ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളിൽ കേരളത്തിലെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം. പാലക്കാട് ഡിവിഷനു കീഴിൽ വിവിധ ഇടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുത്ത ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി അധികൃതർ.
കോയമ്പത്തൂർ ജംങ്ഷൻ - ഷൊർണൂർ ജംങ്ഷൻ പാസഞ്ചർ, കണ്ണൂര്‍ - കോയമ്പത്തൂർ ജംങ്ഷൻ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിൻ സർവീസുകളിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.

ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കൽ
ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ - ഷൊർണ്ണൂർ ജംഗ്ഷൻ പാസഞ്ചർ 2025 ജനുവരി 26നും ഫെബ്രുവരി 2നും കൊയമ്പത്തൂർ ജംഗ്ഷനിൽ ആരംഭിക്കുന്ന സർവീസ് പാലക്കാട് ജംഗ്ഷനിൽ അവസാനിക്കും. പാലക്കാട് ജംഗ്ഷൻ മുതൽ ഷൊർണ്ണൂർ ജംഗ്ഷൻ വരെ സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.
സ്റ്റോപ്പ് ഒഴിവാക്കൽ
ട്രെയിൻ നമ്പർ 16608 കണ്ണൂർ- കോയമ്പത്തൂർ ജംഗ്ഷൻ എക്സ്പ്രസ് മാഹി സ്റ്റോപ്പ് ഒഴിവാക്കും. 2025 ജനുവരി 10നും 12നും കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മാഹി സ്റ്റേഷനിൽ നിർത്തുകയില്ല.
ട്രെയിൻ സർവീസ് പുനർക്രമീകരണം
ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റം. 2025 ജനുവരി 16ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 05:35 ന് (2 മണിക്കൂർ വൈകി) പുറപ്പെടും. മറ്റു ദിവസങ്ങളിൽ സാധാരണ പോലെ പുലർച്ചെ 03:35 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് വിടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












