Search
  • Follow NativePlanet
Share
» »ശ്രീനഗറില്‍ ഇനി പാരാഗ്ലൈഡിങ്ങും..യാത്രകള്‍ ഇനി ആഘോഷമാക്കാം

ശ്രീനഗറില്‍ ഇനി പാരാഗ്ലൈഡിങ്ങും..യാത്രകള്‍ ഇനി ആഘോഷമാക്കാം

ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ പാരാഗ്ലൈഡിങ്ങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. ആ പ‌ട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ശ്രീനഗര്‍.

ഏതു യാത്രയാണെങ്കിലും അതില്‍ സാഹസികതയുടെ ഒരു കാര്യം കൂടി ഉള്‍പ്പെ‌ടുത്തിയിട്ടുണ്ടെങ്കില്‍ യാത്രയുടെ മൂഡ് മൊത്തത്തില്‍ ഒന്നു മാറിമറിയും.. എങ്കില്‍ ആ സാഹസികത പാരാഗ്ലൈഡിങ് ആണെങ്കിലോ?? കൂ‌ടുതലൊന്നും പറയുവാനില്ല. ഇതാ ഇത്തരത്തില്‍ വ്യത്യസ്തമായയാത്രാനുഭവം തേ‌ടിയെത്തുന്നവര്‍ക്കായി പാരാഗ്ലൈഡിങ് ഒരുക്കിയിരിക്കുകയാണ് ജമ്മു കാശ്മീര്‍ ‌ടൂറിസം.ആകാശത്തില്‍ നിന്നും ഗ്ലൈഡിന്റെ സഹായത്തോ‌ടെ താഴേക്ക് പറന്ന്, വായുവില്‍ പറന്നിറങ്ങുന്ന പാരാഗ്ലൈഡിങ് അല്പം ധൈര്യമുണ്ടെങ്കില്‍ ആസ്വദിക്കാം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ പാരാഗ്ലൈഡിങ്ങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. ആ പ‌ട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ശ്രീനഗര്‍.

paragliding

PC:Linus Mimietz

സ്വകാര്യ കമ്പനിയോട് ചേര്‍ന്നാണ്ജമ്മു കാശ്മീര്‍ ‌ടൂറിസം ശ്രീനഗറില്‍ പാരാഗ്ലൈഡിങ് ആരംഭിച്ചിരിക്കുന്നത്. ശ്രീനഗറിലെ അഷ്ടന്‍മാര്‍ഗ് എന്ന സ്ഥലത്തുവെച്ചാണ് പാരാഗ്ലൈഡിങ് ചെയ്യുവാന്‍ സാധിക്കുക. ചാന്ദ്പോര ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് 2000 അടി ദൂരം വരെ പറക്കും.

നേരത്തെ ബുക്ക് ചെയ്തു മാത്രമെ ഇവി‌ടെ എത്തിച്ചേരുവാന്‍ സാധിക്കൂ. തു‌ടര്‍ന്ന് ഹര്‍വാന്‍ ഗാര്‍ഡനില്‍ എത്തിച്ചേരുക. ഇവിടെ നിന്നും 15 മിനിറ്റ് ദൂരമുണ്ട് ഹര്‍വാനിലേക്ക്. പാരാഗ്ലൈഡിങ് കൂ‌ടാതെ ‌ട്രക്കിങ്ങിനും സൈക്ലിങ്ങിനും ഇവിടെ അവസരമുണ്ടായിരിക്കും.

അസ്തന്മാര്‍ഗില്‍ കാണുവാനുള്ള കാഴ്ചകള്‍
വ്യത്യസ്തമായ കാഴ്ചകളാണ് അസ്തന്മാര്‍ഗിലുള്ളത്. ദാൽ തടാകം, മഹാദേവ് കൊടുമുടി, ദച്ചിഗാം നാഷണൽ പാർക്ക്, മുഗൾ അഭിമുഖം ഗാർഡൻസ് എന്നിവയെ അഭിമുഖീകരിക്കുന്ന അസ്താൻമാർഗ് ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും വരുവാന്‍ പറ്റിയ സ്ഥലമാണ്.

പഹൽഗാം, ഹജൻ, ശ്രീനഗർ, സോനാമാർഗ്, ഗുൽമാർഗ് എന്നിവി‌ടങ്ങളാണ് കാശ്മീരില്‍ പാരാഗ്ലൈഡിങ്ങിന് പേരുകേ‌ട്ട സ്ഥലങ്ങള്‍. മെയ് മുതൽ ജൂൺ വരെയും സെപ്തംബർ മുതൽ ഒക്ടോബർ വരെയുമാണ് പാരാഗ്ലൈഡിങ്ങിനായി ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: srinagar kashmir adventure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+