ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നമ്മുടെ സ്വകാര്യ ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് മറ്റുള്ളവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരാണ് പലരും. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു സഹായം എന്ന നിലയിലാണ് പല തവണ ചെയ്തിട്ടുള്ളതെങ്കിലും ഇനി ഈ പണി പാളിയേക്കാം. ഇന്ത്യൻ റെയിൽവേയുടെ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങളനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നിങ്ങളുടെ സ്വകാര്യ ഐഡി ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കുറ്റമായാണ് കണക്കാക്കുന്നത്.
വ്യത്യസ്ത കുടുംബപ്പേരുകളിൽ (സർ നെയിം) ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിൽ നിയന്ത്രണമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റും തെറ്റിദ്ധാരണാജനകവുമാണ് എന്ന് വിശദമാക്കി റെയിൽവേ. റെയിൽവേ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് സമൂഹ മാധ്യമമായ എക്സിൽ ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ മൂന്നു തരത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

ഒന്നാമതായി ഒരാൾക്ക് അയാളുടെ പേർസണൽ ഐഡി ഉപയോഗിച്ച് സുഹൃത്തുക്കൾ, കുടുംബക്കാര‍്, ബന്ധുക്കൾ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റെയിൽവേ പറയുന്നത്.
രണ്ടാമതായി നിങ്ങളുടെ സ്വകാര്യ ഐആർസിടിസി ഐഡി ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ്. നിങ്ങളുടെ ഐആർസിടിസി യൂസർ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില‍് 12 ടിക്കറ്റുകളാണ് ഒരു മാസം പരമാവധി ബുക്ക് ചെയ്യുവാൻ സാധിക്കുക. അതേസമയം, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതാണ് നിങ്ങളുടെ അക്കൗണ്ട് എങ്കിൽ ഒരു മാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ഇതിനായി ഈ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് ആധാർ ആധികാരികത ഉണ്ടായിരിക്കണം.
അടുത്തതായി വ്യക്തിഗത ഉപയോക്തൃ ഐഡികളിൽ ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾ വാണിജ്യ വിൽപ്പനയ്ക്കുള്ളതല്ല എന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. ഇത് 1989 ലെ റെയില്വേ ആക്ടിലെ 143-ാം വകുപ്പിന് കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും വിശദമാക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












