പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ, വിശാലമായ കടൽത്തീരങ്ങൾ, എത്ര കയറിയാലും തീരാത്ത കുന്നുകളും മലകളും... ഗ്രാമങ്ങളുടെ ഭംഗിയാണെങ്കിൽ പറയുവാനുമില്ല! ഇങ്ങനെയുള്ള നമ്മുടെ കേരളവും ഇവിടുത്തെ തനിനാടൻ ഗ്രാമങ്ങളും ലോകപ്രസിദ്ധമാണ്. ഇപ്പോഴിതാ, കേരളത്തിൽ നിന്നുള്ള ഒരു കിടിലൻ കാഴ്ച സോഷ്യൽമീഡിയയിൽ വൻ പ്രചാരം നേടുകയാണ്.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ പട്ടികപ്പെടുത്തിയ കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിന്‍റെ പോസ്റ്റിൽ ആണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനെ മൂന്നാം സ്ഥാനത്ത് കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഗ്രാമങ്ങൾ ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അറുപതിനായിരത്തോളം ആളുകളാണ് ഈ പേജിനെ പിന്തുടരുന്നത്.

PC:Hari Prasad
ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങൾ
1. കല്‍പ ഹിമാചൽ പ്രദേശ്,
2.മൗളിനോംങ്, മേഘാലയ
3.കൊല്ലങ്കോട് പാലക്കാട്, കേരള
4. മാത്തൂര്‍ കന്യാകുമാരി
5. വാരംഗ, , കര്‍ണാടകയിലെ
6.ഗോര്‍ഖേയ് ഖോല,ഡാര്‍ജിലിങ്, പശ്ചിമ ബംഗാള്‍
7.ജിരാംഗ്, ഒഡീഷ
8.സീറോ, അരുണാചൽ പ്രദേശ്
9.മനാ, ഉത്തരാഖണ്ഡ്,
10. ഖിംസർ, രാജസ്ഥാൻ.

കൊല്ലങ്കോട്
പാലക്കാട് ജില്ലയിലെ സാധാരണ ഗ്രാമങ്ങളിലൊന്നാണെങ്കിലും പ്രകൃതിഭംഗിയുടെയും കാഴ്ചകളുടെയും കാര്യത്തിൽ പകരംവയ്ക്കാനില്ലാത്ത ഇടമാണ് കൊല്ലങ്കോട്. കൊല്ലൻ സമുദായത്തിൽപെട്ട ആളുകൾ ധാരാളമായി വസിച്ചിരുന്ന ഇടമായതിനാലാണ് ഇവിടം കൊല്ലങ്കോട് എന്നറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. കൊല്ലങ്കോട് കൊട്ടാരമാണ് ഇവിടുത്തെ പ്രധാന കാഴ്ച.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












