Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍ - താര്‍ മരുഭൂമിയുടെ നടുവിലെ സുവര്‍ണനഗരം

83

മണലാരണ്യത്തിന്‍റെ സൗന്ദര്യവും അലസഭാവത്തില്‍ ഉലാത്തുന്ന ഒട്ടകങ്ങളുടെ ദൃശ്യവും രാജകൊട്ടാരങ്ങളുടെ പ്രൌഡിയും മാറ്റു കൂട്ടുന്ന രാജസ്ഥാന്‍. അവിടെ ലോകപ്രസിദ്ധമായ താര്‍ മരുഭൂമിയുടെ നടുവിലായി ഒരു സുവര്‍ണനഗരം, ജയ്സാല്‍മീര്‍. ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി  അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. ഈ നഗരത്തിന്‍റെ പ്രധാന വരുമാനമായി ടൂറിസം നിലനില്‍ക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായ റാവു ജയ്സലിന്‍റെ പേരില്‍ ഈ നഗരം അറിയപ്പെടുന്നു.                

ജയ്സാല്‍മീര്‍ നഗരത്തിനെ ഏറെ പ്രശസ്തമാക്കുന്നത് അവിടത്തെ നാടോടി നൃത്തവും സംഗീതവും ആണ്. അതിലേറ്റവും പ്രശസ്തവും പേരുകേട്ടതും ആയ കല്ബെലിയ എന്ന നൃത്തരൂപം അവിടത്തെ ആദിവാസികള്‍ ഉത്സവത്തിന്‌ കൊണ്ടാടുന്നു. ഫെബ്രുവരി മാസത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കും ഈ ഉത്സവം. വിദേശികളെ ആകര്‍ഷിക്കുന്ന ഒട്ടനവധി പരിപാടികളും മത്സരങ്ങളും ഈ ഉത്സവത്തില്‍ അരങ്ങേറുന്നു. ഒട്ടക പന്തയം, തലപ്പാവു കെട്ടല്‍, ഏറ്റവും ഉഗ്രന്‍ മീശ എന്നിങ്ങനെ പലതും ഇരിക്കുന്നു കാണാന്‍. താര്‍ മരുഭൂമിയിലൂടെ ഉള്ള ഒട്ടക സവാരിയും ഒന്ന് അനുഭവിക്കേണ്ടത് തന്നെ.     

കൊതിയൂറുന്ന നാടന്‍ പാചകം    

വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിവെച്ചു നിങ്ങളെ കാത്തിരിക്കുന്നു ജയ്സാല്‍മീര്‍. നിങ്ങള്‍ മാംസാഹാര പ്രിയരെങ്കില്‍ മുര്‍ഗെ സബ്സ് (കോഴിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം) രുചിച്ചു നോക്കാതെ മടങ്ങരുത്. സ്വാദിഷ്ടമായ കേര്‍ സാങ്ക്രി, ഭാനോന്‍ ആലൂ, കടി പക്കൊട എന്നിവയും ജയ്സാല്‍മീറിനു സ്വന്തം.     

ഒരു ദൃശ്യ വിരുന്നുനും  ഉപരി     

രാജസ്ഥാനിലെ മറ്റേതു നഗരിത്തിലെയും പോലെ ജയ്സാല്‍മീരും പേറുന്നു രാജ കൊട്ടാരങ്ങളും, മാളികകളും, കോട്ടകളും, പുരാവസ്തുകേന്ദ്രങ്ങളും, അമ്പലങ്ങളും അങ്ങനെ പലതും. 'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജയ്സാല്‍മീര്‍കോട്ട ഈ സുവര്‍ണ നഗരത്തിലെ പ്രധാന ദൃശ്യാനുഭൂതി ആണ്. സൂര്യാസ്തമയം ജയ്സാല്‍മീര്‍ കോട്ടയെ മഞ്ഞപ്പട്ട് അണിയിക്കുന്നു. അങ്ങനെ സോനാ ഖില അതായത് സുവര്‍ണ്ണ കോട്ടയെന്നും ഇതറിയപ്പെടുന്നു. അനേകം പടിവാതില്‍ ഉണ്ടിതിന്, ആഖായ് പോല്‍, ഹവാ പോല്‍, സൂരജ് പോല്‍, ഗണേഷ് പോല്‍ എന്നിങ്ങനെ. രജപുത്ര വാസ്തുകലയും മുഗളന്‍ വാസ്തുകലയും ഉള്‍ക്കൊള്ളുന്ന ശില്പശൈലി ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കുന്നു. ഏഴു ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ശാന്തിനാഥ് ക്ഷേത്രം, ചന്ദ്രപ്രഭു ക്ഷേത്രം എന്നിവയാണ്.  

ജയ്സാല്‍മീര്‍ കോട്ടക്കുള്ളില്‍ സ്ഥിതി കൊളളുന്ന മഹാരാജാവിന്‍റെ കൊട്ടാരവും വളരെ ഏറെ പ്രശസ്തമാണ്. ഈ കൊട്ടാരത്തിന്‍റെ ഏറ്റവും മുകളില്‍ നിന്നാല്‍ നഗരം മുഴുവന്‍ കാണാം. വെള്ളി സിംഹാസനം, കട്ടില്‍, പാത്രങ്ങള്‍, നാണയങ്ങള്‍, രാജകുടുംബത്തിന്‍റെ ശില്പങ്ങള്‍ എന്നിവ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.     

ജയ്സാല്‍മീര്‍ സന്ദര്‍ശിക്കുമ്പോള്‍ 180 കൊല്ലം പഴക്കമുള്ള അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്‌ മറക്കരുത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തടികളും മുത്തുചിപ്പികളും ഇവിടെ സുലഭം. ജയ്സാല്‍മീര്‍ ഡെസേര്‍ട്ട് നാഷ്ണല്‍ ‍ പാര്‍കില്‍ പല വിഭാഗത്തില്‍ പെട്ട പരുന്തുകള്‍, കഴുകന്മാര്‍, എന്നിവ കൂടാതെ അനേകം പക്ഷികള്‍ പാറി നടക്കുന്നു. നവംബറിനും ജനുവരിക്കും ഇടയില്‍ സന്ദര്‍ശിക്കുന്നതാവും ഉത്തമം.                          

നത്മല്‍ജി കീ ഹവേലി, സലിം സിംഗ് കീ ഹവേലി, പത്വോം കീ ഹവേലി, ഹവേലി ശ്രീനാഥ്, മാനക് ചൌക്ക്, എന്നിവയുടെ  വാസ്തുശൈലി വളരെ പ്രസിദ്ധമാണ്. മൂല്‍ സാഗര്‍, ഗോപ ചൌക്ക്, ബഡാ ബാഗ് എന്നിവയും കാണേണ്ടത് തന്നെ.     

അമര്‍ സിംഗ് കായലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന അമര്‍ സിംഗ് കൊട്ടാരം വളരെ മനോഹരമായ ഒരു കെട്ടിടമാണ്. പതിനേഴാം നൂറ്റാണ്ടില്‍ മഹാറാവള്‍ ആഖായ് സിംഗ് പണിയിച്ചതാണ് ഈ കൊട്ടാരം. കൊട്ടാരത്തിന്‍റെ ഭംഗി കൂട്ടാനായി ചുമരുകളില്‍ ചിത്രപ്പണികള്‍. നേരത്തെ പറഞ്ഞത് പോലെ കൊട്ടാരങ്ങള്‍ കൂടാതെ പുരാവസ്തു കേന്ദ്രങ്ങളും ജയ്സാല്‍മീരില്‍ ധാരാളമുണ്ട്. സാംസ്കാരിക പുരാവസ്തു കേന്ദ്രത്തില്‍ നാടോടി സംഗീതോപകരണങ്ങള്‍, നാണയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ സര്‍കാറിന്‍റെ പുരാവസ്തുകേന്ദ്രത്തില്‍ പുരാതന ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും കാണാം.  

എത്തിച്ചേരാന്‍     

വിമാനം, തീവണ്ടി, അതോ മറ്റു വാഹനങ്ങളോ ഏതു തന്നെയും ജയ്സാല്‍മീറില്‍ നിങ്ങളെ എത്തിക്കും. ഏറ്റവും അടുത്തുള്ള വിമാനത്താവളം ജോധ്പൂര്‍ വിമാനത്താവളമാണ്. ന്യൂ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ധാരാളം വിമാനങ്ങള്‍ ഇവിടേയ്ക്ക് പറക്കുന്നു. ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, കൊല്‍കത്ത എന്നിവടങ്ങളില്‍ നിന്നും വിമാനങ്ങള്‍ ദിനവും ലഭ്യമാണ്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രീ-പെയ്ഡ്‌ ടാക്സികള്‍  ജയ്സാല്‍മീറില്‍ എത്തിക്കും. ജോധ്പൂര്‍  റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റിടത്ത് നിന്നും ജയ്സാല്‍മീറിലേക്ക് തീവണ്ടികളും ഓടുന്നുണ്ട്. ജയ്പൂര്‍‍‍, ബികാനെര്‍, അജ്മര്‍, ഡല്‍ഹി ഇവടങ്ങളില്‍ നിന്ന് ഡീലക്സ് / സെമി ഡീലക്സ് ബസുകളും ഉണ്ട്.     

ജയ്സാല്‍മീര്‍  എന്ന ഈ സുവര്‍ണ്ണ നഗരത്തില്‍ അനുഭവപ്പെടുന്നത് ചൂടുള്ള വരണ്ട കാലാവസ്ഥയാണ്. വേനല്‍, മഴ, ശൈത്യ കാലങ്ങള്‍ ഇവിടെയുണ്ട്. ഒക്ടോബര്‍-മാര്‍ച്ച്‌ മാസങ്ങള്‍ക്കിടയില്‍ സന്ദര്‍ശിക്കുന്നതാണ് എപ്പോഴും നല്ലത്.

ജയ്സാല്‍മീര്‍ പ്രശസ്തമാക്കുന്നത്

ജയ്സാല്‍മീര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജയ്സാല്‍മീര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജയ്സാല്‍മീര്‍

  • റോഡ് മാര്‍ഗം
    ജയ്പൂര്‍, അജ്മീര്‍, ബികാനെര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഡീലക്സ്, സെമി ഡീലക്സ് ബസുകളില്‍ ജയ്സാല്‍മീര്‍ എത്താം. സര്‍ക്കാര്‍ ബസുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജയ്സാല്‍മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജോധ്പൂര്‍ കൂടാതെ മറ്റു പ്രധാന നഗരങ്ങളിലേക്കും തീവണ്ടികള്‍ ദിവസേനയുണ്ട്. വണ്ടി ഇറങ്ങിയാല്‍ ടാക്സി സൗകര്യവും ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജോധ്പൂര്‍ വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. ജയ്സാല്‍മീറില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെയാണ് ജോധ്പൂര്‍ വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് പ്രീ-പെയ്ഡ് ടാക്സിയില്‍ ജയ്സാല്‍മീറില്‍ എത്താം. വിദേശികള്‍ക്ക് ന്യൂ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും എത്തി ചേരാം. ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റു പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ ധാരാളം വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed

Near by City