Search
  • Follow NativePlanet
Share
» »ടിക്കറ്റ് ബുക്കിങ്ങും റീഫണ്ടും ഇനി എളുപ്പം, ആമസോണുമായി കൈകോര്‍ത്ത് ഐആര്‍സിടിസി

ടിക്കറ്റ് ബുക്കിങ്ങും റീഫണ്ടും ഇനി എളുപ്പം, ആമസോണുമായി കൈകോര്‍ത്ത് ഐആര്‍സിടിസി

എളുപ്പത്തിലുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സിടിസി ആമസോണുമായി ചേര്‍ന്ന് കൈകോര്‍ക്കുന്നു. ആമസോണ്‍ പേയ്മെന്റ് ഓപ്ഷനായ ആമസോണ്‍ പേയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി

എളുപ്പത്തിലുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സിടിസി ആമസോണുമായി കൈകോര്‍ക്കുന്നു. ആമസോണ്‍ പേയ്മെന്റ് ഓപ്ഷനായ ആമസോണ്‍ പേയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ഇതുവഴി ആമസോണ്‍ ആപ്പ് ഉപയോഗിച്ച് റെയില്‍വേ സീറ്റുകള്‍ തിരയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും സീറ്റുകളുടെയും മറ്റും ലഭ്യത അറിയുവാനും സാധിക്കും. പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയുക, ആമസോണ്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനും ആമസോണ്‍ പേ ബാലന്‍സ് വഴി പണം അടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ആമസോണ്‍ വഴി നേരിട്ടുള്ള പണമിടപാടുകളും ലഭ്യമാകും.

irctc and amazon

റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റന്റ് റീഫണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഐആര്‍സിടിസി വഴി ഒരാഴ്ചയോളം സമയമാണ് റദ്ദാക്കിയ ടിക്കറ്റിന്‍റെ റീഫണ്ടിനായി കാത്തിരിക്കേണ്ടി വരുന്നത്. തുടക്കകാല ആനുകൂല്യമായി സേവനത്തിനായി നല്കേണ്ടി വരുന്ന സര്‍വ്വീസ് ചാര്‍ജും പേയ്‌മെന്റ് ഗേറ്റ്‌വേ ചാര്‍ജും ആമസോണ്‍ ഒഴിവാക്കിയിട്ടുണ്ട്.

ആമസോണ്‍ വഴിയുള്ള ആദ്യ ടിക്കറ്റ് ബുക്കിങ്ങിന് 10 ശതമാനവും (പരമാവധി തുക 100 രൂപ) പ്രൈം അംഗങ്ങള്‍ക്ക് 12 ശതമാനവും(പരമാവധി 120 രൂപ) ഇളവ് ഉണ്ടായിരിക്കും. പരിമിത കാലത്തേയ്ക്കായിരിക്കും ഈ ഇളവ് ലഭ്യമാവുക.
ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സീറ്റ്, ക്വാട്ട ലഭ്യത എന്നിവ പരിശോധിക്കാനും കഴിയും. താല്പര്യമുള്ളവര്‍ക്ക് അവരുടെ ആമസോൺ പേ ബാലൻസ് വാലറ്റിലേക്ക് പണം മുൻകൂട്ടി ലോഡു ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news train travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+