ഏപ്രിൽ, മേയ് മാസങ്ങളില്‍ ഏറ്റവും കൂടുതൽ ആളുകൾ വിനോദയാത്രകളും നീണ്ട യാത്രകളും പ്ലാൻ ചെയ്യുന്ന സമയമാണ്. ദീർഘദൂര ട്രെയിനുകൾ സീറ്റ് കിട്ടണമെങ്കിൽ ഏറ്റവും ആദ്യം തന്നെ ബുക്ക് ചെയ്യേണ്ട സമയമാണിത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും മലയാളികൾ ഈ സമ്മർ സീസണിൽ യാത്ര പോകുന്നു. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
കേരളത്തില്‍ നിന്നു പുറപ്പെടുന്ന മുംബൈ, കാൺപൂർ, വാരണാസി, ഋഷികേശ്, മധുര, ചണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് പല ട്രെയിനുകളും വൈകി പുറപ്പെടും. ഏപ്രിൽ മേയ്, മാസങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്ന ട്രെയിനുകൾ ഏതൊക്കെയെന്ന് നോക്കാം.

1. തിരുവനന്തപുരം - ശ്രീ ഗംഗാനഗർ വാരാന്ത്യ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം - ശ്രീ ഗംഗാനഗർ വാരാന്ത്യ എക്സ്പ്രസ് 2025 ഏപ്രിൽ 12, 19, 26, മേയ് 3 തീയതികളിൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന യാത്രകൾ 1 മണിക്കൂർ 10 മിനിറ്റ് വൈകും.
2. എറണാകുളം- ഒഖ്‌ഖ ബൈ-വീക്ക്ലി എക്സ്പ്രസ്
ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്‌ഷനിൽ നിന്ന് ഒഖ്‌ഖയിലേക്ക് പോകുന്ന ബൈ-വീക്ക്ലി എക്സ്പ്രസ് 2025 ഏപ്രിൽ 9 ന് എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 1 മണിക്കൂർ വൈകും.
3. എറണാകുളം- ഒഖ്‌ഖ ബൈ-വീക്ക്ലി എക്സ്പ്രസ്
ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്‌ഷനിൽ നിന്ന് ഒഖ്‌ഖയിലേക്ക് പോകുന്ന ബൈ-വീക്ക്ലി എക്സ്പ്രസ് 2025 ഏപ്രിൽ 23 ന് എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 30 മിനിറ്റ് വൈകും.
4. എറണാകുളം- ലോകമാന്യ തിലക് ദുരന്തോ സൂപ്പർഫാസ്റ്റ്
ട്രെയിൻ നമ്പർ 12224 എറണാകുളം ജങ്‌ഷൻ - ലോകമാന്യ തിലക് ദുരന്തോ സൂപ്പർഫാസ്റ്റ് ബൈ-വീക്ക്ലി എക്സ്പ്രസ് 2025 ഏപ്രിൽ 9 ന് എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 50 മിനിറ്റ് വൈകും.
5. എറണാകുളം - ലോകമാന്യ തിലക് ദുരന്തോ സൂപ്പർഫാസ്റ്റ്
ട്രെയിൻ നമ്പർ 12224 എറണാകുളം - ലോകമാന്യ തിലക് ദുരന്തോ സൂപ്പർഫാസ്റ്റ് ബൈ-വീക്ക്ലി എക്സ്പ്രസ്
2024 ഏപ്രിൽ 23 ന് എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 30 മിനിറ്റ് വൈകും.
6. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 2025 ഏപ്രിൽ 9, 23 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന യാത്ര 1 മണിക്കൂർ 30 മിനിറ്റ് വൈകും.
7. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 2025 ഏപ്രിൽ 16 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന യാത്ര 50 മിനിറ്റ് വൈകും.
8. ഹസ്രത് നിസാമുദ്ദിൻ -എറണാകുളം മംഗള എക്സ്പ്രസ്
ട്രെയിൻ നമ്പർ 12618 ഹസ്രത് നിസാമുദ്ദിൻ ജങ്‌ഷൻ - എറണാകുളം ജങ്‌ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 2025 ഏപ്രിൽ 23-ന് ഹസ്രത് നിസാമുദ്ദിൻ ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 50 മിനിറ്റ് വൈകും.
9. ചണ്ഡിഗഡ്-തിരുവനന്തപുരം സമ്പർക്ക്ക്രാന്തി എക്സ്പ്രസ്
ട്രെയിൻ നമ്പർ 12218 ചണ്ഡിഗഡ് - തിരുവനന്തപുരം നോർത്ത് കേരള സംപർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2025 ഏപ്രിൽ 23 ന് ചണ്ഡിഗഡിൽ നിന്ന് പുറപ്പെടുന്ന യാത്ര 30 മിനിറ്റ് വൈകും.
10. മധുരൈ -തിരുവനന്തപുരം അമൃത എക്സ്പ്രസ്
ട്രെയിൻ നമ്പർ 16344 മധുരൈ ജങ്‌ഷൻ - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് 2025 ഏപ്രിൽ 22, 29, മേയ് 6 എന്നീ തീയതികളിൽ മധുരൈ ജങ്‌ഷനിൽ നിന്ന് പുറപ്പെടുന്ന യാത്ര 50 മിനിറ്റ് വൈകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











