Search
  • Follow NativePlanet
Share
» »കിടിലൻ കാഴ്ചകൾ കുറഞ്ഞ സമയത്തിൽ, ഹെലികോപ്റ്ററിൽ കറങ്ങിത്തീർക്കാം ജയ്സാൽമീർ

കിടിലൻ കാഴ്ചകൾ കുറഞ്ഞ സമയത്തിൽ, ഹെലികോപ്റ്ററിൽ കറങ്ങിത്തീർക്കാം ജയ്സാൽമീർ

ഇനി, ജയ്സാൽമീർ നഗരത്തിന്റെ സൗന്ദര്യം ഹെലികോപ്റ്ററിൽ കയറി ആസ്വദിക്കാം.

ജയ്സാൽമീർ.. ലോകപൈതൃക ലക്ഷ്യസ്ഥാനങ്ങളിലൊന്നായി, ലോകമെമ്പാടുമുള്ള സഞ്ചാരികലെ ആകർഷിക്കുന്ന ലക്ഷ്യസ്ഥാനം! സമ്പന്നമായ ഭൂതകാലവും ആരും അറിയുവാൻ ആഗ്രഹിക്കുന്ന ചരിത്രങ്ങളും നോക്കി നിന്നുപോകുന്ന കോട്ടകളും മഹത്തായ മറ്റു നിർമ്മിതികളും ഈ നാടിനെ വ്യത്യസ്തമാക്കുന്നു. താർ മരുഭൂമിയുടെ ഹൃദയമെന്ന് വിളിക്കപ്പെടുവാൻ യോഗ്യമായ ഇവിടുത്തെ കാഴ്ചകളിൽ കേമന്‍ ജയ്സാൽമീർ കോട്ട തന്നെയാണ്.

Jaisalmer

PC:Josephine Thomas/unsplash

സ്വർണ്ണനിറത്തിൽ തിളങ്ങിയങ്ങനെ!

ജയ്സാൽമീർ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട കോട്ട പലതരത്തിൽ നമ്മളെ അതിശയിപ്പിക്കും. 460 മീറ്റര്‍ നീളവും 230 മീറ്റർ വീതിയുമുള്ള ഈ കോട്ട, താർ മരുഭൂമിയിലെ ത്രികൂട കുന്നിനു മുകളിലാണ് തലയുയർത്തി സഞ്ചാരികളെ അത്ഭുതപ്പെടുത്തി നിൽക്കുന്നത്. മഞ്ഞനിറമുള്ള ഇവിടെ ലഭ്യമായ മണൽക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട വൈകുന്നേരമായാൽ സുവർണ്ണ നിറത്തിലേക്ക് മാറും, എങ്ങനെയന്നല്ല, സൂര്യാസ്തമയ സമയത്ത് ഈ മഞ്ഞക്കല്ലുകളിൽ സൂര്യവെളിച്ചം പതിക്കുമ്പോൾ അത് തിളങ്ങുന്നതാണിത്! ഇതിന്റെ മനോഹാരിത വാക്കുകളിൽ വിശദീകരിക്കുവാൻ സാധിക്കുന്ന ഒന്നല്ല!

ഇതു കൂടാതെ വേറെയും കോട്ടകൾ, കൊട്ടാരങ്ങൾ ,അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്‌,നത്മല്‍ജി കീ ഹവേലി, സലിം സിംഗ് കീ ഹവേലി, പത്വോം കീ ഹവേലി, ഹവേലി ശ്രീനാഥ്, മാനക് ചൌക്ക്,ശാന്തിനാഥ് ക്ഷേത്രം, ചന്ദ്രപ്രഭു ക്ഷേത്രം ഇന്നിങ്ങനെ ഇഷ്ടംപോല കാഴ്ചകളും ഇവിടെയുണ്ട്.

എന്നാൽ ഇതെല്ലാം കണ്ടുതീർക്കുവാൻ കുറേയ സമയമെടുക്കില്ലേ എന്നൊരു സംശയമുണ്ടോ? മൊത്തത്തിലൊരു ആകാശക്കാഴ്ച മതിയെങ്കിൽ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ നിങ്ങൾക്കായി സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജയ്സാൽമീറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി, നഗരത്തിന്റെ സൗന്ദര്യം ഹെലികോപ്റ്ററിൽ കയറി ആസ്വദിക്കാം. മരുഭൂമിക്ക് മുകളിലൂടെ കാഴ്ചകൾ കണ്ട് വളരെ വ്യത്യസ്തമായ ഈ യാത്ര പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് സുവർണ്ണ നഗരത്തെ ആകാശത്തിൽ നിന്നു കാണാം.

ഒരു ദിവസം ആകെ 200 പേർക്കാണ് ഈ ഫ്ലൈറ്റ് യാത്ര പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നത്. 40 പറക്കലുകൾക്കാണ് ഒരു ദിവസം അനുമതിയുള്ളത്. സന്ദർശകർക്ക് തങ്ങളുടെ ബജറ്റും സമയവും അനുസരിച്ച് തിരഞ്ഞെടുക്കുവാൻ 15 മിനിറ്റ് യാത്രയും 5 മിനിറ്റ് യാത്രയും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 7000 രൂപയാണ് ഒരാൾക്ക് ആകുന്നത്. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻറെ (RTDC) നേതൃത്വത്തിൽ സ്വകാര്യ കമ്പനിയാണ് യാത്രകൾ നടത്തുന്നത്. സംഥാനി എന്ന സ്ഥലത്തു നിന്നുമാണ് റൈഡുകൾ തുടങ്ങുന്നത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വഹിക്കുന്ന മന്ത്രി മുരാരിലാൽ മീണ, ന്യൂനപക്ഷകാര്യ മന്ത്രി സലേഹ് മുഹമ്മദ്, ജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോർ എന്നിവർ ഒരുമിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ നീട്ടുമെന്ന് ധർമേന്ദ്ര റാത്തോർ അറിയിച്ചു.
ർത്ഥാടന, വന്യമൃഗ, ചരിത്ര, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങള് ബന്ധിപ്പിച്ചുകൊണ്ടുള്ള വലിയ പദ്ധതിയായിരിക്കും ഇത്. പദ്ധതി നടപ്പിലാവുകയാണങ്കിൽ ആഭ്യന്തര സഞ്ചാരികൾക്കും അന്താരാഷ്ട്ര സഞ്ചാരികൾക്കും കൂടുതൽ സ്ഥലങ്ങൾ കുറഞ്ഞ സമയത്തിൽ സന്ദർശിക്കുവാൻ സാധിക്കുമെന്നും ധർമേന്ദ്ര റാത്തോർ പറഞ്ഞു.

പുതിയ ഹെലികോപ്ടർ സർവീസ് നഗരത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന് സലേഹ് മുഹമ്മദ് പറഞ്ഞു. വിനോസഞ്ചാര മേഖലയിൽ ജയ്സാൽമീർ വ്യത്യസ്തത അവകാശപ്പെടുവാൻ കഴിയുന്ന ഇടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ സംരംഭത്തെ അഭിനന്ദിച്ച ടൂറിസം സംസ്ഥാന മന്ത്രി മുരാരിലാൽ മീണ ഹെലികോപ്ടർ റൈഡ് ചരിത്രപരമാകുമെന്നും രാജസ്ഥാന് ടൂറിസത്തിന് വൻ സാധ്യതകളുണ്ടെന്നും പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+