ലോക്ഡൗണില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റുകള്‍ക്ക് കൂടുതല്‍ തുക ഈടാക്കി വളരെ കുറച്ചു സര്‍വ്വീസുകള്‍ മാത്രം ആരംഭിക്കുവാനാണ് ആലോചിക്കുന്നത്. സര്‍വ്വീസ് പുനരാരംഭിക്കുവാനുള്ള റെയില്‍വേ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ തീരുമാനമായാല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചുകളായിരിക്കും സര്‍വ്വീസ് നടത്തുക. ജനറല്‍ കംപാര്‍ട്മെന്റില്‍ ആളുകള്‍ തിങ്ങിക്കൂടി യാത്ര ചെയ്യുന്നതിനാല്‍ ട്രെയിനില്‍ ജനറല്‍ കംപാര്‍ട്മെന്റുകള്‍ അനുവദിക്കില്ല.

ആദ്യഘട്ടത്തില്‍ ഗ്രീന്‍സോണില്‍ മാത്രം
ആദ്യ ഘട്ടത്തില്‍ ഗ്രീന്‍ സോണില്‍ മാത്രമായിരിക്കും റെയില്‍ വേ ഇത്തരം സര്‍വ്വീസുകള്‍ നടത്തുക. കോവിഡ് രോഗ വ്യാപനം അനുസരിച്ച് രാജ്യത്തെ ജില്ലകളെ നാലു സോണുകളാക്കി തിരിത്തിരുന്നു. അതില്‍ ഏറ്റവും സുരക്ഷിതമായ സോണാണ് ഗ്രീന്‍ സോണ്‍.
നിരക്കിളവുകളില്ല
സാധാരണ യാത്രകളില്‍ യാത്രികര്‍ക്ക് അനുവദിക്കുന്ന നിരക്ക് ഇളവുകളൊന്നും ഈ യാത്രയില്‍ അനുവദിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഈ സാഹചര്യത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന ട്രെയിനുകളില്‍ ഉണ്ടാവില്ല. പരമാവധി ആളുകളെ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
ടിക്കറ്റ് ഉറപ്പായാല്‍ മാത്രം
ഉറപ്പായ ടിക്കറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ആദ്യ ഘട്ടത്തില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുക. എസി ട്രെയിനുകള്‍ ഈ ഘട്ടത്തില്‍ ഒഴിവാക്കുവാനും ആലോചനയുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ കംപാര്‍ട്മെന്‍റില്‍ ഐസൊലേഷന്‍ ബെഡുകള്‍ ഒരുക്കിയിരുന്നു. നടുവിലെ ബര്‍ത് ഒഴിവാക്കിയായിരുന്നു ഇത്. അതിനാല്‍ സര്‍വ്വീസ് നടത്തുമ്പേള്‍ ഇവ സ്ലീപ്പര്‍ കോച്ചായി ഉപയോഗിച്ചാല്‍ സാമൂഹിക അകലം ഉറപ്പു വരുത്തുവാനാകുമെന്നും പ്രതീക്ഷിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













