Search
  • Follow NativePlanet
Share
» »കൊടൈക്കനാലിലേക്കാണോ? വിനോദ സഞ്ചാരകേന്ദ്രങ്ങൾ താത്കാലികമായി അടച്ചു, പോകാൻ സാധിക്കുന്ന ഇടങ്ങൾ നോക്കാം

കൊടൈക്കനാലിലേക്കാണോ? വിനോദ സഞ്ചാരകേന്ദ്രങ്ങൾ താത്കാലികമായി അടച്ചു, പോകാൻ സാധിക്കുന്ന ഇടങ്ങൾ നോക്കാം

ഒരു യാത്ര പ്ലാൻ ചെയ്താൽ അടുത്ത നിമിഷം വണ്ടിയെടുത്ത് പോകാൻ മാത്രം ആത്മബന്ധം മലയാളികൾക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കൊടൈക്കനാൽ. വേനൽ ആണെങ്കിലും മഴ ആയാലും ഒരു മടിയും കൂടാതെ സഞ്ചാരികൾ ഇവിടേക്കെത്തുന്നു. ഓണത്തിനു മുൻപോ വാരാന്ത്യത്തിലോ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ഒരു നിമിഷം. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് കൊടൈക്കനാലിലെ വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിരിക്കുകയാണ്.

സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായുള്ള നീണ്ട വാരാന്ത്യത്തിൽ ആയിരക്കണക്കിന് സഞ്ചാരികളായിരുന്നു കൊടൈക്കനാൽ സന്ദർശിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ ദിവസം ഉണ്ടായ അപ്രതീക്ഷിതമായ വാഹനാപകടം ഒരു സഞ്ചാരിയുടെ ജീവനെടുത്തിരുന്നു. ഇതിനു ശേഷമാണ് അറ്റുകുറ്റപണികൾക്കായി വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാരയിടങ്ങൾ അടച്ചത്.

Kodaikanal trip

കൊടൈക്കനാലിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന റോക്ക് പില്ലർ, ഗുണ കേവ്, പൈൻ ഫോറസ്റ്റ്, മോയിർ പോയിന്‍റ് എന്നിവിടങ്ങളാണ് അറ്റുകുറ്റ പണികൾക്കായി താത്കാലികമായി അടച്ചിരിക്കുന്നതെന്ന് കൊടൈക്കനാൽ ആർഡിഒ ആർ രാജ അറിയിച്ചു. ഈ സമയത്ത് ഇവിടങ്ങളിലെ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, എന്നിവ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച ഉച്ചവരെയാവും താത്കാലികമായി ഈ സ്ഥലങ്ങൾ അടച്ചിടുകയെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച വൈകിട്ടോടെ പൈൻ ഫോറസ്റ്റിനടുത്തുള്ള 12-ാം മൈലിലെ റോഡിനു സമീപത്തു വച്ചായിരുന്നു അപകടം. നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് തൂത്തുക്കുടി സ്വദേശി മരിച്ചത്. മറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. ഈ അപകടത്തെത്തുടർന്നാണ് താത്കാലികമായി വനംവകുപ്പിന് കീഴിലുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുന്നതെന്നാണ് വിവരം.

കൊടൈക്കനാൽ

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെല്ലാം സഞ്ചാരികൾ ഒഴിവുദിനങ്ങൾ ആസ്വദിക്കാനായി എത്തുന്ന ഇടമാണ് കൊടൈക്കനാൽ. ഇഷ്ടംപോലെ കാഴ്ചകളും എത്ര നടന്നാലും തീരാത്ത വഴികളും വ്യൂ പോയിന്‍റുകളും ഇവിടെയുണ്ട്. കൊടൈ തടാകം എന്ന കൊടൈക്കനാൽ തടാകം മുതൽ ഇവിടുത്തെ കാഴ്ചകൾ തുടങ്ങുകയാണ്. പിന്നീടങ്ങോട്ട് കാഴ്ചകളുടെയും വെള്ളച്ചാട്ടങ്ങളുടെയും കൊളോണിയൽ മാതൃകയിൽ നിർമ്മിച്ച അതിമനോഹരങ്ങളായ വീടുകളുടെയും ഒക്കെ കാഴ്ചകളാണ്.

ബെരിജം തടാകം, കോക്കേഴ്സ് വാക്ക്, ബ്രയാന്‍റ് പാർക്ക്, ബൈസൺ വെൽസ്, ഗ്രീൻ വാലി വ്യൂ, ഗുണ കേവ്, പില്ലേഴ്സ് റോക്ക്, കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം, ഡോൾഫിൻസ് നോസ്, ബിയർ ഷോലെ വെള്ളച്ചാട്ടം, സിൽവർ കാസ്കേഡ്, തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണാം. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിയിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഇവിടെ കാണാനും അറിയാനും സ്വന്തമാക്കുവാനും നിരവധി കാഴ്ചകളും അനുഭവങ്ങളുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+