കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ മണ്ണടിച്ചിൽ മൂലം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കി. മറ്റുചില ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് വൈകിയോടുകയും ചെയ്യുന്നു.
രത്‌നഗിരിയിലെ ദിവാന്‍ഖാവതി-വിന്‍ഹെരെ സെക്ഷനില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 12134 മംഗളൂരു-മുംബൈ സി എസ് എം ടി റദ്ദാക്കി.
16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ജൂലായ് 17-ന് റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. 17നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതിയും 18ലെ ലോകമാന്യതിലക് ഗരീബ്‌രഥും റദ്ദാക്കി.

ജൂലായ് 16 ചൊവ്വാഴ്ച റദ്ദാക്കിയ തീവണ്ടികള്‍
11003 ദാദര്‍-സാവന്ത്വാടി റോഡ് എക്‌സ്പ്രസ്
22230 മഡ്ഗാവ് ജങ്ഷന്‍- മുബൈ സി എസ് എം ടി വന്ദേഭാരത്
20112 മഡ്ഗാവ്- മുംബൈ സി എസ് എം ടി കൊങ്കണ്‍ കന്യ എക്‌സ്പ്രസ്
11004 സാവന്ത്വാടി റോഡ്- ദാദര്‍ എക്‌സ്പ്രസ്
12051 മുംബൈ സിഎസ്എംടി-മഡ്ഗാവ് ജനശതാബ്ദി
12134 മംഗളൂരു-മുംബൈ സിഎസ്എംടി
16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ജൂലൈ 17-ന് റദ്ദാക്കി
12202 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് ജൂലൈ 18-ന് റദ്ദാക്കി.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
20924 ഗാന്ധിധാം- തിരുനെല്‍വേലി എക്‌സ്പ്രസ് പന്‍വേല്‍-പുണെ-ഗുണ്ട്കല്‍-റെനിഗുണ്ട-ജോലാര്‍പേട്ട-ഈറോഡ്-പാലക്കാട്- ഷൊര്‍ണൂര്‍ വഴി വഴിതിരിച്ചുവിട്ടു.
വൈകി പുറപ്പെടുന്ന തീവണ്ടികള്‍
22149 എറണാകുളം-പുനെ എക്‌സ്പ്രസ് ജൂലായ് 16-ന് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും.
16-ന് ഉച്ചയ്ക്ക് 1.55-ന് ശ്രീഗംഗാനഗറില്‍നിന്ന് പുറപ്പെടേണ്ട 16311 ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് ജൂലൈ 17-ന് രാവിലെ എട്ടുമണിക്ക് പുറപ്പെടും.
19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് 16-ന് രാവിലെ തിരുനെല്‍വേലിയില്‍നിന്ന് രണ്ടരമണിക്കൂറോളം വൈകി പുറപ്പെടും.
16-ന് ഉച്ചയ്ക്ക് 2.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 12431 തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെടും
16-ന് രാത്രി 11.25-ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കേണ്ട 12283 എറണാകുളം ജങ്ഷന്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ 01.25-ന് പുറപ്പെടും.
16 ന് രാവിലെ 4.50 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പടേണ്ട ട്രെയിൻ നമ്പർ: 12483 കൊച്ചുവേളി - അമൃത്‌സർ എക്‌സ്പ്രസ് 10 മണിക്കൂറും 25 മിനിറ്റും വൈകി ജൂലൈ 17 ന് ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടും
വൈകി ഓടുന്ന തീവണ്ടികള്‍
12617 എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍
(നാലുമണിക്കൂര്‍),
22114 കൊച്ചുവേളി-ലോകമാന്യതിലക് (14 മണിക്കൂര്‍)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













