അസമിലെ കസിരംഗ ദേശീയോദ്യാനം.. ജൈവവൈവിധ്യങ്ങളുടെയും ഭൂമി ഒരുക്കിയിരിക്കുന്ന വിസ്മയ കാഴ്ചകളുടെയും അത്ഭുത ലോകം. പ്രകൃതിയുടെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഒക്കെ പറയുന്ന ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു യാത്രാ പ്രേമിയും കാണില്ല. കണ്ണും കരളും നിറയ്ക്കുന്ന ഗാലറിയിൽ ഇനി സ്ഥലമില്ലാത്ത വിധത്തിൽ ഫോട്ടോകൾ പകർത്തുവാൻ ഇടങ്ങളുള്ള കാസിരംഗയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാനാണ്...
എന്തായാലും കാസിരംഗ സന്ദർശിക്കാനിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മൺസൂൺ സീസണിനെ തുടർന്നുള്ള നീണ്ടകാല അടച്ചിടലിന് ശേഷം വീണ്ടും സന്ദർശകർക്കായി തുറക്കാൻ ഒരുങ്ങുകയാണ്. ലോകസഞ്ചാരികള് എത്തിച്ചേരുന്ന, യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനമായ അസം കസിരംഗ ദേശീയോദ്യാനം 2024-2025 സീസണിലേക്കായി 2024 ഒക്ടോബർ 1 മുതൽ തുറക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ തുറക്കുന്ന തിയതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചു.

എല്ലാ വർഷത്തെയും പോലെ ഇത്തവണയും കാസിരംഗയെ മഴക്കാലം മോശമായാണ് ബാധിച്ചത്. ചുരുക്കം ചില റൂട്ടുകളിലൂടെ അല്ലാതെ ഇവിടേക്ക് എത്തിപ്പെടുക എന്നത് ഈ സമയത്ത് എളുപ്പനലല്. സഞ്ചാരികളുടെ സുരക്ഷയും മൃഗങ്ങളുടെ സുരക്ഷിതത്വവും കരുതി മഴകാലങ്ങളിൽ ഇവിടേക്ക് സന്ദർശകരെ അനുവദിക്കാറില്ല. ഈ വർഷത്തെ മഴയിലും വെള്ളപ്പൊക്കത്തിലും 214 മൃഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 13 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും ഉൾപ്പെടുന്നു. മെയ് മുതൽ ഒക്ടോബർ വരെയാണ് ഇവിടം മഴക്കാലത്ത് അടച്ചിടുന്നത്.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദേശീയോദ്യാനങ്ങളിൽ ഒന്നായ കാസിരംഗ സന്ദർശകരെ ആകർഷിക്കുന്നത് വൈവിധ്യം നിറഞ്ഞ ജന്തുജാലങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണാമൃഗം മുതൽ ആനകൾ, അപൂർവ്വങ്ങളായ പക്ഷികൾ, ജീവികള്‍ എന്നിങ്ങനെ ധാരാളം കാഴ്ചകളുണ്ട്. ആനസഫാരി, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കാണാന്നതിനായുള്ള സഫാരി, കാട്ടിലൂടെയുള്ള ട്രെക്കിങ്, മറ്റു നടത്തങ്ങൾ എന്നിങ്ങനെ ഇവിടെ സന്ദർശർക്ക് ചെയ്യാൻ കുറേ കാര്യങ്ങളുണ്ട്. എന്നാൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് കാസിരംഗയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ല.
ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കാസിരംഗ ദേശീയോദ്യാനത്തിലാണ് ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും കാണപ്പെടുന്നത്. . 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി. കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ തുടങ്ങി മറ്റനേകം മൃഗങ്ങളും ഇവിടെയുണ്ട്.
ഈ വർഷം മാർച്ച് ആദ്യ വാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാംസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചിരുന്നു. ആനപ്പുറത്ത് സവാരി നടത്തിയ പ്രധാനമന്ത്രി "പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് ഗാംഭീര്യമുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്" എന്നാണ് അദ്ദേഹം തന്‍റെ സന്ദർശനത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ഇവിടെ ഒരു രാത്രി ചെലവഴിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാണ് മോദി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












