Search
  • Follow NativePlanet
Share
» » 250 രൂപയ്ക്ക് റോസ്മലയിലെ അത്ഭുതക്കാഴ്ചകൾ കാണാം, വനംവകുപ്പിന്‍റെ കിടിലൻ പാക്കേജ് വരുന്നു

250 രൂപയ്ക്ക് റോസ്മലയിലെ അത്ഭുതക്കാഴ്ചകൾ കാണാം, വനംവകുപ്പിന്‍റെ കിടിലൻ പാക്കേജ് വരുന്നു

റോസ്മല..പച്ചനിറത്തിൽ ഉടുത്തൊരുങ്ങി നിൽക്കുന്ന സുന്ദരി. റോസ്മല എന്ന പേരുപോലെ തന്നെ അതിമനോഹരമായ സ്ഥലം. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും പലരുടെയും മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിലും റോസ്മല എന്ന സ്ഥലം പലർക്കും പുതുമയുള്ള ഇടമായിരിക്കും. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഇപ്പോഴിതാ കിടിലൻ ടൂർ പാക്കേജ് ഒരുക്കുകയാണ് കേരളാ വനംവകുപ്പ്.

വനം വകുപ്പിന് കീഴിലുള്ള ശെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രമാണ് റോസ്മലയിലെ കാഴ്ചകളിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നത്. വെറും 250 രൂപ നിരക്കിൽ റോസ്മലയിലേക്ക് പോയി വരാനും വ്യൂ പോയിന്‍റിൽ നിന്ന് കാഴ്ചകൾ കാണുവാനുമുള്ള സുവർണ്ണാവസരമാണ് ഈ പാക്കേജിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. ജൂലൈ 1 ശനിയാഴ്ച മുതൽ റോസ്മല പാക്കേജ് ആരംഭിക്കും.

Rosemala Travel Package

ശെന്തുരുണി കാടുകളുടെയും അരുവികളുടെയും മാത്രമല്ല, പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ അതിശയിപ്പിക്കുന്ന ദ്വീപുകളുടെ ദൂരക്കാഴ്ചയും ആസ്വദിക്കാൻ സാധിക്കുന്ന ഈ യാത്ര കാടിനുള്ളിലൂടെ ഒരു ഓഫ്റോഡ് യാത്രാനുഭവവും നടത്തവും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പാക്കേജാണ്.

ശെന്തുരുണി ഇക്കോ ടൂറിസം വ്യൂ പോയിന്‍റിൽ നിന്നുള്ള ദ്വീപുകളും കല്ലാർ എസ്റ്റേറ്റും ഒപ്പം ഭാഗ്യം തുണച്ചാൽ കാട്ടുപോത്തും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ദർശനവും സാധ്യമാകും. ഏറ്റവും കുറഞ്ഞത് 15 പേരുണ്ടെങ്കിൽ വനംവകുപ്പിന്റെ വാഹനത്തിൽ റോസ്മലയിലേക്ക് പോകാം. മിനിമം ആളുകൾ ഇല്ലെങ്കിൽ, നിശ്ചിത തുക നല്കുവാൻ നിങ്ങൾ സന്നദ്ധരാണെങ്കിലും യാത്ര പോകാം.

രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് റോസ്മമലയിലേക്കുള്ള ഈ യാത്രയുള്ളത്. എട്ടുവയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 250 രൂപയാണ് നിരക്ക്. എട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയാണ് വനംവകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഈ പാക്കേജിൽ റോസ്മലയിലേക്ക് പോകുന്നവർക്ക് റോസ്മല വ്യൂ പോയിന്‍റിലേക്ക് പ്രത്യേക നിരക്ക് നല്കാതെ പ്രവേശിക്കാം. സാധാരണ 50 രൂപയാണ് ഇതിന്‍റെ നിരക്ക്.

പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ -9048789779, 8547602937, 8547602943 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കാടിനുള്ളിലൂടെയുള്ള സാഹസിക യാത്രാനുഭവം നല്കുന്ന റോസ്മല സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് ഇവിടെയെത്തുന്ന സഞ്ചാരികളിലധികവും.

പരപ്പാർ അണക്കെട്ടിന്‍റെ റിസര്‍വോയർ ഭാഗത്ത്‍ വെള്ളത്തിൽ പാതി മുങ്ങിക്കിടക്കുന്ന ദ്വീപുകളുടെയും കാടിന്‍റെയും കാഴ്ചയാണ് ഇവിടുത്തെ ആകർഷണം. പരപ്പാർ ന്യൂ പോയിന്‍റ് അഥവാ വ്യൂ ടവറിൽ നിന്നാൽ ഈ കാഴ്തകൾ കാണാം.

Rosemala Travel Package

ചെന്തുരുണി വന്യജീവി സങ്കേതം

കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വന്യജീവി സങ്കേതങ്ങളിലൊന്നാണ് കൊല്ലത്തെ ശെന്തുരുണി വന്യജീവി സങ്കേതം. തെന്മലയിലാണ് ഇതിന്‍റെ ആസ്ഥാനം. ഒരു വൃക്ഷത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആര്യങ്കാവ് വഴി വരുമ്പോൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്ന് 12 കിലോമീറ്റ്‍ യാത്രയുണ്ട് റോസ് മലയിലേക്ക്.

റോസ്മല എന്ന പേര്

കാടിനുള്ളിലെ ഒരു സ്ഥലത്തിന് റോസ്മല എനന് പേര് വന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ കഥകളായി നിലനിൽക്കുന്നു. പരപ്പാർ ഡാമിമുള്ളിലെ ദ്വീപുകൾ റോസാപ്പൂവിന്റെ ഇതൾ കൊഴിഞ്ഞു കിടക്കുന്ന പോലെ കാണുന്നതിനാലാണ് റോസ്മലയെന്ന പേരു വന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ ഇവിടെ പണ്ട് എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷുകാരനായ പ്ലാന്‍ററുടെ ഭാര്യയായ റോസ്ലിന്‍റെ പേരിൽ നിന്നാണ് റോസ്മല എന്ന പേരുവന്നതെന്നും കഥയുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: Kerala Tourism

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+