കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സംസ്ഥാനത്തെ പ്രധാന ട്രെയിനുകളായ പരശുറാം ഉൾപ്പെടെയുള്ളവയുടെ സർവീസിൽ മാറ്റം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലയ്ക്കും ഇടയിലുള്ള 74-ാം നമ്പർ പാലത്തിന്റെ റീഗ്രൈഡറിംഗിനായുള്ള ലൈൻ ബ്ലോക്ക് പ്രവർത്തികൾ കണക്കിലെടുത്താണ് മാറ്റം. ഭാഗിക റദ്ദാക്കൽ/ഹ്രസ്വകാല അവസാനിപ്പിക്കൽ/ട്രെയിൻ സർവീസുകളുടെ ആരംഭത്തിൽ മാറ്റം എന്നിങ്ങനെ സർവീസുകളില് മാറ്റുണ്ടാകും.
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂര്‍ - ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുരാം എക്സ്പ്രസ്, കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുരാം എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സർവീസിലാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. മാർച്ച് 28, 29 തിയതികളിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. സർവീസിലെ മാറ്റങ്ങള് വിശദമായി അറിയാം.

1. ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് മാർച്ച് 28 വെള്ളിയാഴ്ച നാഗർകോവില് ടൗൺ റെയിൽവേ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. നാഗർ കോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
2. ഗുരുവായൂര്‍ - ചെന്നൈ എഗ്മോർ എക്സ്പ്രസ്,
ട്രെയിന്‍ നമ്പർ 16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മോർ എക്സ്പ്രസ്
മാർച്ച് 29 ശനിയാഴ്ച നാഗർകോവിൽ നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിലുള്ള ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
3. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുരാം എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 16649 മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുരാം എക്സ്പ്രസ്
28 വെള്ളിയാഴ്ച തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിലുള്ള സർവീസ് ഭാഗകമായി റദ്ദാക്കി.
4. കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുരാം എക്സ്പ്രസ്
ട്രെയിൻ നമ്പര്‍ 16650 കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുരാം എക്സ്പ്രസ് മാർച്ച് 29 ശനിയാഴ്ച തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗകമായി റദ്ദാക്കി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















