നിവിടങ്ങളിലേക്ക് വാരാന്ത്യ യാത്രകൾക്ക് വേറെ സര്‌വീസ് നോക്കേണ്ടി വരും.

നാഗർകോവിലിൽ നിന്ന് ഏപ്രിൽ 13, 20, 27, മേയ് - 4,11, 18, 25, ജൂൺ-1, 8, 15, 22, 29 എന്നീ തിയതികളിൽ രാത്രി 11.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06012
നാഗർകോവിൽ- താംബരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ പൂർണ്ണമായും റദ്ദാക്കി.
താംബരത്ത് നിന്ന് ഏപ്രിൽ 14, 21 28, മേയ് - 5,12, 19, 26, ജൂൺ-2, 9, 16, 23, 309 എന്നീ തിയതികളിൽ ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06011 താംബരം- നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് പൂർണ്ണമായും റദ്ദാക്കി.
താംബരത്ത് നിന്ന് ഏപ്രിൽ 11, 18, 25 മേയ് - 2, 9,17, 23,30 , ജൂൺ - 6, 13, 20, 27 തിയതികളിൽ രാത്രി 7.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06035 താംബരം- കൊച്ചുവേളി എസി സ്പെഷ്യൽ പൂർണ്ണമായും റദ്ദക്കി.
കൊച്ചുവേളിയിൽ നിന്ന് ഏപ്രിൽ 13, 20, 27, മേയ് - 4, 11,18, 25, ജൂൺ - 8, 15, 22, 29 തിയതികളിൽ വൈകിട്ട് 3.25 ന് പുറപ്പെടുന്ന കൊച്ചുവേളി - താംബരം എസി സ്പെഷ്യൽ ദക്ഷിണ റെയിൽവേ പൂർണ്ണമായും റദ്ദാക്കി.
കഴിഞ്ഞ ദിവസമാണ് റെയിൽവേ സീസണിലെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് താംബരത്തുനിന്ന് കൊച്ചുവേളിയിലേക്കും തിരികെയുമുള്ള പ്രതിവാര പ്രത്യേക തീവണ്ടിയുടെ സർവീസ് ആറു മാസത്തേക്കുകൂടി നീട്ടിയത്.
താംബരം- കൊച്ചുവേളി
താംബരം - 19:30
ചെങ്കൽപ്പേട്ട് ജങ്ഷൻ - 19:58
മേൽമരുവത്തൂർ - 20:28
വില്ലുപുറം ജങ്ഷൻ - 21:33
വൃദ്ധാചലം ജങ്ഷൻ - 22:15
അരിയലൂർ - 23:15
ശ്രീരംഗം - 23:57
തിരുച്ചിറപ്പള്ളി - 00:20
ദിണ്ടുഗൽ ജങ്ഷൻ - 01:32
മധുര ജങ്ഷൻ - 02:25
വിരുതുനഗർ ജങ്ഷൻ - 03:18
ശിവകാശി - 03:43
ശ്രീവില്ലിപ്പുത്തൂർ - 03:58
രാജപാളയം - 04:13
ശങ്കരൻകോവിൽ - 04:38
പമ്പകവൽ ഷാണ്ടി - 04:53
കടയനല്ലൂർ - 05:08
തെങ്കാശി ജങ്ഷൻ - 05:25
ചെങ്കോട്ട - 05:50
തെൻമല - 07:28
പുനലൂർ - 08:25
ആവനേശ്വരം - 08:40
കൊട്ടാരക്കര - 08:53
കുണ്ടറ - 09:08
കൊല്ലം ജങ്ഷൻ - 10:00
വർക്കല ശിവഗിരി - 10:25
തിരുവനന്തപുരം നോർത്ത് - 11:30.
കൊച്ചുവേളി- താംബരം എസി സ്പെഷ്യൽ
തിരുവനന്തപുരം നോർത്ത് - 15:25
വർക്കല ശിവഗിരി - 15:57
കൊല്ലം ജങ്ഷൻ - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവനേശ്വരം - 17:24
പുനലൂർ - 17:40
തെൻമല - 18:23
ചെങ്കോട്ട - 19:55
തെങ്കാശി ജങ്ഷൻ - 20:23
കടയനല്ലൂർ - 20:38
പമ്പകവൽഷാണ്ടി - 20:52
ശങ്കരൻകോവിൽ - 21:03
രാജപാളയം - 21:28
ശ്രീവില്ലിപ്പുത്തൂർ - 21:43
ശിവകാശി - 21:55
വിരുതുനഗർ ജങ്ഷൻ - 22:55
മധുര ജങ്ഷൻ - 00:25
തിണ്ടുക്കൽ ജങ്ഷൻ - 01:25
തിരുച്ചിറപ്പള്ളി - 02:30
ശ്രീരംഗം - 02:53
അരിയലൂർ - 03:35
വൃദ്ധാചലം ജങ്ഷൻ - 04:10
വില്ലുപുരം ജങ്ഷൻ - 05:05
മേൽമരുവത്തൂർ - 05:48
ചെങ്കൽപ്പേട്ട് ജങ്ഷൻ - 06:28
താംബരം - 07:40
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













