Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ യാത്ര തിരക്കില്ലാതെ പോകാം; കൊച്ചുവേളി-ബാംഗ്ലൂർ സ്പെഷ്യൽ ട്രെയിൻ സർവീസ്

ബാംഗ്ലൂര്‍ യാത്ര തിരക്കില്ലാതെ പോകാം; കൊച്ചുവേളി-ബാംഗ്ലൂർ സ്പെഷ്യൽ ട്രെയിൻ സർവീസ്

കൊച്ചുവേളി-ബാംഗ്ലൂർ സ്പെഷ്യൽ ട്രെയിൻ: ഞായറാഴ്ചകളിൽ ബാംഗ്ലൂരിലേക്ക് പോകാൻ ഒരു ടിക്കറ്റ് കിട്ടുകയെന്നത് എളുപ്പമല്ല. ബസിലാണെങ്കിലും ട്രെയിനിലാണെങ്കിലും ആഴ്ചകൾക്കു മുൻപേ തന്നെ വാരാന്ത്യങ്ങളിലെ ടിക്കറ്റുകൾ വിറ്റുതീരും. എന്നാൽ ഇതിനൊരു പരിഹാരവുമായി റെയില്‍വേ വന്നിരിക്കുകയാണ്. യാത്രക്കാരുടെ തിരക്കും വര്‍ധനവും പ്രമാണിച്ച് ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

ഞായാറാഴ്ചകളിൽ വൈകുന്നേരം 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിലെത്തും. ആദ്യ ട്രെയിൻ ഇന്ന് രാവിലെ ബാംഗ്ലൂരിലെത്തും. ആകെ
16 സ്റ്റോപ്പുകളാണുള്ളത്. ട്രെയിന്റെ സമയക്രമം, ബുക്കിങ്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾവിശദമായി വായിക്കാം.

 Kochuveli- SMVT Bengaluru Special Train Service-

PC:Pranesh Kumar/ Unsplash

കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ സമയം

കൊച്ചുവേളി 5.00 pm
കൊല്ലം ജംങ്ഷന്‍ 5.50 pm
കായംകുളം ജംങ്ഷൻ 6.33 pm
മാവേലിക്കര 6.44 pm
ചെങ്ങന്നൂർ 6.55 pm
തിരുവല്ല 7.06 pm
ചങ്ങനാശ്ശേരി 7.16 pm
എറണാകുളം ജംങ്ഷൻ 9.10 pm
ആലുവ 9.38 pm
തൃശൂർ 10.37 pm
പാലക്കാട് ജംങ്ഷൻ 12.07 am
കോയമ്പത്തൂർ ജംങ്ഷൻ 1.33 am
തിരുപ്പൂര്‍- 2.18 am
സേലം ജംങ്ഷൻ 4.1 am
ധർമ്മപുരി 6.19 am
ഹൊസൂർ 7.49 am
എസ്എംവിടി ബെംഗളുരു 10.00 am എന്നിങ്ങനെയാണ് സമയക്രമം.

തിരിച്ച് ബെംഗളുരു എസ്എംവിടി - കൊച്ചുവേളി (06212) എക്സ്പ്രസ് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

bangalore- kochuveli express

ബാംഗ്ലൂർ എസ്എംവിടി- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സമയം

ബെംഗളുരു എസ്എംവിടി -.100 pm
ഹൊസൂർ 2.41 pm
ധർമ്മപുരി 3.48 pm
സേലം ജംങ്ഷൻ 6.02 pm
ഇ റോഡ് ജംങ്ഷൻ 7.05 pm
തിരുപ്പൂർ 7.53 pm
കോയമ്പത്തൂർ ജംങ്ഷൻ 8.45 pm
പാലക്കാട് ജംങ്ഷൻ 7.50 pm
തൃശൂർ 12.52 am
ആലുവ- 1.43 am
എറണാകുളം ടൗൺ 2.10 am
കോട്ടയം 3.32 am
ചങ്ങനാശ്ശേരി 4.18 am
തിരുവല്ല 4.30 am
ചെങ്ങന്നൂർ 4.40 am
മാവേലിക്കര- 4.52 am
കായംകുളം ജംങ്ഷൻ 5.01
കൊല്ലം ജംങ്ഷൻ 5.32 am
കൊച്ചുവേളി 6.50 am എന്നിങ്ങനെയാണ് ട്രെയിൻ എത്തിച്ചേരുന്ന സമയം.

ഐആര്‍സിടിസി വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. രണ്ട് 2 ടയർ എസി, ആറ് ത്രീ ടർ എസി, ആറ് സ്ലീപ്പര്‌ കോച്ച്, മൂന്ന് സെക്കൻഡ് ക്ലാസ് എന്നിവ ഉൾപ്പെടെ ഐകെ 17 കോച്ചുകളാണാണ് ഈ സർവീസിനുള്ളത്. ജൂലൈ 2 വരെ മാത്രമാണ് ഈ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.

സ്ലീപ്പർ കോച്ചിന് പകരം എസി ട്രീ ടയർ കോച്ച് വരുന്നു

ഏറ്റവും പുതിയ വാർത്തകളനുസരിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ട്രെയിനുകളിൽ സ്ലീപ്പര്‌ കോച്ചുകളുടെ എണ്ണം കുറയ്ക്കുവാനൊരുങ്ങി ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു- ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നിവയിലാണ് മാറ്റം.

മാറ്റം വരുന്നതോടെ ഈ ട്രെയിനുകളിൽ ഈ ട്രെയിനുകളിൽ ഒരു എസി ഫസ്റ്റ് ക്ലാസ് കം ടു ടയർ കോച്ചും, രണ്ട് ടു ടയർ എസി കോച്ചും, അഞ്ച് ത്രീ ടയർ എസി കോച്ചും വീതം ഉണ്ടായിരിക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+