ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുമായി റെയിൽവേ. ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വഴി കടന്നു പോകുന്ന തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളുടെ സമയക്രമത്തിൽ ചില സ്റ്റേഷനുകളിൽ മാറ്റം വരും. കേരളത്തിൽ നിന്ന് ഈസ്റ്റ് കോസ്റ്റ് വഴിയുള്ള ട്രെയിനുകളുടെ ചില സ്റ്റേഷനുകളിലെത്തുന്ന സമയത്തിലും മാറ്റമുണ്ട്.

ട്രെയിൻ നമ്പർ 12569 നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ രാത്രി 12.32 ന് എത്തി 12.34 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ രാത്രി 1.28 ന് എത്തി 1.30ന് യാത്ര തുടരും. 2025 ജനുവരി 5 ഞായറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ രാത്രി 12.32 ന് എത്തി 12.34 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ രാത്രി 1.28 ന് എത്തി 1.30ന് യാത്ര തുടരും. 2025 ജനുവരി 2 വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ 12507 തിരുവനന്തപുരം സെൻട്രൽ -സിൽച്ചാർ അരോനായ് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ രാത്രി 12.32 ന് എത്തി 12.34 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ രാത്രി 1.28 ന് എത്തി 1.30ന് യാത്ര തുടരും. 2025 ജനുവരി 7 ചൊവ്വാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ രാത്രി 2.55 ന് എത്തി 2.57 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ പുലർച്ചെ 2.52 ന് എത്തി 3.57 ന് യാത്ര തുടരും. 2025 ജനുവരി 1 ബുധനാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ 22878 എറണാകുളം- ഹൗറാ അന്ത്യോദയ വീക്കിലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ രാത്രി 2.15 ന് എത്തി 2.17 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ പുലർച്ചെ 3.05 ന് എത്തി 3.07 ന് യാത്ര തുടരും. 2025 ജനുവരി 6 തിങ്കളാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ 12666 കന്യാകുമാരി- ഹൗറാ വീക്കിലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്ബ്രഹ്മപൂർ സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.00 ന് എത്തി 1.05 ന് യാത്ര തുടരും. 2025 ജനുവരി 5 ശനിയാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ട്രെയിൻ നമ്പർ.22852 മംഗളൂരു സെൻട്രൽ-സന്ത്രഗച്ചി വിവേക് വീക്കിലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പലാസ സ്റ്റേഷനിൽ പുലർച്ചെ 6.10 ന് എത്തി 6.12 ന് യാത്ര തുടരും. സോംപേട്ട സ്റ്റേഷനിൽ രാവിലെ 6.34 ന് എത്തി 6.36 ന് യാത്ര തുടരും. ബ്രഹ്മപൂർ സ്റ്റേഷനിൽ രാവിലെ 6.52 ന് എത്തി 6.57 ന് യാത്ര തുടരും. 2025 ജനുവരി 4 ശനിയാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരിക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













