Search
  • Follow NativePlanet
Share
» »കൽക്ക-ഷിംല റെയിൽവേ; പത്ത് സ്റ്റേഷനുകൾ ഒഴിവാക്കി..സമയലാഭം മാത്രമല്ല, കാരണം ഇങ്ങനെ

കൽക്ക-ഷിംല റെയിൽവേ; പത്ത് സ്റ്റേഷനുകൾ ഒഴിവാക്കി..സമയലാഭം മാത്രമല്ല, കാരണം ഇങ്ങനെ

കൽക്ക ഷിംല റെയിൽവേ.. കേൾക്കുമ്പോൾ തന്നെ ഒരുപാട് ചിത്രങ്ങൾ മനസ്സിലേക്ക് ഓടിയെത്തും. ഇന്ത്യയിലെ ഏറ്റവും മനോഹരമായ മൗണ്ടെൻ റെയിൽവേയിലൂടെയുള്ള യാത്ര ചിലപ്പോൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കും. നാരോ ഗേജ് പാളത്തിലൂടെ, പാലങ്ങളും തുരങ്കങ്ങളും സാഹസികമായ കാഴ്ചകളും കണ്ടുപോകുന്ന യാത്ര പലരുടെയും സ്വപ്ന യാത്ര കൂടിയാണ്.

മഞ്ഞുകാലത്താണെങ്കിൽ യാത്രയുടെ രസം പിന്നെയും കൂടും. മഞ്ഞുമലകളെ പിന്നിട്ട് മഞ്ഞിനു നടുവിലൂടെ പോകുന്ന ടോയ് ട്രെയിനിൽ ഇരുന്നു പോകുക എന്നത് തന്നെ രസകരമായ കാര്യമാണ്. ഹിമാചലിലെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഈ യാത്രയിൽ കാണാവുള്ളത്. 92 കിലോമീറ്റർ ദൂരത്തിലുള്ള യാത്ര യുനസ്കോയുടെ പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

Kalka-Shimla Toy Train

ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകളനുസരിച്ച് കൽക്ക-ഷിംല ടോയ് ട്രെയിൻ പാതയിൽ നിന്നും 10 സ്റ്റേഷനുകൾ നീക്കം ചെയ്തു. ആകെ 18 സ്റ്റോപ്പുകളാണ് കൽക്ക-ഷിംല റെയിൽവേ യാത്രയിൽ ഉള്ളത്. ഇതിൽ നിന്നും കനോഹ്, കാത്‌ലീഘട്ട്, ഷോഗി, താരാദേവി, കാത്‌ഘട്ട്, കുമാർഹട്ടി, സൻവാര, കോട്ടി, ഗുമ്മൻ, തക്‌സൽ എന്നീ 10 സ്റ്റേഷനുകളെ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല,
ഷിംലയ്ക്കും കൽക്കയ്ക്കും ഇടയിലുള്ള യാത്രാ സമയം 5.17 മണിക്കൂറിൽ നിന്ന് 4.51 മണിക്കൂറായി കുറയുകയും ചെയ്തിട്ടുണ്ട്.

കൽക്ക-ഷിംല ടോയ് ട്രെയിൻ സമയം

പുതിയ താത്കാലിക മാറ്റത്തെത്തുടർന്ന് ട്രെയിൻ കൽക്കയിൽ നിന്ന് പുലർച്ചെ 3:45 AM ന് പുറപ്പെട്ട് കാനോ, കാത്‌ഘട്ട്, ഷോഗി, താരാദേവി എന്നിവിടങ്ങളിൽ നിർത്താതെ 8:55 AM ന് ഷിംലയിലെത്തും. മടക്ക യാത്രയിൽ ട്രെയിൻ 10:55 AM ന് ഷിംലയിൽ നിന്ന് പുറപ്പെട്ട് കാത്‌ഘട്ട്, കുമാർഹട്ടി, സൻവാര, കോട്ടി, ഗുമ്മൻ, തക്‌സൽ എന്നിവിടങ്ങളിൽ നിർത്താതെ 4:35 PM ന് കൽക്കയിലെത്തും

kalka-shimla train running time
.

ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ബ്രിട്ടീഷ് കാലത്തെ ഈ റെയിൽവേ ട്രാക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇക്കാരണത്താൽ, 300 ലധികം സൈറ്റുകൾ അറ്റകുറ്റപ്പണികൾ പ്രതീക്ഷിക്കുന്നു. പുനഃസ്ഥാപിച്ചതിന് ശേഷം ആറ് ടോയ് ട്രെയിനുകളും ഒരു റെയിൽ മോട്ടോർ കാറും (ആർഎംസി) സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു.

പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. കൂടുൽ മാറ്റങ്ങൾ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഫലം വിലയിരുത്തുവാനാണ് തീരുമാനം.
ടിക്കറ്റ് വിൽപന, യാത്രക്കാരുടെ തിരക്ക്, സ്റ്റോപ്പുകൾ തമ്മിലുള്ള ദൂരം, റെയിൽവേ ട്രാക്കിന്റെ നീളം തുടങ്ങിയ ചില ഘടകങ്ങൾ കണക്കിലെടുത്താണ് തീരുമാനം. സ്റ്റോപ്പുകൾ കുറച്ചെങ്കിലും കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം ഓരോ വഴിക്കും ആറ് സർവീസുകളായി തുടരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+