ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമാണ് കൊല്ലം ജില്ല. കാടും മലയും മുതൽ വെള്ളച്ചാട്ടങ്ങളും കായലുകളും വരെ ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെ കാണാം. ഏകദിന യാത്രയാണെങ്കിൽ കണ്ടതും കാണാത്തതുമായി ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്. വേനലാണെങ്കിലും മഴയാണെങ്കിലും കാഴ്ചകളിലെ വൈവിധ്യം കൊല്ലത്തിന്റെ പ്രത്യേകതയാണ്.

PC: Wikipedia
എന്നാൽ , വേനൽചൂട് കടുത്തതോടെ ജില്ലയിടെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചിരിക്കുകയാണ്. രൂക്ഷമായ വേനലിൽ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞതും സന്ദർശകരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് താത്കാലികമായ അടച്ചിടലിനു കാരണം. ഇതോടൊപ്പം കാട്ടുതീ പടരുവാനുള്ള സാധ്യതയും ഉൾവനങ്ങളിൽ നിന്നും മൃഗങ്ങൾ ദാഹ ജലത്തിനായിവെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് വരുന്നതും കാരണമാണ്. വെള്ളച്ചാട്ടത്തിനു സമീനം ആളുകളുണ്ടെങ്കിൽ മൃഗങ്ങൾ അടുക്കില്ല. ഈ സാധ്യതകൾ കൂടി കണക്കിലെടുത്താണ് ചൊവ്വാഴ്ച വൈകിട്ടോടു കൂടി പാലരുവി വെള്ളച്ചാട്ടം അടച്ചത്.
ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം 91 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. പാലുപോലെ പതഞ്ഞ് ഇത്രയും ഉയരത്തിൽ നിന്നും താഴേക്ക് വരുന്നതിനാലാണ് ഇത് പാലരുവി എന്നറിയപ്പെടുന്നത്. ഇടനാടന്‍ കുന്നുകളിലെ വെള്ളച്ചാട്ടാണ് പാലരുവി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരുപോലെ സന്ദർശകരെത്തുന്ന ഇവിടം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ നാല്പതാം സ്ഥാനവും ഇതിനുണ്ട്.
പാലരുവി വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും ആകർഷണം എന്നത് ഇതിന്‍റെ അടുത്തേയ്ക്കുള്ള യാത്രയാണ്. പടിക്കെട്ടുകൾ കയറി, പാറക്കൂട്ടങ്ങൾ താണ്ടിയുള്ള യാത്ര ക്ഷീണിപ്പിക്കുമെങ്കിലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും ആ തണുപ്പും പറ്റിയാൽ അതിലൊരു കുളിയും എല്ലാ ക്ഷീണവും മാറ്റുവാൻ പര്യാപ്തമാണ്.
മൂന്ന് അരുവികൾ
ഇടനാടന്‍ കുന്നുകളിലെ വെള്ളച്ചാട്ടാണ് പാലരുവി.
മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് എന്നീ മൂന്ന് അരുവികൾ ചേർന്നാണ് പാലരുവി ആയി മാറുന്നത്. ഇതിവെ ലെള്ളത്തിന് ഔഷധഗുണങ്ങളുണ്ടെന്നാണ് പണ്ടുമുതലെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടെ മുങ്ങിക്കുളിക്കുക എന്ന ലക്ഷ്യത്തിലും ആളുകൾ എത്തുന്നു. കാടിനുള്ളിലൂടെ ഒഴുകി വരുന്ന വെള്ളമായതിനാലാണത്രെ ഇതിലെ വെള്ളത്തിന് ഔഷധഗുണങ്ങൾ വരുവാൻ കാരണം.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. സ്വകാര്യ വാഹനങ്ങൾക്ക് വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു വരെ എത്തിച്ചേരുവാൻ അനുമതിയില്ല. പകരം ഓഫീസ് കവാടത്തിൽ നിന്നും വനം വകുപ്പിന്റെ ബസിൽ വെള്ളച്ചാട്ടത്തിനു സമീപത്തെത്തിക്കും. അതിനു മുൻപേ ദേശീയപാതയ്ക്ക് സമീപത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കണം,
മഴക്കാലമാകുന്നതോടെ വെള്ളച്ചാട്ടം വീണ്ടും സഞ്ചാരികൾക്കായി തുറക്കും. മേയ് മാസം അവസാനം മുതൽ ഡിസംബർ-ജനുവരി വരെ ഇവിടെ ടൂറിസം സീസണാണ് ഈ സമയങ്ങളിൽ, വേനൽ തുടങ്ങുന്നതിനു മുൻപ് വരെ സാമാന്യം ശക്തിയിൽ വെള്ളച്ചാട്ടം ഉണ്ടാകാറുണ്ട്. എന്നാൽ മഴക്കാലത്ത് ഇവിടെ വെള്ളച്ചാട്ടം പൊതുവെ അപകടകാരിയാകാറുണ്ട്. അതിനാൽ ആസമയത്ത് വെള്ളച്ചാട്ടത്തിൽ സന്ദർശകരെ ഇറങ്ങുവാൻ അനുവദിക്കാറില്ല.
കൊല്ലത്തു നിന്നും 75 കിലോമീറ്റർ ദൂരത്തിലാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












