Search
  • Follow NativePlanet
Share
» » കൽക്ക-ഷിംല യാത്ര ഇനി വിസ്റ്റാഡോം ട്രെയിനിൽ, വലിയ ചില്ല് ജാലകത്തിലൂടെ കാഴ്ചകൾ തൊട്ടടുത്ത്, ഉടൻ വരുന്നു

കൽക്ക-ഷിംല യാത്ര ഇനി വിസ്റ്റാഡോം ട്രെയിനിൽ, വലിയ ചില്ല് ജാലകത്തിലൂടെ കാഴ്ചകൾ തൊട്ടടുത്ത്, ഉടൻ വരുന്നു

ഹിമാചലിന്‍റെ ഭംഗി അവിടുത്തെ ഗ്രാമങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന പർവ്വതങ്ങളും ആപ്പിൾ മരങ്ങളും മാത്രമല്ല, ട്രെയിൻ യാത്രകളും കൂടിയാണ്. അതിലേറ്റവും പ്രസിദ്ധവും മനോഹരവുമായത് കൽക്ക-ഷിംല ട്രെയിൻ യാത്രയാണ്. രാജ്യത്തെ ഏറ്റവും ഭംഗിയുള്ള ട്രെയിൻ റൂട്ടുകളിലൊന്നായി സഞ്ചാരികൾ കരുതുന്ന ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര ഒരിക്കലെങ്കിലും പോയിരിക്കേണ്ടതാണ്. ഇപ്പോഴിതാ, ഇവിടം സന്ദർശിക്കാൻ ഒരു കാരണം കൂടി.

കൽക്ക-ഷില ട്രെയിൻ പാതയിൽ വിസ്റ്റാ ഡോം കോച്ചുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിനായുള്ള പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കി. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനും പുതിയ നീക്കം പ്രയോജനപ്പെടും എന്നാണ് കരുതുന്നത്. പുത്തൻ അനുഭവം എന്ന നിലയിൽ യാത്ര ആസ്വദിക്കാനും സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.

Kalka-Shimla Route To Get Vista Dome Train Soon

കൽക്ക-ഷിംല പാതയിലെ മനംമയക്കുന്ന പ്രകൃതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കുന്നുകളുടെയും ഗ്രാമങ്ങളുടെയും കാഴ്ചകൾ കാണാനും സുരക്ഷിതമായി ആസ്വദിക്കാനും വിസ്റ്റാ ഡോം കോച്ചുകൾ യാത്രക്കാരെ സഹായിക്കും. ഇതിലെ പനോരമിക് വിൻഡോകളുടെ സഹായത്തോടെ യാത്രക്കാർക്ക് ഇരുവശത്തെയും കാഴ്ചകൾ സുഖമായി കാണാം. ഷിംലയിലേക്ക് എത്താൻ ഒരു ട്രെയിൻ യാത്ര എന്നതിനൊപ്പം യാത്രയുടെ ഒരു അനുഭവമാക്കി കൽക്ക-ഷിംല ട്രെയിൻ യാത്രയെ മാറ്റാനാണ് വിസ്റ്റഡോം കോച്ചുവഴി അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.

ഏഴ് കോച്ചുകളായിരിക്കും വിസ്റ്റാഡോം ട്രെയിനിനുണ്ടാവുക. എല്ലാ കോച്ചിലും പനോരമിക് വിൻഡോകൾ സ്ഥാപിക്കും. 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളാണ് ഇവയിലുണ്ടാവുക. കൂടാതെ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, ലഗേജ് റാക്കുകൾ, എൽഇഡി, ജിപിഎസ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്.

Kalka-Shimla Route To Get Vista Dome Train Soon

പുതിയ വിസ്റ്റാഡോം ട്രെയിനുകളുടെ വരവോടെ വിനോദസഞ്ചാരത്തിന് പുത്തൻ സാധ്യതകൾ വരും. 96 കിലോമീറ്റർ നീളമുള്ള കൽക - ഷിംല ടോയ് ട്രെയിൻ പാതയിൽ 102 ഓളം ടണലുകളും 864 പാലങ്ങളും ഉണ്ട്. നാരോ ഗേജിലൂടെയുള്ള യാത്ര ഏറ്റവും മനോഹരമായി ആസ്വദിക്കാൻ പറ്റിയ സമയം തണുപ്പുകാലമാണ്. മഞ്ഞുവീണുകിടക്കുന്ന വഴിയിലൂടെ മനോഹര കാഴ്ചകൾ കണ്ട് പോകാൻ സാധിക്കും. 2008 ൽ ഇവിടം യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായി മാറി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: rail tour shimla train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+