യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ലഖ്‌നൗ ഡിവിഷനിലെ ബാരാബങ്കി - അയോധ്യ കാന്റ് - ഷാഗഞ്ച് - സഫറാബാദ് സെക്ഷനുകളിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കൊച്ചുവേളി-ഖൊരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ബരൗനി-എറണാകുളം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾ വഴിതിരിച്ചു വിടും.
ഡിസംബർ 18 മുതൽ 2024 ജനുവരി 14 വരെ വ്യത്യസ്ത ദിവസങ്ങളിലായി മേൽപ്പറഞ്ഞ ട്രെയിനുകളുടെ വിവിധ സർവീസുകളുടെ റൂട്ടിലാണ് മാറ്റം വരിക. വിശദമായി വായിക്കാം.

1. ഖൊരഖ്പൂർ-കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ് 12511
ഖൊരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.35ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12511 ഖൊരഖ്പൂർ-കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ് ഡിസംബർ 2122, 24,28,29, 31, ജനുവരി 4,5,7,11,12, 14 എന്നീ തിയതികളിൽ (12 സർവീസുകൾ) ഖൊരഖ്പൂർ, അയോധ്യ, അയോധ്യ കന്‍റോൺമെന്‍റ്, സുൽത്താൻപൂർ,പ്രയാഗ്രാജ്, കാൻപൂർ സെൻട്രൽ വഴി സര്‍വീസ് നടത്തും.
2. കൊച്ചുവേളി-ഖൊരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് 12512
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.35ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12512 ഡിസംബർ19,20,24,26,27,31 ജനുവരി 2,3,7,9,10 എന്നീ തിയതികളിൽ (11 സർവീസുകൾ) കാൻപൂർ സെന്‍ട്രൽ , പ്രയാഗ്രാജ്, സുൽത്താൻപൂർ, അയോധ്യ കന്‍റോൺമെന്‍റ്, അയോധ്യ, ഖൊരഖ്പൂർ വഴി സര്‍വീസ് നടത്തും.

3. ബരൗനി- എറണാകുളം രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് 12521
ബരൗനി സ്റ്റേഷനിൽ നിന്നും രാത്രി 10.50ന് പുറപ്പെടുന്ന ബരൗനി- എറണാകുളം രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് 12521, ഡിസംബർ 18,25, ജനുവരി 1,08 എന്നീ തിയതികളിൽ (4 സർവീസുകള്‍) ഖൊരഖ്പൂർ, അയോധ്യ, അയോധ്യ കന്‍റോൺമെന്‍റ്, സുൽത്താൻപൂർ,പ്രയാഗ്രാജ്, കാൻപൂർ സെൻട്രൽ വഴി സര്‍വീസ് നടത്തും.
4. എറണാകുളം-ബരൗനി രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് 12522
എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.50ന് പുറപ്പെടുന്ന എറണാകുളം-ബരൗനി രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് 12522 വീക്കിലി എക്സ്പ്രസ് ഡിസംബർ 22, 29, ജനുവരി 5,12 എന്നീ തിയതികളിൽ (നാല് സർവീസുകൾ) കാൻപൂർ സെന്‍ട്രൽ , പ്രയാഗ്രാജ്, സുൽത്താൻപൂർ, അയോധ്യ കന്‍റോൺമെന്‍റ്, അയോധ്യ, ഖൊരഖ്പൂർ വഴി സര്‍വീസ് നടത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












