Search
  • Follow NativePlanet
Share
» »മലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരം, ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ പാസഞ്ചർ ട്രെയിൻ, ആഴ്ചയിൽ നാല് സർവീസ്

മലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരം, ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ പാസഞ്ചർ ട്രെയിൻ, ആഴ്ചയിൽ നാല് സർവീസ്

മലബാറിലെ യാത്രക്കാർക്ക് ഇനി തിരക്കില്ലാതെ സമാധാനത്തിൽ യാത്ര ചെയ്യാം. മലബാറുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായി പുത്തൻ ട്രെയിൻ സർവീസുമായി റെയിൽവേ. ഷൊർണൂർ - കണ്ണൂർ റൂട്ടിൽ പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. നിലവിൽ ഒരു മാസത്തേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്താനൊരുങ്ങുന്ന സർവീസ് ഈ റൂട്ടിലെ യാത്രക്കാർക്ക് പ്രയോജയകരമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

ജൂലൈ 2 ചൊവ്വാഴ്ച മുതൽ ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണ്ണൂരിൽ നിന്ന് കണ്ണൂരിലേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് ഷൊർണ്ണൂര് റൂട്ടിലും സർവീസ് ഉണ്ടാവും. രാവിലെയും വൈകിട്ടും പരശുറാം എക്സ്പ്രസിന് പിന്നാലെയാണ് ഈ പാസഞ്ചർ ട്രെയിൻ സർവീസ് എന്നതിനാൽ കൂടുതൽ യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടും.

Kannur- Shoranur Special Passenger Train Service From July

ഷൊർണൂർ - കണ്ണൂർ പാസഞ്ചർ 06031

ട്രെയിൻ നമ്പര്‍ 06031 ഷൊർണൂർ - കണ്ണൂർ പാസഞ്ചർ
(ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി 3:40ന് ഷൊർണൂരിൽനിന്ന് യാത്ര പുറപ്പെട്ട് 5.35 ന് കോഴിക്കോട്, തുടർന്ന് 7:40ന് കണ്ണൂരിൽ എത്തും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളലാണ് സ്റ്റോപ്പുള്ളത്.

സമയക്രമം

ഷൊർണൂർ - 3.40
പട്ടാമ്പി - 3.54
കുറ്റിപ്പുറം - 4.13,
തിരൂർ - 4.31,
താനൂർ - 4.41,
പരപ്പനങ്ങാടി - 4.49,
ഫറൂഖ് - 5.15,
കോഴിക്കോട് - 5.30,
കൊയിലാണ്ടി - 6.01,
വടകര - 6.20,
മാഹി - 6.33,
തലശ്ശേരി - 6.48
കണ്ണൂര്‍ - 7.40

കണ്ണൂർ -ഷൊർണൂർ പാസഞ്ചർ 06032

ട്രെയിൻ നമ്പർ കണ്ണൂർ -ഷൊർണൂർ പാസഞ്ചർ‌ (ബുധൻ, വ്യാഴം, വെള്ളി, ശനി) രാവിലെ 8:10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ കോഴിക്കോട് 9.45 നും ഉച്ചയ്ക്ക് 12:30 ന് ഷൊർണ്ണൂരും എത്തിച്ചേരും

സമയക്രമം

കണ്ണൂർ - 8.10
തലശ്ശേരി - 8.25,
മാഹി - 8.36,
വടകര - 8.47,
കൊയിലാണ്ടി - 9.09,
കോഴിക്കോട് - 9.45,
ഫറൂഖ് - 10.05,
പരപ്പനങ്ങാടി - 10.17,
താനൂർ - 10.26,
തിരൂർ - 10.34,
കുറ്റിപ്പുറം - 10.49,
പട്ടാമ്പി-11.01
ഷൊർണൂർ - 12.30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+