Search
  • Follow NativePlanet
Share
» » കർക്കടക വാവ്: കൊച്ചി മെട്രോ അധിക സർവീസ് നടത്തും, യാത്രാ തിരക്ക് പേടിക്കേണ്ട

കർക്കടക വാവ്: കൊച്ചി മെട്രോ അധിക സർവീസ് നടത്തും, യാത്രാ തിരക്ക് പേടിക്കേണ്ട

കർക്കകട വാവ് ദിവസത്തെ തിരക്കു നിയന്ത്രിക്കുന്നതിനായി അധിക സര്‍വീസുകൾ ഒരുക്കി കൊച്ചി മെട്രോ. നാളെ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയാണ് ഈ വർഷത്തെ കർക്കട വാവ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബലി തർപ്പണത്തിന് ആയിരക്കണക്കിന് വിശ്വസികൾ എത്താറുണ്ട്. ഇത് പരിഗണിച്ചാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടിയത്.

ഇന്ന് വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും മെട്രോ സർവീസ് ഉണ്ടാകും. നാളെ ശനിയാഴ്ച ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ആദ്യ സർവീസ് പുലർച്ചെ 5.00 മണിക്ക് ആരംഭിക്കും. കൂടാതെ, 5.30നും സർവീസ് ഉണ്ടായിരിക്കും.

Karkidaka Vavu Bali 2024 Kochi Metro Will Run Extra Services On Friday And Saturday

കൂടാതെ, കർക്കടക വാവ് തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയും അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവാ, പെരുമ്പാവൂർ, എറണാകുളം എന്നീ മേഖലകളിലാണ് കെഎസ്ആർടിസി അധിക സർവീസ് നടത്തുക. കൂടാതെ . തോട്ടയ്ക്കാട്ടുകര, ചേലാമറ്റം എന്നിവിടങ്ങളിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് നൽകിയിട്ടുണ്ട്.

ആലുവയിൽ ഒരുക്കങ്ങള്‌ പുരോഗമിക്കുന്നു

കർക്കടക വാവ് ബലി തർപ്പണവുമായി ബന്ധപ്പെട്ട് ആലുവ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അവസാന വട്ടത്തിലെത്തി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ തുടങ്ങും. രാത്രി 12 മണിയോടെ വിശ്വാസികൾ ഇവിടെയെത്തി ഒരുക്കങ്ങൾ തുടങ്ങും. ആലുവ മണപ്പുറം, ചേലാമറ്റം, കാലടി എന്നിവിടങ്ങളിലാണ് ബലിതർപ്പണം സാധാരണയായി നടക്കുന്നത്. ഇവിടെ തയ്യാറെടുപ്പുകൾ പൂർണ്ണമാണ്. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം.

ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ സജ്ജീകരിക്കുക. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. മണപ്പുറത്തേക്ക് വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ഭജനമഠത്തിന് സമീപത്തെ ക്ഷേത്രത്തിൽ ഒരേസമയം 250 പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും.

പെരിയാറിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ ബലിയിടൽ ചടങ്ങ് നടത്താനാകൂ. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ പുഴക്കരയിൽ ബലിയിടൽ അനുവദിക്കില്ല. കരം, ദേവസ്വം ബോർഡ് വക പിൽഗ്രിം സെന്‍ററിലും, സമീപത്തെ പാർക്കിങ് സെന്‍ററിലും സൗകര്യമൊരുക്കും. ആലുവ മണപ്പുറത്ത് ഫയർ ആൻഡ് റെസ്ക്യൂവിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ഇവരുടെ ബോട്ട് സജ്ജമായിരിക്കും. മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്കൂബാ ടീമും സജ്ജമായിരിക്കും. സുരക്ഷയ്ക്കായി 350 പോലീസുകാരെയാണ് സ്ഥലത്ത് നിയോഗിക്കുക. ബലിതർപ്പണ ചടങ്ങുകൾക്ക് ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kochi karkidaka vavu bali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+