Search
  • Follow NativePlanet
Share
» »ചെന്നൈ വഴി കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിൽ മാറ്റം, സെൻട്രലില്‍ കയറാതെ വരും, മാറ്റങ്ങൾ ഈ ട്രെയിനുകൾക്ക്

ചെന്നൈ വഴി കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിൽ മാറ്റം, സെൻട്രലില്‍ കയറാതെ വരും, മാറ്റങ്ങൾ ഈ ട്രെയിനുകൾക്ക്

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‌‍വേ ട്രാക്കിലെ അറ്റുകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും സർവീസ് നടക്കുന്ന ട്രെയിനുകളുടെ റൂട്ടിൽ മാറ്റം. ചെന്നൈ സബർബൻ ഡിവിഷനു കീഴിലുള്ള ബേസിൻ ബ്രിഡ്ജ് ജംങ്ഷൻ റെയിൽവേ സ്റ്റേഷന്‍റെയും വൈസർപാടി ജീവ റെയിൽവേ സ്റ്റേഷനുകളുടെയും ഇടയിലുള്ള 14-ാം നമ്പർ പാലത്തിൽ റീ-ഗർഡറിങ് പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സർവീസുകളിൽ മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളെയാണ് സർവീസ് ബാധിക്കുന്നത്.

ഇൻഡോർ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ധന്‍ബാധ് - ആലപ്പുഴ എക്സ്പ്രസ്, എം ജി ആർ ചെന്നൈ സെൻട്രൽ - കൊല്ലം എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സർവീസിലാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രെയിൻ സർവീസിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്നും നിങ്ങളുടെ യാത്രകൾ എങ്ങനെ ക്രമീകരിക്കണമെന്നും നോക്കാം.

വഴിതിരിച്ചു വിടുന്ന സർവീസുകൾ

ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

ഇൻഡോറിൽ നിന്ന് നവംബർ 25 ന് വൈകുന്നേരം 4.45 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22645 ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എം ജി ആർ ചെന്നൈ സെൻട്രൽ സ്റ്റോപ്പ് ഒഴിവാക്കി പകരം കോറുക്കുപേട്ട്, വൈസർപാടി ജീവ, പെരമ്പൂർ വഴിയാണ് സർവീസ്. പേരമ്പൂരിൽ 23.25 ന് എത്തി 23.30 ന് പുറപ്പെടും.

ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്

ധൻബാദിൽ നിന്ന് നവംബർ 25 ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 13351 ധൻബാദ് - ആലപ്പുഴ എക്സ്പ്രസ് എം ജി ആർ ചെന്നൈ സെൻട്രൽ സ്റ്റോപ്പ് ഒഴിവാക്കും. പകരം കോറുക്കുപേട്ട്, വൈസർപാടി ജീവ, പെരമ്പൂർ വഴിയാണ് സർവീസ്. പേരമ്പൂരിൽ 23.35 ന് എത്തി 23.40 ന് പുറപ്പെടും.

ട്രെയിൻ സർവീസ് തുടങ്ങുന്നതിൽ മാറ്റം

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 26 രാത്രി 11.20-ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06111 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - കൊല്ലം എക്സ്പ്രസ് എം ജി ആർ ചെന്നൈ സെൻട്രലിന് പകരം ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്നായിരിക്കും ആരംഭിക്കുക. 19.11.2024-ന് പുറത്തിറങ്ങിയ പ്രസ്താവന നമ്പർ 629 പ്രകാരം ഈ ട്രെയിൻ ചെന്നൈ ബീച്ച്, പെരമ്പൂർ, തിരുവള്ളൂർ വഴിയാണ് സർവീസ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai indian railway rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+