Search
  • Follow NativePlanet
Share
» »ട്രെയിൻ തിരക്ക് കുറയും, വീക്കിലി സ്പെഷ്യൽ സർവീസുകൾ നീട്ടി റെയിൽവേ.. വാരാന്ത്യ യാത്ര എളുപ്പം

ട്രെയിൻ തിരക്ക് കുറയും, വീക്കിലി സ്പെഷ്യൽ സർവീസുകൾ നീട്ടി റെയിൽവേ.. വാരാന്ത്യ യാത്ര എളുപ്പം

മുൻ സമയങ്ങളെ അപേക്ഷിച്ച് ട്രെയിൻ യാത്രകൾ തിരക്കേറിയതായി മാറിയിരിക്കുകയാണ്. രാവിലെയും വൈകിട്ടും മാത്രമല്ല, ഏതു മയത്തെ യാത്രകൾ നോക്കിയാലും മിക്ക ട്രെയിനുകളും നിറഞ്ഞ് കവിഞ്ഞാണ് പോകുന്നത്. കേരളത്തിലെ കാര്യമെടുത്താൽ രാവിലെയും വൈകിട്ടും മാത്രമല്ല, വാരാന്ത്യങ്ങളിലൊന്നും ട്രെയിനിൽ കയറാൻ പറ്റാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

റോഡ് പണി, അതുനമൂലം വൈകുന്ന ബസുകൾ, കുരുക്ക് എന്നിങ്ങനെ പല കാരണങ്ങൾ കൂടിയുണ്ട് ആളുകളെ ട്രെയിൻ യാത്ര തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നതിൽ. ഇപ്പോഴിതാ, യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് സ്പെഷ്യൽ സർവീസുകൾ നീട്ടിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെയടക്കം കടന്നു പോകുന്ന സർവീസുകാണ് നീട്ടിയിട്ടുള്ളത്.

Indian Railway Extended These Weekly Special Trains

സർവീസ് നീട്ടിയ സ്പെഷ്യൽ ട്രെയിനുകൾ

1. നാഗർകോവിൽ- താംബരം വീക്കിലി സ്പെഷ്യൽ

ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06012 നാഗർകോവിൽ- താംബരം വീക്കിലി സ്പെഷ്യൽ ഫെബ്രുവരി 9 മുതൽ ജൂൺ 29 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 21 ട്രിപ്പുകൾ നടത്തും.

നാഗർകോവിലിൽ നിന്ന് രാത്രി 11.15 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.15 ന് താംബരം എത്തും. യാത്രാ സമയം 11 മണിക്കൂർ. ടിക്കറ്റ് നിരക്ക് സ്ലീപ്പറിന് 525 രൂപ, എസി ത്രീ ടയറിന് 1390 രൂപ, എസി ടൂ ടയറിന് 1955 രൂപ എന്നിങ്ങനെയാണ്.

2. താംബരം- നാഗർകോവിൽ വീക്കിലി സ്പെഷ്യൽ

തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06011 താംബരം- നാഗർകോവിൽ വീക്കിലി സ്പെഷ്യൽ ഫെബ്രുവരി10 മുതൽ ജൂൺ 30 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 21 ട്രിപ്പുകൾ നടത്തും.

3. താംബരം- കൊച്ചുവേളി വീക്കിലി സ്പെഷ്യൽ

വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06035 താംബരം- കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) വീക്കിലി സ്പെഷ്യൽ ഫെബ്രുവരി 7 മുതൽ ജൂൺ 27 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 21 ട്രിപ്പുകൾ നടത്തും.

4. കൊച്ചുവേളി - താംബരം വീക്കിലി സ്പെഷ്യൽ

ഞായാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06036 കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) - താംബരം വീക്കിലി സ്പെഷ്യൽ ഫെബ്രുവരി 9 മുതൽ ജൂൺ 29 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 21 ട്രിപ്പുകൾ നടത്തും.

5. താംബരം- കോയമ്പത്തൂർ വീക്കിലി സ്പെഷ്യൽ

വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06184 താംബരം- കോയമ്പത്തൂർ വീക്കിലി സ്പെഷ്യൽ ഫെബ്രുവരി 14 മുതൽ 28 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 3 ട്രിപ്പുകൾ നടത്തും.

താംബരത്ത് നിന്ന് വൈകിട്ട് 6.00 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ശനിയാഴ്ച രാവിലെ 8.10 ന് കോയമ്പത്തൂരിൽ എത്തും. 14 മണിക്കൂർ 10 മിനിറ്റ് യാത്രാ സമയം.
ടിക്കറ്റ് നിരക്ക് സ്ലീപ്പറിന് ടിക്കറ്റ് നിരക്ക് സ്ലീപ്പറിന് 460 രൂപ, എസി ത്രീ ടയറിന് 1250 രൂപ, എസി ടൂ ടയറിന് 1780 രൂപ എന്നിങ്ങനെയാണ്.

6. കോയമ്പത്തൂർ - താംബരം വീക്കിലി സ്പെഷ്യൽ

ഞായയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06185 താംബരം- കോയമ്പത്തൂർ വീക്കിലി സ്പെഷ്യൽ ഫെബ്രുവരി 16 മുതൽ മാർച്ച് 2 വരെ സർവീസ് നീട്ടി. ഈ കാലയളവിൽ അധികമായി 3 ട്രിപ്പുകൾ നടത്തും.

കോയമ്പത്തൂരിൽ നിന്ന് ഞായറാഴ്ച 11.45 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 12:30 ന് താംബരം എത്തും. 12 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് സ്ലീപ്പറിന് ടിക്കറ്റ് നിരക്ക് സ്ലീപ്പറിന് 460 രൂപ, എസി ത്രീ ടയറിന് 1250 രൂപ, എസി ടൂ ടയറിന് 1780 രൂപ എന്നിങ്ങനെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+